ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ-01 |
|
|
ഏപ്രില്‍ പത്തിന് പുറപ്പെടുന്നതിനു തൊട്ടുമുന്‍പ്, എസ്.എസ്. ന്യൂയോര്‍ക്ക് എന്ന കപ്പലുമായി ടൈറ്റാനിക്ക് കൂട്ടിയിടിക്കേണ്ടതായിരുന്നു. നാലുവാര അടുത്തുവരെ ഇരുകപ്പലുകളും എത്തി. ഇതൊരു ദുര്‍നിമിത്തമായി ചിലരെങ്കിലും ഇന്നും കരുതിപ്പോരുന്നു. ഇതുമൂലം ടൈറ്റാനിക്കിന്റെ പുറപ്പെടല്‍ അല്പം വൈകി.
അയര്‍ലന്റിലെ ക്യൂന്‍സ്ടൗണ്‍ തുറമുഖത്ത് ടൈറ്റാനിക് അടുത്തില്ല. തുറമുഖസൗകര്യങ്ങള്‍ ടൈറ്റാനിക്കിന് അടുക്കാന്‍ പോന്നതായിരുന്നില്ലാത്തതിനാല് കപ്പല്‍ രണ്ടുമൈല്‍ മാറി നങ്കൂരമിടുകയായിരുന്നു. കപ്പലില്‍ കയറാനുള്ളവരും കപ്പലില്‍നിന്നിറങ്ങി പട്ടണംചുറ്റാനാഗ്രഹിച്ചവരും ചെറുബോട്ടുകളിലാണ് വന്നതും പോയിവന്നതും.
ടൈറ്റാനിക്കിന്റെ പരിശീലനയാത്ര ഏപ്രില്‍ ഒന്നിനായിരുന്നു വിചാരിച്ചിരുന്നത്. അന്നതിന് പുറപ്പെടുകയും ചെയ്തു. വിഡ്ഢിദിനമായ അന്നതിനു കഴിഞ്ഞില്ല. മോശം കാലാവസ്ഥയായിരുന്നു വില്ലനായത്. പിന്നെ, പിറ്റേന്നാണ് ട്രയല്‍ റണ്‍ നടത്തിയത്.
അക്കാലത്തെ വന്സമ്പന്നരില് ചിലര്‍ അന്നത്തെ യാത്രയിലുണ്ടായിരുന്നു. സഹസ്രകോടീശ്വരനായ ജോണ്‍ ജേക്കബ് ആസ്റ്റര്‍ നാലാമനും ഭാര്യ മാഡലൈന് ഫോഴ്സ് ആസ്റ്ററും, വ്യവസായഭീമന്‍ ബെന്ജമിന് ഗുഗ്ഗെനീം, മാസി എന്ന പ്രശസ്തകമ്പനിയുടെ ഉടമ ഇസിദോര്‍ സ്ട്രോസും ഭാര്യ ഇഡയും, കോടീശ്വരിയായ മാര്‍ഗരറ്റ് മോളി ബ്രൗണ്‍, സര് സ്ഥാനത്തിനുടമയായ കോസ്മോ ഡഫ് ഗോര്‍ദോനും ഭാര്യ കോച്വറീര് ലൂസിയും ജോര്‍ജ് ഡന്റണ്‍ വൈഡനറും ഭാര്യ എലീനോറും മകന് ഹാരിയും, ക്രിക്കറ്ററും ബിസിനസ്സുകാരനുമായ ജോണ്‍ ബോര്‍ലാന്റ് തായേറും ഭാര്യ മരിയനും പതിനേഴുകാരന് മകന് ജാക്കും (അപ്പോള്‍ കപ്പലില്‍ ഒരു ജാക്ക് ഉണ്ടായിരുന്നെന്ന കാര്യം സ്പഷ്ടം, അതും മധുരപ്പതിനേഴുകാരന് ജാക്ക്), പ്രമുഖ പത്രപ്രവര്ത്തനായിരുന്ന വില്യം തോമസ് സ്റ്റെഡ്, റോത്തിലെ പ്രഭ്വി, അമേരിക്കന്‍ പ്രസിഡന്റിന്റെ എയ്ഡായിരുന്ന ആര്‍ച്ചിബാള്‍ഡ് ബട്ട്, എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകയുമായിരുന്ന ഹെലെന് ചര്‍ച്ചില്‍ കാന്‍ഡീ, എഴുത്തുകാരന് ഴാക്വസ് ഫ്യൂട്ട്റെല്ലെയും ഭാര്യ മേയും സുഹൃത്തുക്കളും ബ്രോഡ്വേ പ്രൊഡ്യുസര്മാരായ ഹെന്‍ട്രിയും റെനെ ഹാരിസും എന്നിങ്ങനെ അനേകം പ്രമുഖരായിരുന്നു ആ ആദ്യയാത്രയിലെ യാത്രികര്‍. വൈറ്റ് സ്റ്റാര്‍ കമ്പനിയെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടറായിരുന്ന ബ്രൂസ് ഇസ്മേയും കപ്പലിന് എന്തെങ്കിലും തകരാറുണ്ടാകുന്നോ എന്നു പരിശോധിക്കാന്‍ നിര്‍മാണക്കമ്പനിയില്‍നിന്ന് ബില്‍ഡര്‍ തോമസ് ആന്‍ഡ്രൂസും കപ്പലിലുണ്ടായിരുന്നു.
പൂര്ണചന്ദ്രന് രണ്ടു ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഏപ്രില്‍ 16ന് കപ്പല്‍ ന്യൂയോര്‍ക്കിലെത്തുമ്പോള്‍, പൂര്ണചന്ദ്രദിനമാകുമായിരുന്നു. അതുകൊണ്ട്, ദുരന്തം നടന്ന ഏപ്രില്‍ 14 അര്‍ദ്ധരാത്രിക്ക് നല്ല നിലാവുണ്ടായിരുന്നു എന്നു കരുതരുത്. അത്രയും നിലാവുസാദ്ധ്യതയുണ്ടായിരുന്നിട്ടും അതൊരു ചന്ദ്രരഹിതരാവെന്നാണ് രേഖകളില്‍ കാണുന്നത്. അറ്റ്ലാന്റിക്കിനു മുകളില്‍ സമ്പൂര്ണാന്ധകാരമായിരുന്നത്രേ. ടൈറ്റാനിക്കിലെ ദീപങ്ങള്‍ അണഞ്ഞതോടെ എല്ലാം അക്ഷരാര്‍ത്ഥത്തില്‍ തമോഗഹ്വരത്തിലായി. നിറഞ്ഞ വെളിച്ചമുള്ള തെളിഞ്ഞ ആകാശത്തിനു ചുവട്ടിലായിരുന്നു കപ്പല്‍ മുന്‍ദിനങ്ങളില്‍ യാത്ര ചെയ്തതെന്ന് യാത്രികരുടെ കുറിപ്പുകളിലും വിവരണങ്ങളിലും നിന്ന് മനസ്സിലാക്കാം. അപകടം നടന്ന അന്നും നിലാവുണ്ടായിരുന്നെന്നു ചിലര്‍ പറയുന്നു.
.
കപ്പലിന്റെ മുന്നിലെ കംപാര്‍ട്ട്മെന്റുകളിലാണ് ആദ്യം വെള്ളം കയറിയത്. വെള്ളം ഇവിടെ നിറഞ്ഞതോടെ, കപ്പലിന്റെ മുന്‍വശം കടലിലേക്കു താണു. അതോടെ, പിന്‍ഭാഗം വായുവില്‍ കുത്തിനില്ക്കുകയും ചെയ്തു. മുന്പിന്ഭാരങ്ങളുടെ പൊരുത്തമില്ലായ്മ താങ്ങാവുന്നതിലപ്പുറമായപ്പോള്, കപ്പല്‍ നടുവേ പൊട്ടുകയായിരുന്നു. ഇതിനെത്തുടര്‍ന്നു മുന്‍ഭാഗം അതിവേഗം വെള്ളത്തിലേക്കാണ്ടുപോയി. കല്‍ക്കരിയും മറ്റും വെളളത്തില്‍ തെറിച്ചുവീണു. പിന്‍ഭാഗം പിന്നെയും വെള്ളത്തില്‍ പൊങ്ങിക്കിടന്നു. ഒരു ഭീമാകാരന്‍ ചിമ്മിനി പൊട്ടിയടര്‍ന്നുവീണു.
ടൈറ്റാനിക് അപകടം നടന്ന സ്ഥലത്തു കണ്ട കൂറ്റന്‍ ഹിമാനിയുടെ ഛായാചിത്രം പിറ്റേന്ന്, അതായത്, ഏപ്രില്‍ 15ന് പ്രിന്‍സ് അദല്ബെര്ത് എന്ന കപ്പലിലെ സ്റ്റീവാഡ് എടുത്തിരുന്നു. മഞ്ഞുമലയില്‍ നെടുനീളത്തില്‍, ടൈറ്റാനിക്കിന്റെ അടിത്തട്ടിലും വെള്ളത്തിലുള്ള വശത്തും തേച്ചിരുന്ന ചെമപ്പന്‍ കടുംചായം പുരണ്ടിരുന്നതായി ചിത്രമെടുത്ത സ്റ്റീവാഡ് സാക്ഷ്യം പറയുന്നു.
ടൈറ്റാനിക്കില്‍നിന്നുള്ള സഹായാഭ്യര്‍ത്ഥന അതിന്റെ സഹോദരിയെന്നു പറയാവുന്ന ഒളിമ്പിക്കും മൗണ്ട് ടെമ്പിളും ഫ്രാങ്ക്ഫര്‍ട്ടും അടക്കം അനേകം കപ്പലുകള്‍ കേട്ടിരുന്നു. എന്നാല്‍, അവയൊന്നും ഉടനെ അടുത്തെത്താവുന്ന ദൂരത്തിലായിരുന്നില്ല. ഏറ്റവും സമീപമായി ഉണ്ടായിരുന്ന കപ്പല്‍ 93 കിലോമീറ്റര്‍ അകലെ സഞ്ചരിച്ചിരുന്ന കാര്പ്പാത്തിയയാണ്. തൊട്ടടുത്തുണ്ടായിരുന്ന കാലിഫോര്‍ണിയന്‍ എന്ന കപ്പല്‍ ടൈറ്റാനിക്കില്‍നിന്നു സന്ദേശം സ്വീകരിച്ചില്ല. അപായമിസൈലുകള് അവര്‍ കണ്ടെങ്കിലും അതും അവര്‍ കാര്യമാക്കിയില്ല. ടൈറ്റാനിക്കിന് ഏറ്റവും അടുത്തുണ്ടായിരുന്ന കരസ്റ്റേഷന് എന്നു പറയാവുന്നത്, ന്യൂ ഫൗണ്ട്ലാന്റിനടുത്തുള്ള കേപ് റേസിലെ ഒരു വയര്‍ലെസ് സ്റ്റേഷന് മാത്രമായിരുന്നു.
കുണാഡ് ലൈന്‍ കമ്പനിയുടെ മൗരിറ്റിയാനാ, ലൂസിറ്റിയാനാ എന്നീ ആഡംബരക്കപ്പലുകളെ തോല്പിക്കാനാണ് വൈറ്റ് സ്റ്റാര്‍ ടൈറ്റാനിക്കുമായി എത്തിയത്. എന്നാല്‍, ടൈറ്റാനിക്ക് അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടിയെത്താനുണ്ടായത്, കുണാഡിന്റെ കാര്‍പ്പാത്തിയ മാത്രം.
ടൈറ്റാനിക്കില്‍നിന്നു കാണാവുന്ന അകലത്തില്‍ ഒരു കപ്പലിലെ വിളക്കുകള്‍ കാണാമായിരുന്നത്രേ. എന്നാല്‍, സിഗ്നലുകളോടോ മോഴ്സ് ലാംപിനോടോ റോക്കറ്റുകളോടോ ഈ സമീപസ്ഥ കപ്പല്‍ പ്രതികരിച്ചില്ല. കാലിഫോര്ണിയനോ സാംസണെന്നു പേരുള്ള ഒരു കപ്പലോ ആയിരിക്കാം ഇതെന്നാണു നിഗമനം. കാര്പ്പാത്തിയയ്ക്കു പുറമേ, ഒരു അജ്ഞാതകപ്പല്കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കാനുണ്ടായിരുന്നെന്നു ദുരൂഹിക്കപ്പെട്ടിട്ടുണ്ട്. ഇത് വൈറ്റ് സ്റ്റാര്‍ കമ്പനി ആസൂത്രണം ചെയ്ത അപകടമാണു നടന്നതെന്നും സഹായിക്കാന്‍ മുന്‍കൂട്ടി ഒരുക്കി നിര്‍ത്തിയ കപ്പലാണ് ഇപ്പറയുന്ന അജ്ഞാതകപ്പലെന്നും സിദ്ധാന്തമുണ്ട്. എന്നാല്‍, പദ്ധതിപ്രകാരത്തില്നിന്നു വിഭിന്നമായി അപകടം നടന്നതിനാല്‍ മുന്‍കൂട്ടി ഒരുങ്ങിനിന്ന കപ്പലിന് വിചാരിച്ച വേഗത്തില്‍ അടുത്തെത്തി സഹായിക്കാനായില്ലത്രേ!
ടൈറ്റാനിക്ക് ഇടിക്കുന്നതിനു തൊട്ടുമുന്‍പ്, കാലിഫോര്‍ണിയനിലെ റേഡിയോ ഓപ്പറേറ്റര്‍ കിടക്കാന്‍ പോകുന്നതിനു തൊട്ടുമുന്‍പായി, അവസാനമായി ടൈറ്റാനിക്കിലേക്കു വിളിച്ച് മഞ്ഞുമലയെപ്പറ്റി വിവരം കൊടുത്തപ്പോള്‍ ടൈറ്റാനിക്കിലെ റേഡിയോ ഓപ്പറേറ്ററായ ജാക്ക് ഫിലിപ്പിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു - ഷട്ട് അപ്! ഷട്ട് അപ്പ്! ഞാന്‍ തിരക്കിലാണ്. കേപ് റേസിലേക്ക് ഞാന്‍ സന്ദേശമയയ്ക്കുകയാണ്. ഈ വിവരം പിന്നീട്, കേപ് റേസിലെ സ്റ്റേഷനില്‍നിന്നു വ്യക്തമായി രേഖപ്പെടുത്തപ്പെട്ടതാണ്.
ആദ്യമിറക്കിയത് ഏഴാംനമ്പര്‍ ലൈഫ് ബോട്ടാണ്. അതില്‍ 65 പേര്‍ക്കു കയറാമായിരുന്നെങ്കിലും 28 പേര് മാത്രമാണു കയറിയത്. ആറ്, അഞ്ച് നമ്പരുകളാണ് പത്തുമിനിറ്റിനുശേഷം ഇറക്കിയത്. പിന്നെയിറക്കിയ ലൈഫ് ബോട്ട് നമ്പര്‍ ഒന്നില്‍ വെറും പന്ത്രണ്ടുപേരേ കയറിയുള്ളൂ. പിന്നീട് ആളുകള്‍ക്ക് ടൈറ്റാനിക്ക് സുരക്ഷിതമല്ലെന്നു മനസ്സിലായി. തുടര്‍ന്നിറക്കിയ പതിനൊന്നാം നമ്പര്‍ ലൈഫ് ബോട്ടില്‍ 70 പേരാണു കയറിയത്. 1178 പേരെയെങ്കിലും കയറ്റാവുന്നത്ര ലൈഫ് ബോട്ടുകളുണ്ടായിരുന്നിട്ടും അതിന്റെ എഴുപതു ശതമാനം പേരേ ലൈഫ് ബോട്ടുകള്‍ ഉപയോഗിച്ച് രക്ഷപ്പെട്ടുള്ളൂ. ലൈഫ് ബോട്ടില്‍ കയറുന്നതിലും നല്ലത് ടൈറ്റാനിക്കില്ത്തന്നെ നില്‍ക്കുന്നതാണെന്ന് ആദ്യമൊക്കെ യാത്രികര്‍ ധരിച്ചുവശായിരുന്നു.
തേഡ് ക്ലാസില്‍നിന്ന് ലൈഫ് ബോട്ടുകള്‍ ഇരുന്ന തട്ടിലേക്കു വരാനുള്ള വഴി വളരെ സങ്കീര്ണമായിരുന്നതും തേഡ് ക്ലാസ് യാത്രികരെ പ്രതികൂലമായി ബാധിച്ചു. വില്യം ഡെന്റണ്‍ കോക്സ് എന്ന സ്റ്റീവാഡാണ് കഷ്ടപ്പെട്ടുചെന്ന് തേഡ് ക്ലാസ് യാത്രികരെ ലൈഫ്ബോട്ടിരിക്കുന്ന തട്ടിലേക്കു നയിച്ചത്. ആദ്യഘട്ടത്തില്‍ ലൈഫ്ബോട്ടുകളില്‍ പോകാന്‍ ആളുകുറഞ്ഞത് തേഡ് ക്ലാസ് യാത്രികര്‍ക്ക് ഉപയോഗപ്പെടുത്താനാകുമായിരുന്നു. എന്നാല്‍, അവരെത്തുമ്പോഴേക്കും കാര്യങ്ങള്‍ വൈകിയിരുന്നു.
ആദ്യം സ്ത്രീകളും കുട്ടികളും എന്ന ക്യാപ്റ്റന്‍ സ്മിത്തിന്റെ നിര്‍ദേശം ആദ്യഘട്ടത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ചില സ്റ്റീവാഡുകള് ലൈഫ് ബോട്ടുകളില്‍ സ്ഥലമുണ്ടായിരുന്നിട്ടും പുരുഷന്മാരെ കയറാന്‍ അനുവദിച്ചില്ല. അങ്ങനെ, ആദ്യബോട്ടുകളില് കുറഞ്ഞത് നൂറ്റന്പതുപേര്ക്കെങ്കിലും കൂടി രക്ഷപ്പെടാമായിരുന്ന അവസ്ഥ ഉപയോഗപ്പെടാതെപോയി.
അവസാനത്തെ രണ്ടു ലൈഫ്ബോട്ടുകള്‍ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ ഒന്പതുപേരേക്കൂടി രക്ഷപ്പെടുത്തി. അതിലൊരു ലൈഫ്ബോട്ട് തിരികെ തുഴഞ്ഞെത്തിയാണു നാലുപേരേ രക്ഷപ്പെടുത്തിയത്. എന്നാല്‍, ഈ ഒന്പതുപേരില് മൂന്നുപേര്‍ പിന്നീടു മരിച്ചു. പല ലൈഫ് ബോട്ടുകളിലും ആളെ കയറ്റാന്‍ സ്ഥലം ബാക്കിയുണ്ടായിരുന്നെങ്കിലും തിരികെ തുഴഞ്ഞുചെന്നാല്‍ മുങ്ങിപ്പൊങ്ങുന്ന അനേകം പേര് കയറാന്‍ ശ്രമിച്ച് ബോട്ടുമുങ്ങുമോ എന്ന ഭീതികാരണം മറ്റു ബോട്ടുകള്‍ പിന്നാക്കം തുഴഞ്ഞുചെന്നില്ല. അതിനുപുറമേ, മുങ്ങുന്ന ടൈറ്റാനിക്കില്‍നിന്ന് എത്രയും വേഗം ദൂരേക്കു തുഴഞ്ഞുനീങ്ങണമെന്നായിരുന്നു ലൈഫ് ബോട്ട് ഇന്‍ ചാര്ജുകള്ക്കു കിട്ടിയിരുന്ന നിര്‍ദേശം.
പല സംഘടനകളും വ്യക്തികളും ടൈറ്റാനിക് ഇരകള്‍ക്ക് ദുരിതാശ്വാസം പകരാനായി ഇറങ്ങി. മൂന്നാം ക്ലാസ് യാത്രികരില്‍ രക്ഷപ്പെട്ടവരില്‍ പലര്‍ക്കും അവരുടെ സമ്പാദ്യമപ്പാടെ നഷ്ടമായി. ധാരാളം കുടുംബങ്ങള്‍ക്കു അന്നമെത്തിക്കുന്ന നാഥനെയാണു നഷ്ടപ്പെട്ടത്. അവര്‍ക്കെല്ലാം ആശ്വാസധനസഹായമെത്തിക്കാന് പല സംഘടനകളും രംഗത്തുവന്നു. ഏപ്രില്‍ 29നുതന്നെ ഓപ്പെറാ താരങ്ങളായ മേരീ ഗാര്‍ഡെനും എന്റികോ കരുസോയും തങ്ങളുടെ മെട്രോപൊലീറ്റന്‍ ഓപ്പെറ സംഘവുമായി നടത്തിയ ഷോയിലൂടെ പന്തീരായിരം ഡോളറുകള്‍ സമ്പാദിച്ചു ദുരിതബാധിതര്‍ക്കു നല്കി. ടൈറ്റാനിക്ക് മുങ്ങുമ്പോള്‍ അതിലെ ഗായകസംഘം ആലപിച്ചിരുന്ന നിയറര്‍ മൈ ഗോഡ് റ്റു ഥീ എന്ന ഗാനം ഓപ്പെറാ പരിപാടിയിലെ മുഖ്യയിനമായിരുന്നു. അതുകേള്‍ക്കെ, കാണികള്‍ പൊട്ടിക്കരഞ്ഞു.
സതാംപ്ടണ് എന്ന പള്ളിനഗരത്തെയാണ് ദുരന്തം ശരിക്കും വേട്ടയാടിയത്. 1912 ഏപ്രില്‍ 20നു പുറത്തിറങ്ങിയ ഹാംഷയര്‍ ക്രോണിക്കിള്‍ എന്ന പത്രത്തിലെ വാര്‍ത്തപ്രകാരം, ആയിരം സതാംപ്ടണ് കുടുംബങ്ങളെയെങ്കിലും ടൈറ്റാനിക് ദുരന്തം ബാധിച്ചു. ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ച ഒന്നിലധികം ആളുകളുടെ കഥ പറയാനില്ലാത്ത ഒരൊറ്റത്തെരുവുപോലും സതാംപ്ടണില്‍ ബാക്കിയുണ്ടായിരുന്നില്ല. അഞ്ഞൂറുകുടുംബങ്ങളിലെങ്കിലും ഒരംഗം ടൈറ്റാനിക്ക് ദുരന്തത്തില്‍ മരണമടഞ്ഞു.
അവസാനനിമിഷം വരെയും സംഗീതം ആലപിച്ച എട്ടംഗഗായകവാദകസംഘം ടൈറ്റാനിക്കിനൊപ്പം മരണത്തിന്റെ ആഴക്കയങ്ങളിലേക്കു പോയി. അവരുടെ സംഗീതവും ധൈര്യവും എക്കാലവും ബഹുമാനപൂര്‍വം സ്മരിക്കപ്പെട്ടു.
മരിച്ചവരില്‍ അമേരിക്കക്കാരെ അപേക്ഷിച്ച് ബ്രിട്ടീഷുകാരായിരുന്നു സിംഹഭാഗവുമെന്നു പറയാം. അതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്, ലൈഫ് ബോട്ടുകളിലേക്ക് ഇരച്ചുകയറി സ്വന്തം ജീവന് രക്ഷിക്കാന്‍ അമേരിക്കക്കാര്‍ ശ്രമിച്ചപ്പോള്‍, മാന്യതയും കുലീനതയും പുലര്‍ത്തി മാറിനില്‍ക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചതെന്നതാണ്. അതിനു മകുടോദാഹരണമായി, കോടീശ്വരനായിരുന്ന ബെന്ജമീന് ഗുഗ്ഗെനീമിന്റെ മരണം. തന്റെ ഏറ്റവും നല്ല സ്യൂട്ട് ധരിച്ച് ഡക്കിലെത്തിയ അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു, അന്തസ്സുള്ളവരായി നമുക്ക് മരണം വരിക്കാം. ലൈഫ് ബോട്ടിലേറാന് വെപ്രാളപ്പെടുന്നവരോട് ക്യാപ്റ്റന്‍ സ്മിത്ത്, ബീ ബ്രിട്ടീഷ്, ബീ ബ്രിട്ടീഷ് എന്നു പറഞ്ഞിരുന്നു. അത് ബ്രിട്ടീഷുകാരെ അത്യധികം സ്വാധീനിച്ചു. അമേരിക്കക്കാരെ ആ വരികള്‍ സ്വാധീനിക്കേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.
തേഡ് ക്ലാസില്‍, പത്തുവയസ്സില്‍ താഴെ മാത്രം പ്രായമുള്ള തന്റെ നാലുമക്കളുമായി യാത്ര ചെയ്യുകയായിരുന്ന അല്മാ പാല്സണ് എന്ന സ്ത്രീയും നാലു മക്കളും മരണപ്പെട്ടു. അവര്‍ ഭര്‍ത്താവ് പാല്സണെ കാണാനായി അമേരിക്കയിലേക്കു സഞ്ചരിക്കുകയായിരുന്നു. വൈറ്റ് സ്റ്റാറിന്റെ ഓഫീസില്‍ എത്തിയ ദുഃഖാര്‍ത്തരായ ഏതൊരാളേക്കാളും ആഴമാര്‍ന്ന സങ്കടത്തിലായിരുന്നു പാല്സണ്. അയാളുടെ കുടുംബമപ്പാടെ വിധിയുടെ കരങ്ങളാല്‍ തുടച്ചുനീക്കപ്പെട്ടു. തേഡ് ക്ലാസിലെ കുട്ടികളില്‍ പാതിയോളം പേരെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.
വൈറ്റ് സ്റ്റാര്‍ കമ്പനിയുടെ സ്റ്റീവാഡസായ വയലറ്റ് ജെസ്സോപ്പിന്റെ കഥ വിചിത്രവും അവിശ്വസനീയവുമാണ്. കമ്പനിയുടെ ആദ്യകപ്പലായ ഒളിമ്പിക്കില്‍ ജോലി നോക്കിയിരുന്ന അവര്‍ ഒളിമ്പിക്ക് 1911ല്‍ എച്ച്.എം.എസ് ഹോക് എന്ന കപ്പലുമായി കൂട്ടിയിടിച്ച് അനേകര്‍ മരിച്ച ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരാണ്. അവര്‍ ടൈറ്റാനിക് ദുരന്തത്തെയും അതിജീവിച്ചു. പിന്നീട്, കമ്പനിയുടെ മൂന്നാംകപ്പലായ ബ്രിട്ടാനിക്കില്‍ ജോലി നോക്കി. ബ്രിട്ടാനിക്ക് 1916ല്‍ ഗ്രീക്ക് തീരത്ത് മൈനില്ത്തട്ടി മുങ്ങിപ്പോയപ്പോള്‍ ആ അപകടത്തില്നിന്നുകൂടി വയലറ്റ് രക്ഷപ്പെട്ടു.
ദുരന്തസമയത്ത് കപ്പലിലുണ്ടായിരുന്ന ഒന്‍പതുമാസം പ്രായക്കാരിയായിരുന്ന കൈക്കുഞ്ഞ് മില്‍വിന ഡീനാണ് ദുരന്തത്തെ അതിജീവിച്ചവരില്‍ ഏറ്റവും അവസാനം മരിച്ചത്. അവര്‍ മരിച്ചത് മേയ് 31ന്, അതായത് ടൈറ്റാറ്റിക് ലോഞ്ച് ചെയ്ത ദിവസമാണ്. അന്ന് ടൈറ്റാനിക്കിന്റെ ലോഞ്ചിംഗിന്റെ തൊണ്ണൂറ്റെട്ടാം വാര്‍ഷികദിനമായിരുന്നു.
അപകടശേഷം കടലില്‍നിന്നു മൃതദേഹങ്ങള്‍ ശേഖരിക്കപ്പെട്ടു. എന്നാല്‍, എംബാം ചെയ്ത മൃതദേഹങ്ങള്‍ മാത്രമേ തുറമുഖത്തേക്കു കൊണ്ടുവരാന്‍ നിയമാനുശാസനമുണ്ടായിരുന്നുള്ളൂ. എംബാം ചെയ്യാനുള്ള പ്രക്രിയ പ്രയാസകരമായിരുന്നതിനാല്‍, മൃതദേഹങ്ങളില്‍ സമ്പന്നരുടേതെന്നു തോന്നിച്ചവ മാത്രമാണ് എംബാം ചെയ്തു കൊണ്ടുവന്നത്. മറ്റുള്ളവ കടലില്‍ത്തന്നെ സംസ്കരിക്കുകയോ സമീപത്തുള്ള സെമിത്തേരികളില്‍ മറവുചെയ്യുകയോ ഉണ്ടായി. മൃതദേഹങ്ങളോടുപോലും കാണിച്ച ഈ വിവേചനം ഏറെ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു.
സതാംപ്ടണിലെ മേലേ ബാര്‍ സ്ട്രീറ്റില്‍ ആന്‍ഡ്രൂസ് പാര്‍ക്കില്‍ ടൈറ്റാനിക്കിലെ എന്ജിയര്മാര്ക്കായി സ്മാരകമുണ്ട്. അതിനടുത്തുതന്നെ ടൈറ്റാനിക്കിലെ ഗായകസംഘത്തിനും സ്മാരകം തീര്‍ത്തിരിക്കുന്നു. സതാപ്ടണ്‍ ഹെരിറ്റേജ് സര്‍വീസസ് കപ്പലിലെ അഞ്ചു തപാല്ജീവനക്കാര്ക്കായി സ്മാരകമൊരുക്കിയിരിക്കുന്നു. ബെല്‍ഫാസ്റ്റിലെ സിറ്റിഹോളില് ടൈറ്റാനിക്കിന് സ്മാരകമുണ്ട്. ജന്മനഗരത്തിന്റെ സ്മൃതികലശം. അമേരിക്കയിലും ധാരാളം ടൈറ്റാനിക് സ്മാരകങ്ങളുണ്ട്. വാഷിംഗ്ഡണ്‍ ഡി.സി.യില്‍ ടൈറ്റാനിക് മെമ്മോറിയലുണ്ട്. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍, ഭര്‍ത്താവിനെ പിരിയാന്‍ കൂട്ടാക്കാതെ മരണം വരിച്ച ഇഡ സ്ട്രോസിന്റെ സ്മരണാഞ്ജലിയായി സ്ട്രോസ് പാര്‍ക്കുണ്ട്. സ്റ്റാഫോഡ്ഷെയറിലെ ലീച്ച് ഫീല്‍ഡില്‍ ക്യാപ്റ്റന്‍ സ്മിത്തിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ഏഴടി എട്ടിഞ്ചുയരമുള്ള വെങ്കലപ്രതിമയാണിത്. സ്മിത്തിന്റെ ബീ ബ്രിട്ടീഷ് എന്ന ആഹ്വാനം പ്രതിമയുടെ താഴെ ശിലയില്‍ കൊത്തിവച്ചിരിക്കുന്നു. |
Tagged Under :
titanic sinking animated gif funny titanic gifs titanic gif never let go titanic gif violin sinking ship animated gif titanic sinking gif tumblr titanic animated gif titanic it's been a pleasure gif |
Related Post :
ഉയരങ്ങളിലെ_ശ്മശാനം
മനുഷ്യർ ഉണ്ടായ രീതി
Ark Of The Covenant(The Lost Ark)
How To Use A Crystal Ball
സെമിത്തേരിയില്‍ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ??
പ്രേതാത്മാവ് ഒരാളുടെ ശരീരത്തില്‍ കയറിയാല്‍ ഉള്ള ലക്ഷണങ്ങള്‍..
പ്രേതങ്ങള്‍ ക്യാമറയില്‍
ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും
വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 വഴികള്‍...
സമ്പത്ത് വർദ്ധിക്കും, ജോലിയിൽ തിളങ്ങും, ഇവ പരീക്ഷിച്ചോളൂ
തലയറുത്തു കൊന്ന രാജ്ഞിയുടെ പ്രേതം ക്യാമറയിൽ!!!
പ്രേതവിമാനം: ഹീലിയോസ് എയര്‍വെയ്സ് ഫ്ലൈറ്റ് 522
ചൂണ്ടാണി മർമ്മത്തിന്റെ ശക്തി
അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ?
മന്ത്രവാദം
സമാധി
സാത്താന്റെ ബൈബിള്‍ !
ബര്‍മുഡ ട്രയാംഗിള്‍ എന്നും ഒരു നിഗൂഢതയാണ്.
പറക്കും തളികയെയും അന്യഗ്രഹ ജീവികളേയും
ഡിബുക്ക് ബോക്സ്
മരണശേഷം നമുക്കും നമ്മുടെ ആത്മാവിനും എന്ത് സംഭവിക്കുന്നു ..?
ഏലിയൻ നെ പറ്റി തന്നെ
The Books of Enoch: The Angels, The Watchers and The Nephilim
ടെെറ്റാനിക്ക് അവസാനിയ്കാത്ത സ്മരണകൾ - 03
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ - 02
ബ്രിട്ടാനിക് - ദുരന്തത്തിന്റെ മൂന്നാം മുഖം
മുങ്ങിയത് ടൈറ്റാനിക്കോ അതോ, ഒളിമ്പിക്കോ?
ബർമുഡ ട്രയാംഗിൾ നിഗൂഢത
പ്രേത ബാധ ഉണ്ടെന്നു പറയുന്നു
അറബി മാന്ത്രികമാണ്..
പുല്ലാട്, കുമ്പനാട് മേഖലയിൽ
ഒടിയൻ ഒരു കാരണവശാലും ഇരയുടെ ദേഹത്ത് തൊടില്ല
ഋതുമതിയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം
കടമറ്റത്ത് കത്തനാര്
പ്രേതത്തെ 'വിളിച്ചുവരുത്തിയ' കുട്ടികള്‍ ആശുപത്രിയില്‍!
പേടിച്ചു പനി പിടിച്ച കഥ...
ഏട്ടന്റെ ആത്മാവ് എന്നെ കാണാൻ വരുന്നു |
|
|
|
|
|