bg
bg
bg
logo
bg
bg
bg  
 
   
 
 
   
ഡിബുക്ക് ബോക്സ്
Saturday, May 20, 2017- By Vishnu Comments (0)
അടുത്തിടെ ഇറങ്ങിയ എസ്ര എന്ന ചലച്ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ചർച്ചാവിഷയമായ ഒന്നാണ് dybukk box. ജൂതമത വിശ്വാസപ്രകാരം ഗതികിട്ടാതെ മരണമടഞ്ഞ ജൂതന്റെ ആത്മാവിനെ വിളിക്കുന്ന പേരാണ് ഡിബുക്ക്. ഡിബുക്ക് എന്ന ഹീബ്രു വാക്കിന് മലയാളത്തിൽ "വിടാതെ പിടിച്ചിരിക്കുന്നത്" എന്നതാണ് തർജ്ജിമ. ഇത്തരം ആത്മാക്കളെ അടക്കം ചെയ്തു എന്ന് വിശ്വസിക്കുന്ന വൈൻ പെട്ടികളെയാണ് ഡിബുക്ക് ബോക്സ് എന്ന് വിളിക്കുന്നത്. ഒരിക്കൽ ഈ ആത്മാക്കളെ സ്വതന്ത്രരാക്കിയാൽ അത് ഒരു ശരീരത്തിലേക്ക് (Host body) പ്രവേശിക്കുകയും, ആ ആത്മാവിന്റെ ലക്ഷ്യത്തിനായി ആ ശരീരത്തെ ഉപയോഗിക്കുകയും, ആവിശ്യത്തിന് ശേഷം ആ ശരീരം വിട്ടു പോവുകയും ചെയ്യും എന്നാണ് വിശ്വാസം. ഡിബുക്ക് ക്രൂരകൃത്യങ്ങൾ മാത്രമല്ല, സഹായങ്ങൾ ചെയ്യാനും കഴിവുള്ള ആത്മാവാണ് (അറബിക്കഥകളിലെ ഭൂതങ്ങളെ പോലെ) .
ഡിബുക്ക് എന്ന വാക്ക് ആദ്യമായി വരുന്നത് പതിനാറാം നൂറ്റാണ്ടിലെ ലിഖിതങ്ങളിലാണ്. എന്നാൽ എസ്. ആൻസ്കിയുടെ "ദി ഡിബുക്ക് " എന്ന നാടകത്തിലൂടെയാണ് ഡിബുക്ക് എന്ന വാക്കു ജനങ്ങൾ ശ്രദ്ധിക്കുന്നത്. ഗതികിട്ടാത്ത ആത്മാവിനെ ഡിബുക്ക് പെട്ടികളിലേക്ക് ആവാഹിക്കുകയും ആ പെട്ടികൾ തുറക്കാതെ ഭദ്രമായി സൂക്ഷിച്ചു വെക്കുന്നു എന്നെല്ലാം കഥകൾ ഉണ്ട്..
ഡിബുക്ക് ബോക്സ് എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് 2012-ൽ അമേരിക്കയിലെ പോർട്ട്ലാൻഡ് നിവാസിയായ കെവിൻ മാന്നിസ്‌ എന്നയാളാണ്. അതെ, വെറും 5 വർഷം മുൻപ്. പുരാവസ്തുക്കളുടെ വ്യാപാരം ചെറിയ തോതിൽ നടത്തിവന്നിരുന്ന എഴുത്തുകാരൻ കൂടിയായ കെവിൻ മാന്നിസ് 2003-ൽ ഒരു എസ്റ്റേറ്റ് വ്യാപാരത്തിന്റെ ഭാഗമായാണ് ഒരു വൈൻ ക്യാബിനറ്റ് വാങ്ങുന്നത്. പുരാവസ്തു മൂല്യവും കാഴ്ചയിലെ അസാധാരണത്വവും ആയിരുന്നു കെവിനെ ആകർഷിച്ചത്. ആ ക്യാബിനറ്റ് കെവിന് ലഭിക്കുന്നതിന് മുൻപ് ഹിറ്റ്ലറുടെ കൂട്ടക്കുരുതിയിൽ നിന്നും രക്ഷപെട്ട്, സ്പെയിനിൽ കുടിയേറിയ പോളണ്ട്കാരിയായ ഹവേല എന്ന സ്ത്രീയിൽ കൈവശമായിരുന്നു. ഹവേലയുടെ കൊച്ചുമകളുമായി ആശയവിനിമയം നടത്തിയപ്പോൾ ആ പെട്ടി ഹവേല സ്പെയ്നിൽ നിന്നും വാങ്ങിയതാണ് എന്ന് അറിയാൻ കഴിഞ്ഞു.ആ പെട്ടി പാരമ്പരാഗതമായ സ്വത്താണെന്നു മനസിലാക്കിയ കെവിൻ, അത് ഹവേലയുടെ കൊച്ചുമകൾക്ക് തിരിച്ചുകൊടുക്കാം എന്ന് പറഞ്ഞു. പക്ഷെ കൊച്ചുമകളുടെ മറുപടി കെവിനെ ഞെട്ടിച്ചു. "ഞങ്ങൾക്കത് വേണ്ട. ആ പെട്ടി മുത്തശ്ശിയുടെ തയ്യൽമുറിയിൽ സൂക്ഷിച്ചിരുന്നതാണ്. അതിനുള്ളിൽ ഡിബുക്ക് വസിക്കുന്നുണ്ട്."
കെവിൻ ആ പെട്ടി തുറന്നു നോക്കാൻ തീരുമാനിച്ചു. പെട്ടി തുറന്നപ്പോൾ വിചിത്രമായ കുറെ വസ്തുക്കൾ ആയിരുന്നു അതിനുള്ളിൽ ഉണ്ടായിരുന്നത്. 1920-കളിലെ കുറെ നാണയങ്ങൾ, ചരട് കൊണ്ട് കെട്ടിയ സ്വർണനിറത്തിലും (Blond), കറുത്തതും ആയ തലമുടിയുടെ രണ്ടു ചെറിയ കെട്ടുകൾ, "ശാലോം" എന്ന് ഹീബ്രു ഭാഷയിൽ ആലേഖനം ചെയ്ത ഒരു ചെറിയ പ്രതിമ, ഒരു ചെറിയ സ്വർണ പാനപാത്രം, നീരാളിയുടെ കാലിന്റെ രൂപത്തിലുള്ള ഒരു മെഴുകുതിരി സ്റ്റാൻഡ് എന്നിവയാണ് ആ പെട്ടിയിൽ ഉണ്ടായിരുന്നത്.
കെവിൻ തന്റെ അമ്മക്ക് ഈ പെട്ടി പിറന്നാൾ സമ്മാനമായി കൊടുക്കുകയുണ്ടായി. അന്ന് തന്നെ കെവിന്റെ അമ്മക്ക് പക്ഷാഘാതം ഉണ്ടായി. തുടർന്ന് ഒരുപാട് പേടിപ്പെടുത്തുന്ന അനുഭവങ്ങളും ദുസ്സ്വപ്നങ്ങളും മൂലം കെവിന്റെ കുടുംബം പൊറുതിമുട്ടി. അങ്ങനെ കെവിൻ ആ പെട്ടി വിൽക്കാൻ Ebay-ൽ പരസ്യം നൽകി. വൈൻ ക്യാബിനറ്റ് എന്ന പേരിലാണ് ആ പരസ്യം നൽകിയത്. ലേലത്തിൽ വിൽക്കുവാനാണ് ഉദ്ദേശിച്ചത്. മേൽപ്പറഞ്ഞ പരസ്യത്തിന്റെ ഡിസ്ക്രിപ്ഷൻ കോളത്തിൽ ആണ് "ഡിബുക്ക് ബോക്സ്" എന്ന പദപ്രയോഗം കെവിൻ കൂട്ടിച്ചേർത്തത്. അങ്ങനെ ഡിബുക്ക് ബോക്സ് ലേലത്തിൽ വിറ്റുപോയി. എന്നാൽ കയ്യിലെത്തുന്ന ഓരോ ഉടമക്കും ദുരനുഭവങ്ങളുടെ പരമ്പരതന്നെ ഉണ്ടായപ്പോൾ, ഡിബുക്കിന്റെ പ്രവർത്തികളാണ് അതിനെല്ലാം കാരണം എന്നവർ വിശ്വസിച്ചു.
ഡിബുക്ക് ബോക്സ് കൈവശം വെച്ചവർക്കെല്ലാം രാത്രികാലങ്ങളിൽ പൂച്ചമൂത്രത്തിന്റെയും മുല്ലപ്പൂക്കളുടെയും മണം അനുഭവിക്കാറുണ്ടത്രെ. അവരെല്ലാം ഒരു വയസായ സ്ത്രീയെ ദുസ്വപ്നം കാണുകയും ചെയ്യാറുണ്ട് എന്ന് വെളിപ്പെടുത്തി. ഏറ്റവും അവസാനമായി ഡിബുക്ക് ബോക്സ് Ebay-ൽ നിന്ന് വാങ്ങിയ ഇയോസീഫ് എന്നയാളിന്റെ വീട്ടിൽ ബൾബുകൾ അകാരണമായി പൊട്ടുകയും ഇയോസിഫിന്റെ അനിയന്ത്രിതമായി മുടികൊഴിയുകയും ചെയ്തു. ഇയോസിഫിന്റെ അനുഭവം ബ്ലോഗിലൂടെ അറിഞ്ഞ ജേസൺ ഹസ്റ്റോൺ എന്ന മ്യുസിയം ഡയറക്ടർ ഡിബുക്ക് ബോക്സ് വാങ്ങാൻ തയ്യാറായി. ഡിബുക്കിനെ കീഴ്പ്പെടുത്തി ദുരൂഹത ഇല്ലാതാക്കുകയായിരുന്നു ജേസന്റെ ലക്‌ഷ്യം. എന്നാൽ ജേസണും ദുരനുഭവങ്ങളുണ്ടായി രക്തം ചുമച്ചു തുപ്പുകയും, ത്വക്ക് രോഗങ്ങൾ ഉണ്ടാവുകയും ചെയ്തു. എങ്കിലും ജേസൺ ജൂതപുരോഹിതന്മാരായ റബ്ബായ്മാരുടെ സഹായത്തോടെ ഡിബുക്ക് ബോക്സ് വീണ്ടും വിധിപ്രകാരം സീൽ ചെയ്തു,ഒരു സ്ഥലത്തു സൂക്ഷിച്ചിരിക്കുന്നു. ജേസണ് മാത്രം അറിയാവുന്ന ഏതോ ഒരു സ്ഥലത്താണ് നിലവിൽ ആ ഡിബുക്ക് ബോക്സ്.
ശാസ്ത്രത്തിനു തെളിയിക്കാൻ പറ്റാത്ത രഹസ്യമായി ഡിബുക്ക് ബോക്സ് ഇന്നും എവിടെയോ നിഗൂഢതയിൽ ആരെയോ കാത്തിരിക്കുന്നു. 
Tagged Under : dibbuk box ebay what is a dybbuk dibbuk box current owner dibbuk box movie dibbuk box for sale dibbuk box hoax dybbuk myth dibbuk box documentary
Related Post :
ഉയരങ്ങളിലെ_ശ്മശാനം
മനുഷ്യർ ഉണ്ടായ രീതി
Ark Of The Covenant(The Lost Ark)
How To Use A Crystal Ball
സെമിത്തേരിയില്‍ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ??
മനുഷ്യർ എങ്ങനെ ഉണ്ടായി
പ്രേതാത്മാവ് ഒരാളുടെ ശരീരത്തില്‍ കയറിയാല്‍ ഉള്ള ലക്ഷണങ്ങള്‍..
പ്രേതങ്ങള്‍ ക്യാമറയില്‍
ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും
വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 വഴികള്‍...
സമ്പത്ത് വർദ്ധിക്കും, ജോലിയിൽ തിളങ്ങും, ഇവ പരീക്ഷിച്ചോളൂ
തലയറുത്തു കൊന്ന രാജ്ഞിയുടെ പ്രേതം ക്യാമറയിൽ!!!
പ്രേതവിമാനം: ഹീലിയോസ് എയര്‍വെയ്സ് ഫ്ലൈറ്റ് 522
ചൂണ്ടാണി മർമ്മത്തിന്റെ ശക്തി
അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ?
മന്ത്രവാദം
സമാധി
സാത്താന്റെ ബൈബിള്‍ !
ബര്‍മുഡ ട്രയാംഗിള്‍ എന്നും ഒരു നിഗൂഢതയാണ്.
പറക്കും തളികയെയും അന്യഗ്രഹ ജീവികളേയും
മരണശേഷം നമുക്കും നമ്മുടെ ആത്മാവിനും എന്ത് സംഭവിക്കുന്നു ..?
ഏലിയൻ നെ പറ്റി തന്നെ
The Books of Enoch: The Angels, The Watchers and The Nephilim
ടെെറ്റാനിക്ക് അവസാനിയ്കാത്ത സ്മരണകൾ - 03
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ - 02
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ-01
ബ്രിട്ടാനിക്‌ - ദുരന്തത്തിന്റെ മൂന്നാം മുഖം
മുങ്ങിയത്‌ ടൈറ്റാനിക്കോ അതോ, ഒളിമ്പിക്കോ?
ബർമുഡ ട്രയാംഗിൾ നിഗൂഢത
പ്രേത ബാധ ഉണ്ടെന്നു പറയുന്നു
അറബി മാന്ത്രികമാണ്..
പുല്ലാട്, കുമ്പനാട് മേഖലയിൽ
ഒടിയൻ ഒരു കാരണവശാലും ഇരയുടെ ദേഹത്ത്‌ തൊടില്ല
ഋതുമതിയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം
കടമറ്റത്ത്‌ കത്തനാര്‍
പ്രേതത്തെ 'വിളിച്ചുവരുത്തിയ' കുട്ടികള്‍ ആശുപത്രിയില്‍!
പേടിച്ചു പനി പിടിച്ച കഥ...
ഏട്ടന്റെ ആത്മാവ് എന്നെ കാണാൻ വരുന്നു
നിമിത്തങ്ങൾ വിശ്വാസത്തിൽ എടുക്കേണ്ടതുണ്ടോ
കരിയാട് വളവിൽ പ്രേതം
മനുഷ്യർ എങ്ങനെ ഉണ്ടായി
പൊൻ കുന്നത്തെ പ്രേതങ്ങൾ
ഇന്ത്യന്‍ റെയില്‍വെയുടെ ‘പ്രേതസ്റ്റേഷൻ'
 
 
bg
bg
bg
bg
bg
bg
bg
bg
bg
 
.....human revolutionWe are not alone..An Experience to ma brotherA ghost experience to my brother...why ghosts are viewed in shape does ghost exist evidence ghost does ghost exist in real life does ghost exist in reality does ghost exist in this world does ghost exist in church does ghost exist in iDemonic sigils in handy form...astral projection stories astral projection dangers is astral projection real astral projection for beginners astral projection malayalam astral projection techniques astral projection youtube astral symptoms of demonic possession what to do if someone is possessed 5 stages of demonic possession signs of demonic possession eyes 3 signs of possession spirit possession while sleeping how do you know..E v.p down load laughing buddha quotes laughing buddha wallpaper laughing buddha wikipedia in hindi laughing buddha online price laughing buddha images with quotes laughing buddha meaning of poses in english laughing........martial arts uniform name taekwondo uniforms adidas karate uniform size chart japanese martial arts clothing marshall artist clothing brand karate outfit walmart martial arts clothing store karate uniel hombre encorvado letra hombre encorvado cancion el hombre encorvado historia el hombre encorvado leyenda cancion del hombre encorvado letra el hombre encorvado cancion en español el hombre encorva........dibbuk box ebay what is a dybbuk dibbuk box current owner dibbuk box movie dibbuk box for sale dibbuk box hoax dybbuk myth dibbuk box documentaryhow to stop the witch from riding your back witch riding your back wikipedia can you die from the witch riding your back witch riding your back folklore witch on your back syndrome sleep paralysis witmeenachil river chaliyar river manimala river chalakudy river muvattupuzha river kallada river achankovil river manjeswaram riverbody after death stages what happens to the body after death in a coffin what happens to the body immediately after death what happens to your body when you die in hospital what happens to the soul af2017 horror movies list upcoming horror movies trailers horror movies 2018 new horror movies 2016 horror movies 2016 list the strangers 2 death house hellraiser: judgmentdark room experiment psychology coca cola remove labels...robert the doll museum robert the doll apology letters robert the doll moving robert eugene otto robert the doll curse robert the doll wiki robert the doll experiences robert the doll hoaxarrow season 2 episode 10 arrow blast radius 3 ghosts movie arrow three ghosts full episode arrow season 2 episode 9 watch online arrow season 2 episode 9 vodlocker arrow s2 e10 arrow season 2 episode.grey alien.......lucid dream..haunted places india........1.........Dr MuraliKrishna book......homosexuality-remediesFr.Geo KappalumakkalHow To Stop Sleep Paralysis.kadamattathu kathanarInteresting facts about ghosts.Claire audienceblack eye................the autopsy of jane doe....മനുഷ്യർ ദൈവത്തിന് പറ്റിയ ഒരു കൈത്തെറ്റോ ............
 
bg
bg
bg
bg
bg