ഏതെങ്കിലും തരത്തില്‍ ഉന്നതിയിലേക്ക് നീങ്ങുന്നവരെ മറ്റുള്ളവരുടെ കണ്ണ്
ബാധിക്കുമെന്നൊരു വിശ്വാസമുണ്ട്. ഇതിനെ കണ്‍ദോഷമെന്നാണ്
പറയപ്പെടുന്നത്. യാത്രകളും മറ്റും കഴിഞ്ഞുവരുന്നവര്‍,
ആള്‍കൂട്ടത്തിനിടയില്‍പ്പെട്ടിട്ട് വരുന്നവര്‍, ബന്ധുക്കളടങ്ങുന്ന ചടങ്ങുകളില്‍
സംബന്ധിച്ച് മടങ്ങി വരുന്നവര്‍ തുടങ്ങിയവരെയാണ് കണ്‍ദോഷം
ബാധിക്കുന്നതത്രേ!. ഇത്തരക്കാര്‍ സ്വഭവനത്തില്‍ മടങ്ങിയെത്തിയാല്‍
ഉല്സാഹക്കുറവ് കാണിക്കുന്നുണ്ട്. ഇതോടെ അവരെ ആരുടെയോ കണ്ണ്
ബാധിച്ചിരിക്കുന്നതായി പറയും. ഉടനെ തന്നെ കുറച്ച് കടുകെടുത്ത് തലയില്‍
നിന്നും കാലിലേയ്ക്ക് മൂന്നുപ്രാവശ്യം ഉഴിഞ്ഞ് കത്തുന്ന അടുപ്പില്‍
ഇടുകയായിരിക്കും. ഇങ്ങനെ ഉഴിയാന്‍ നേരം, ഉഴിയുന്ന ആളോ
ഉഴിയപ്പെടുന്ന ആളോ സംസാരിക്കാന്‍ പാടില്ലെന്നും വിധിയുണ്ട്.
ഇത്തരത്തില്‍ അടുപ്പില്‍ ഇടുന്ന കടുക് ശബ്ദത്തോടുകൂടി തീയില്‍ പൊട്ടുകയും
അതിന്റെ ഗന്ധം അന്തരീക്ഷത്തില്‍ അനുഭവപ്പെടുകയും ചെയ്യും. അപ്പോള്‍,
കണ്ണേറ് ദോഷം സംഭവിച്ചത് പൊട്ടി ഗന്ധത്തോടെ ഇല്ലാതായിയെന്നു
പറയും. എന്നാല്‍ ഇതും ഒരു മാനസിക ചികിത്സ തന്നെയാണ്. ഇതോടെ
തന്നില്‍ക്കൂടിയ കണ്ണേറ് ഒഴിഞ്ഞുപോയിയെന്ന്, കണ്ണേറ് ഏറ്റെന്ന്
സംശയിക്കപ്പെടുന്ന വ്യക്തിയും വിശ്വസിക്കുന്നു. തുടര്‍ന്ന് അയാള്‍
ഉല്സാഹപൂര്വ്വം ദിനചര്യകളിലേയ്ക്ക് കടക്കുകയാണ് പതിവ്. |