bg
bg
bg
logo
bg
bg
bg  
 
   
 
 
   
ആത്മാക്കളെ കുറിച്ച് അറിയാൻ ഇറങ്ങി തിരിക്കുന്നവർ
Friday, May 5, 2017- By admin Comments (0)
ആത്മാക്കളെ കുറിച്ച് അറിയാൻ ഇറങ്ങി തിരിക്കുന്നവർ മാനസികരോഗികളയോ അല്ലെങ്കിൽ ഏതെങ്കിലും ദുരൂഹ സാഹചര്യത്തിലോ ആണ് മരണം സംഭവിക്കുക എന്ന് കേട്ടിട്ടുണ്ട്... അത് ശെരി ആണോ ?? 
Tagged Under : malayalam ghost stories pdf interesting horror stories in kerala mystery stories of ghosts in kerala malayalam horror stories to read ghost stories in kerala ghost novels in malayalam 10 most haunted
Related Post :
ശരീരത്തിൽ പലയിടത്തായി ബ്ലേഡ് കൊണ്ടു വരഞ്ഞതു പോലെ മുറിവുകൾ
ആത്മാക്കള്‍ അവരോട് കൂടുതല്‍ അടുപ്പമുള്ളവരെ തേടിവരും
സാധാരണ മരണം പക്ഷേ എന്തോ ഒന്ന് ?
മാർട്ടിൻ ഇത് പറഞ്ഞു വിഷമിക്കുന്നു
വീട്ടിൽ സ്ഥിരം വരുന്ന പൂച്ച
പറങ്കി അണ്ടി ചിക്കൻ പോക്സ് വരുത്തുമോ
 
മാമന്മാരെ കാണാൻ യോഗം ഉണ്ടായി
Monday, May 15, 2017- By Admin Comments (0)
 എന്റെ ചങ്ക് ബ്രോ യുടെ അമ്മയുടെ അനിയന്മ്മാർ രണ്ടുപേരു അവരുടെ ചെറുപ്പത്തിൽ പത്രകെട്ടുകൾ എടുക്കാൻ പോകുമായിരുന്നു പത്രകെട്ടുകൾ എടുക്കുവാൻ തൃശൂർ പോണം അന്ന് അവർ തൃപ്രയാർ കിഴക്കേ നടയിൽ ആണ് താമസിച്ചിരുന്നത് മെയിൻ റോഡിൽ ആണ് വണ്ടി വരിക അവിടെ നിന്നും കുറച്ചു അധികം നടക്കാൻ ഉണ്ട് വീട്ടിലേക്കു ആ വഴിയിൽ ആണ് നമ്മുടെ വല്യേട്ടൻ പടം ഷൂട്ട്‌ ചെയ്ത മന ആ മനയൊക്കെ ഇപ്പൊ ആരും ശ്രദ്ധിക്കാൻ ഇല്ലാതെ ഒരു പരിവമായി കിടക്കുകയാണ് അന്ന് പക്ഷെ നല്ല അടിപൊളി ആയിരുന്നു ഒരു ദിവസം അവര് രണ്ടു പേരും പത്രകെട്ടു എടുത്തു ഒരു 2:30 am ആയപ്പൊളേക്കും തൃപ്രയാർ കിഴക്കേ നടയിൽ എത്തി നല്ല ഇരുട്ടാണ്‌ അന്ന് ഇന്നത്തെ പോലെ മൊബൈൽ ഒന്നും ഇല്ലല്ലോ ഒരു പെൻടോർച്ച് ഉണ്ട് ഒരാളുടെ കയ്യിൽ അതും അടിച്ചാണ് നടപ്പ് രണ്ടുപേർക്കും നല്ല പേടി ഉണ്ട് ആ പരിസരത്ത് ആണെങ്കിൽ ഒരു മനുഷ്യ കുഞ്ഞില്ല street Light ഉം ഇല്ല അമ്പലത്തിൽ വെടിപൊട്ടി കഴിഞ്ഞാണെങ്കിൽ മനയിലെങ്കിലും ആരേലും എനിക്കുമായിരിന്നു എന്നൊക്കെ പറഞ്ഞു അങ്ങനെ നടന്നു മനയുടെ side ൽ എത്താറായപ്പോൾ പെട്ടന്ന് ഭയങ്കരമായ പട്ടികുര ആകെ പേടിച്ചുപോയ അവർ നോക്കുമ്പോൾ മുമ്പിലൂടെ കുറച്ചു നീങ്ങി മനയുടെ പരിസരത്ത് നിന്നും ആരോ നടന്നു വരുന്നു നോക്കുമ്പോൾ വെളുത്ത സാരി ഉടുത്ത ഒരു കണ്ടാൽ നമ്പൂതിരി ആണെന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരി ആയ അമ്മയും കൂടെ ഒരു ഷർട്ട്‌ ഇടാതെ ഒരു ഒറ്റമുണ്ടു മാത്രം ഉടുത്ത ഒരു 8 ഒ 9ഒ വയസ്സു തോന്നിക്കുന്ന കുട്ടിയും ഉണ്ട് അമ്മയുടെ തോളിൽ തോർത്ത്‌ പോലെ ഉള്ള ഒരു തുണി കിടക്കുന്നു ഒരു കയ്യിലും എന്തോ പിടിച്ചിട്ടുണ്ട് അമ്മയുടെ കൈ പിടിച്ചു കൊച്ചു സ്വല്പം പുറകിലാണ് നടകുന്നത് രണ്ടുപേരും പക്ഷെ ഒന്നും മിണ്ടുന്നില്ല കുറച്ചു നടന്ന അവർ പതുക്കെ മനയുടെ അടുത്തായി ഉള്ള കുളത്തിലേക്ക്‌ പോകുന്നത് കണ്ടു ഒരാള് പറഞ്ഞു കൊച്ചിനെ കുളിപ്പിക്കാൻ കൊണ്ട് പോകുകയായിരിക്കും എന്ന് പക്ഷെ മറ്റേ ആളു പറഞ്ഞു അമ്പലത്തിൽ വെടി പൊട്ടിയിട്ടില്ല സമയം 2:30 Am കഴിഞ്ഞതേ ഉള്ളൂ കൊച്ചു മാമന്മാർ അവര് പോകുന്നത് വ്യക്തമായി കണ്ടതാണ് റോഡ്‌ അരികിൽ കുറച്ചു മാറിയാണ് കുളം പക്ഷെ കുളത്തിലേക്ക് നോക്കിയപ്പോൾ ആരെയും കാണാനില്ല വെള്ളത്തിന്റെ അനക്കം പോലും ഇല്ല പെട്ടന്ന് വീണ്ടും ഭയങ്കര പട്ടികുര കെട്ടു തുടങ്ങി പിന്നെ രണ്ടാമത് ഒന്നും ആലോചിച്ചില്ല രണ്ടുപേരും കൂടി ഓടി വീട്ടിൽ എത്തി അന്ന് ഓടിയ കാരണം ഇന്നു ചങ്ക് ബ്രോ ക്കു മാമന്മാരെ കാണാൻ യോഗം ഉണ്ടായി എന്ന് പറഞ്ഞാൽ മതിയല്ലോ
Tagged Under : malayalam ghost stories pdf interesting horror stories in kerala mystery stories of ghosts in kerala malayalam horror stories to read ghost stories in kerala ghost novels in malayalam 10 most haunted
Related Post :
യഥാർത്ഥ ഭയത്തെ തൊട്ടറിഞ്ഞു
ഞാൻ എഴുതുന്നത്..
An Experience to ma brother
ഉഢായിപ്പ് പരിപാടി മാത്രം
നേരിൽ പ്രത്യക്ഷപ്പെട്ട പ്രേതം
ആസ്ട്രൽ ചെയ്യാൻ റോപ്പ് ക്ലൈമ്പിങ് ടെക്‌നിക്
ദേഹം വിട്ടു ദേഹി പിരിഞ്ഞാലും
വരത്ത് പോക്ക്
ഓജോബോര്‍ഡ്‌ അനുഭവങ്ങള്‍
മൂന്ന് നാല് കൊല്ലം മുന്‍പുള്ള സംഭവമാണ്.
പുഴക്കരയിലെ രണ്ടുമാവുകള്‍
സിമിത്തേരിയിലെ ഒരു രാത്രി
ഞാന്‍ പലരോടും ഈ സംഭവം പറഞ്ഞിടുണ്ട്,
അവിടെ ആരെങ്കിലും മരിച്ചു കാണും
കാണുന്നത് സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്വപ്നം "ആസ്വദിക്കാന്‍" കഴ
ഇതങ്ങോട്ട് പൊളിച്ചു
മൂന്ന് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവമാണ്,
അയലത്തെ വീട്
കണ്ടത് അവരുടെ ആത്മാവ് ആവരുതേ,
മനുഷ്യനേയോ ചെകുത്താനെയോ കണ്ടതെന്ന് തിരിച്ചറിയാതെ....
ടോർച്ചടിച്ച് അതെന്താണെന്നു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഒരു നാല് വര്‍ഷം മുന്‍പാണ് ഈ സംഭവം ഉണ്ടായത്
എന്റെ ആന്റിക്ക് ഉണ്ടായ ഒരു അനുഭവം
എനിക് കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ പറയുന്നത്.
പ്രേതരൂപം
ചിലപ്പോൾ ഒരു നിഴൽ ആയോ
ആദ്യാനുഭവം
മൈലമൂട് സുമതിയെ കൊന്ന വളവ്
ചുരത്തിൽ കണ്ട വൃദ്ധ - എന്റെ അനുഭവം
മരിച്ചതറിഞ്ഞില്ല
ഹരി ഏട്ടൻ മരണപ്പെട്ടു
എന്റെ ചങ്കിന്റെ സ്വന്തം അനുഭവമാണത്
അത് പ്രേതം ആണോ, അല്ലയോ.
കണ്ണേറ് !! സത്യയോ അതോ അന്ധവിശ്വാസമോ ??
പൊട്ടി പൊളിഞ്ഞ വീട്
എന്തോപൊന്ത പടർപ്പിലൂടെ ഇഴഞ്ഞ്‌ വരുന്ന ശബ്ദം അവർ കേട്ടു
രാത്രി വീണു കിട്ടിയ ആ ധൈര്യം
കുട്ടികളും അമാനുഷിക ശക്തികളെ കാണുന്നോ
മദ്രസ്സയിൽ നിന്നും തിരികെ വരുമ്പോൾ ...
മഞ്ഞിൽ പ്രത്യക്ഷപ്പെട്ട പ്രേതം
ഫുട്ബാൾ കളി കഴിഞ്ഞു തിരികെ എത്തിയ ആ രാത്രിയിൽ
മഞ്ചേരി അങ്ങാടിയിൽ രാത്രി സംഭവിച്ചത്
 
മരിച്ചവരുടെ ആത്മാവിനോട് നമുക്ക് സംസാരിക്കാം
Saturday, May 20, 2017- By Satheesh Kumar Comments (0)
 മരിച്ച ആളുകളുടെ ഏറ്റവുംപ്രിയപ്പെട്ട വസ്തുക്കളെ പലരും കൈവശം വക്കാറുണ്ട് , ഇത് അവരുടെ നാശത്തിലേക്ക് വഴിതെളിക്കും , മരിച്ച ആളുകളുടെ ആത്മാവിന്റെ സാന്നിധ്യം ഏറ്റവും കുടുതല്‍ അനുഭവിക്കാന്‍ കഴിയുന്നത്‌ ഈവസ്തുക്കളിലാണ്,പ്രത്യേകിച്ചും ദുര്‍മ്മരണം നടന്ന ആളുകളുടെ പ്രിയപ്പെട വസ്തുക്കളെ എടുത്തു ഉപയോഗിക്കുമ്പോള്‍ നമ്മള്‍ പോലെ അറിയാതെ ഒരു കുരുക്കു നമ്മുടെ കഴുത്തില്‍ നാം സ്വയം ഇടുന്നതിനു തുല്യമാണ് . മരിച്ചവരുടെ ആത്മാവിനോട് നമുക്ക് സംസാരിക്കാം, ആത്മാവിനു സ്വയം പലശക്തികളും ഉണ്ടെങ്കിലും അതിനു മറ്റൊരുജീവനുള്ള ആളുടെ ശരീരത്തില്‍ കുടി മാത്രമേ നമ്മളോട് സംസാരിക്കുവാന്‍ പറ്റുള്ളൂ , ഇതിനായി പൂജ ചെയ്യുന്ന അവസരത്തില്‍ ഇത് കാണുവാനായി വലിയ ഒരു ജനക്കുട്ടം തടിച്ചു കുടും, മരിച്ചആളുടെ ഏതെങ്കിലും ഒരു സാധനം ഇതിനായി എടുക്കുന്നു , അതിലുടെ ആത്മാവിനുപെട്ടെന്ന് അവിടെ നമുക്ക് പ്രകടമാക്കാന്‍ പറ്റും , അവിടെ കുടി നില്‍ക്കുന്ന ജനക്കുട്ടത്തില്‍ ഏതെങ്കിലും ഒരാളുടെ ശരീരത്തില്‍ ആത്മാവ് അപ്പോള്‍ കയറും, അല്ലെങ്കില്‍ ദുരെ എവിടെയെങ്കിലും എന്തെങ്കിലും ജോലി ചെയ്തു കൊണ്ട് നിന്നവര്‍ ആ ജോലി ഉപേഷിച്ച് ഓടി വരുന്നത് കാണാം,ഈ ആളില്‍ കുടി നമുക്ക് ആആത്മാവിനോട് സംസാരിക്കുവാനും അയാളുടെ മരണത്തെയും ആളുടെ ആഗ്രഹങ്ങളും ഒക്കെ അറിയാന്‍ കഴിയും , ഇപ്പോള്‍ ഒരു കൊച്ചു കുഞ്ഞു ഉള്ള വീട്ടമ്മ മരണപ്പെട്ടാല്‍ ആ കുട്ടിയുടെ അടുക്കല്‍ എപ്പോഴും അതിന്‍റെ അമ്മയുടെ ആത്മാവിന്റെ സാന്നിധ്യം ഉണ്ടായിരിക്കും , മരണപ്പെട്ടവര്‍ പോയി , ഇനി എന്തും ആകാം എന്ന് കരുതി അവരുടെ പ്രിയപ്പെട്ടവരെ ദ്രോഹിക്കുന്നവര്‍ കുഴിയില്‍ വീഴും .
Tagged Under : mckamey haunted house scariest real haunted house most extreme haunted houses scariest haunted house near me scariest haunted house california the house of shock scariest haunted house 2016 scariest h
Related Post :
വഴിപിണക്കിയക്ഷി
ടെലിപതി
കണ്‍കെട്ട് എന്നൊരു സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
എന്താണ് ജിന്ന് ???
ഡ്രാക്കുള - ഒരു ലൈംഗിക മനോരോഗിയോ ?
നിങ്ങളെ ഒരു സൂഷ്മ ശക്തി ആവേശിച്ചിരിക്കുന്നു
മരണത്തിനപ്പുറം ജീവിതമുണ്ടോ?
ഒരിക്കൽ എങ്കിലും അവർ വഴി കണ്ടെത്തി കഴിഞ്ഞാൽ
സ്വവർഗ്ഗാനുരാഗത്തിന്റെ പിന്നിലെ പ്രധാന കാരണം
ഭൂത ആവേശം വഴി നിങ്ങള്ക്ക് ഉണ്ടായേക്കാവുന്ന അസുഖങ്ങള്‍
ഈ പ്രേതാത്മാക്കള്ക്ക് നമ്മുടെ ഊര്ജം ഉപയോഗിക്കാനാവുമോ?
വിവിധയിനം പ്രേതങ്ങൾ പിശാചുക്കൾ
പ്രേതങ്ങളെയും ആത്മാക്കളെയും പറ്റി തന്നെ
പ്രേതങ്ങൾ ആശയങ്ങൾ വിനിമയം നടത്താറുണ്ട്.
ഭയം എന്ന ബാധ
സ്വപ്നം, അത് ശ്വസനം പോലെയാണ്.
മൃഗങ്ങൾക്ക് ആത്മാവ് ഇല്ല എന്നാണോ ?
 
സാത്താന്റെ ബൈബിള്‍ !
Saturday, May 20, 2017- By Krishnakumar G Nair‎ Comments (0)
ലോകത്തില്‍ നിലവിലുള്ള ഏത് മതങ്ങളുടെ ഗ്രന്ഥങ്ങളെക്കാളും പഴക്കവും വലിപ്പമുള്ളത് സാത്താന്റെ ഗ്രന്ഥത്തിനാണെന്ന് കണ്ടെത്തല്‍. ലോകത്തില്‍ നിലവിലുള്ള പുരാതനഗ്രന്ഥങ്ങളില്‍ എറ്റവും വലുത് ‘കോഡെക്‌സ് ജിഗാസ്’ അഥവാ ‘സാത്താന്റെ ബൈബിള്‍’ ആണെന്ന് ചരിത്രകാരന്മാര്‍. 160ഓളം മൃഗങ്ങളുടെ തോലുപയോഗിച്ച് നിര്‍മിച്ച ഈ ഗ്രന്ഥം സ്വീഡനിലെ സ്‌റ്റോക്ക് ഹോമിലുള്ളനാഷണല്‍ ല്‍ൈബ്രറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഒമ്പത് ഇഞ്ച് (22 സെന്റീമീറ്റര്‍) കനവും 36 ഇഞ്ച്(92 സെന്റീമീറ്റര്‍) നീളവുമുള്ള ഈ ഗ്രന്ഥത്തിന്റെ ഭാരം 74 കിലോയാണ്. അതായത് ഈ ഗ്രന്ഥമൊന്ന് ഉയര്‍ത്തണമെങ്കില്‍ രണ്ടു പേരുടെയെങ്കിലും പരിശ്രമം വേണ്ടിവരുമെന്നു സാരം.

പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിലെങ്ങോ രചിച്ചതാവാം ഈ ഗ്രന്ഥമെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍. എന്നാല്‍ ഇത്ര വലിയ ഗ്രന്ഥം ഈ കാലഘട്ടത്തില്‍ എങ്ങനെ നിര്‍മിച്ചു എന്നത് ചരിത്രകാരന്മാരെ അലട്ടുന്ന പ്രശ്‌നമായി ഇന്നും തുടരുന്നു. കട്ടിയുള്ള തോലുകളില്‍ നിര്‍മ്മിച്ച ഈ പുസ്തകത്തില്‍ രണ്ട് തൂണുകള്‍ക്ക് മധ്യത്തില്‍ നില്‍ക്കുന്ന ഒരു ചെകുത്താന്റെ കളര്‍ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. സ്വന്തം ചിത്രം ആലേഖനം ചെയ്ത ചെകുത്താന്‍ തന്നെയാണ് ഗ്രന്ഥം രചിച്ചതെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിശ്വാസം.

ഐതിഹ്യമെങ്കിലും പുസ്തകത്തിന് പിന്നില്‍ പ്രചരിക്കുന്ന കഥ തന്നെയാവാം ഗ്രന്ഥത്തിന്റെ നിര്‍മാണത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഒരു സന്യാസിയെ ചുറ്റിപ്പറ്റിയാണ് ഈ കഥ മുന്നോട്ടു പോകുന്നത്. ഒരു സന്യാസി രാജ നിയമങ്ങള്‍ ലംഘിച്ചതിന് ജീവനോടെ കുഴുച്ചുമൂടാന്‍ അന്നത്തെ രാജാവ് കല്‍പ്പിച്ചിരുന്നു. എന്നാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഒറ്റരാത്രികൊണ്ട് മനുഷ്യന്റെ എല്ലാ അറിവുകളും ഉള്‍പ്പെടുത്തി ഒരു ഗ്രന്ഥം തയ്യാറാക്കാമെന്ന് സന്യാസി രാജാവിന് വാക്കുനല്‍കി. ഒരിക്കലും നടക്കിലെന്നു വിശ്വസിക്കുന്ന ഇക്കാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍ ശിക്ഷ ഒഴിവാക്കാമെന്ന രാജാവും പ്രഖ്യാപിച്ചു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും സന്യാസിക്ക് വാഗ്ദാനവുമായി മുന്നോട്ടു പോകാനായില്ല. ഇതോടെ ഗ്രന്ഥം രചിക്കുന്നതിനായി ഇദ്ദേഹം സാത്താന്റെ സഹായം തേടുകയായിരുന്നു. പുസ്തകം തയ്യാറാക്കാന്‍ സഹായിച്ചാല്‍ തന്റെ ആത്മാവിനെ ബലി നല്‍കാമെന്ന് സന്യാസി സാത്താന് ഉറപ്പു നല്‍കി. ഇത് അംഗീകരിച്ച സാത്താന്‍ തന്റെ സ്വന്തം ചിത്രം ആലേഖനം ചെയ്തുകൊണ്ട് ആ ജോലി ആരംഭിച്ചു. രണ്ട് തൂണുകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന കളറിലുള്ള ഈ വലിയ ചിത്രം ഗ്രന്ഥത്തില്‍ വ്യക്തമാണ്.

പാലിയോഗ്രാഫറായ മൈക്കല്‍ ഗള്ളിക്കിന്റെ കൈയ്യെഴുത്ത് പരിശോധനയില്‍ ഈ പുസ്തകം ഒരാള്‍ തന്നെ എഴുതിയതാണെന്ന് സ്ഥിരീകരിക്കുന്നുണ്ടെന്ന് നാഷണല്‍ ജ്യോഗ്രഫിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കയ്യെഴുത്തിനെപ്പോലെതന്നെ ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ‘ഹര്‍മനസ് ഇന്‍ട്രൂസസ്’ എന്ന കയ്യൊപ്പ് ഗ്രന്ഥം ഒരാള്‍തന്നെ എഴുതിയതാണെന്ന് സൂചിപ്പിക്കുന്നു. പ്രാണികളുടെ കൂടുകള്‍ ചതച്ചെടുത്താണ് എഴുതാനുപയോഗിച്ച മഷിയുണ്ടാക്കിയതെന്നു ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നുണ്ട്. വിവിധ മഷികളുപയോഗിച്ച് ഒരു ലേഖകന്‍ തന്നെ ഇത് എഴുതുക എന്നത് അസാധ്യമാണെന്ന് ഗള്ളിക്കും പറയുന്നു. ഈ ഗ്രന്ഥത്തിലെ വിവരങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെങ്കില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും തുടര്‍ച്ചയായി എഴുതേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രന്ഥ കര്‍ത്താവ് എന്തെങ്കിലും അമാനുഷിക ശക്തി ഉപയോഗിച്ചാവം രചന പൂര്‍ത്തിയാക്കിയതെന്ന വിശ്വാസത്തില്‍ ചരിത്രകാരന്മാരെപ്പോലും എത്തിക്കുന്നത് ഈ പ്രത്യേകതകളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
Tagged Under : the devil's bible in english pdf codex gigas read online what does the codex gigas say codex gigas english translation 2010 devil's bible translation codex gigas spells has the codex gigas been transl
Related Post :
ഉയരങ്ങളിലെ_ശ്മശാനം
മനുഷ്യർ ഉണ്ടായ രീതി
Ark Of The Covenant(The Lost Ark)
How To Use A Crystal Ball
സെമിത്തേരിയില്‍ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ??
പ്രേതാത്മാവ് ഒരാളുടെ ശരീരത്തില്‍ കയറിയാല്‍ ഉള്ള ലക്ഷണങ്ങള്‍..
പ്രേതങ്ങള്‍ ക്യാമറയില്‍
ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും
വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 വഴികള്‍...
സമ്പത്ത് വർദ്ധിക്കും, ജോലിയിൽ തിളങ്ങും, ഇവ പരീക്ഷിച്ചോളൂ
തലയറുത്തു കൊന്ന രാജ്ഞിയുടെ പ്രേതം ക്യാമറയിൽ!!!
പ്രേതവിമാനം: ഹീലിയോസ് എയര്‍വെയ്സ് ഫ്ലൈറ്റ് 522
ചൂണ്ടാണി മർമ്മത്തിന്റെ ശക്തി
അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ?
മന്ത്രവാദം
സമാധി
ബര്‍മുഡ ട്രയാംഗിള്‍ എന്നും ഒരു നിഗൂഢതയാണ്.
പറക്കും തളികയെയും അന്യഗ്രഹ ജീവികളേയും
ഡിബുക്ക് ബോക്സ്
മരണശേഷം നമുക്കും നമ്മുടെ ആത്മാവിനും എന്ത് സംഭവിക്കുന്നു ..?
ഏലിയൻ നെ പറ്റി തന്നെ
The Books of Enoch: The Angels, The Watchers and The Nephilim
ടെെറ്റാനിക്ക് അവസാനിയ്കാത്ത സ്മരണകൾ - 03
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ - 02
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ-01
ബ്രിട്ടാനിക്‌ - ദുരന്തത്തിന്റെ മൂന്നാം മുഖം
മുങ്ങിയത്‌ ടൈറ്റാനിക്കോ അതോ, ഒളിമ്പിക്കോ?
ബർമുഡ ട്രയാംഗിൾ നിഗൂഢത
പ്രേത ബാധ ഉണ്ടെന്നു പറയുന്നു
അറബി മാന്ത്രികമാണ്..
പുല്ലാട്, കുമ്പനാട് മേഖലയിൽ
ഒടിയൻ ഒരു കാരണവശാലും ഇരയുടെ ദേഹത്ത്‌ തൊടില്ല
ഋതുമതിയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം
കടമറ്റത്ത്‌ കത്തനാര്‍
പ്രേതത്തെ 'വിളിച്ചുവരുത്തിയ' കുട്ടികള്‍ ആശുപത്രിയില്‍!
പേടിച്ചു പനി പിടിച്ച കഥ...
ഏട്ടന്റെ ആത്മാവ് എന്നെ കാണാൻ വരുന്നു
 
പറക്കും തളികയെയും അന്യഗ്രഹ ജീവികളേയും
Saturday, May 20, 2017- By Krishnakumar G Nair‎ Comments (0)
പറക്കും തളികയെയും അന്യഗ്രഹ ജീവികളേയും കുറിച്ചുള്ള വാര്‍ത്തകളെ നമ്മള്‍ എന്നും അത്ഭുതത്തോടെയാണ് ശ്രദ്ധിക്കാറുള്ളത്. ഇപ്പോഴിതാ അത്തരമൊരു വാര്‍ത്തകൂടി. അമേരിക്കയിലെ റോസ്‌വെല്‍ പട്ടണത്തിന് സമീപം ഒരു പറക്കും തളികളിയില്‍ അന്യഗ്രഹജീവി വന്നിറങ്ങിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന എഫ്.ബി.ഐ രഹസ്യരേഖ കണ്ടെടുത്തിരിക്കുകയാണ്. 1950 മാര്‍ച്ചിലാണ് എഫ്.ബി.ഐക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചത്. എഫ്.ബി.ഐയുടെ ‘ഓണ്‍ലൈന്‍ ആര്‍കെയ്‌വായ ‘ദ വോള്‍ട്ടില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലുമെന്ന മട്ടില്‍ ധാരാളം പഴയ ഫയലുകളുണ്ട്. ആ ഫയലുകളില്‍ ഒന്നിനെ ആധാരമാക്കിയാണ് പുതിയ വാര്‍ത്ത. ഒപ്പം അന്യഗ്രഹ ജീവിയുടെ ചിത്രവുമുണ്ട്.
യു.എസ് എയര്‍ഫോഴ്‌സിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയെ ആധാരമാക്കിയാണ് ന്യൂമെക്‌സിക്കോയില്‍ പറക്കുംതളികകളെ കണ്ടെത്തിയ വിവരം എഫ്.ബി.ഐ ഏജന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്യഗ്രഹജീവികളേയും വഹിച്ചെത്തിയ വൃത്താകൃതിയിലുള്ള പറക്കും തളികയ്ക്ക് മൂന്നടി താഴ്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂമെക്‌സിക്കോയില്‍ സ്ഥാപിച്ചിട്ടുള്ള റഡാര്‍ ശൃംഖലയില്‍ നിന്നുള്ള സിഗ്‌നലുകള്‍ നിയന്ത്രണ സംവിധാനം തകരാറിലാക്കിയതാണ് പറക്കുംതളികകള്‍ വീഴാന്‍ കാരണമെന്നുമുണ്ട് റിപ്പോര്‍ട്ടില്‍.
പറക്കും തളികയില്‍ കണ്ടെത്തിയ അന്യഗ്രഹജീവിയെ എഫ്.ബി.ഐ ഏജന്റ് വര്‍ണിക്കുന്നതിങ്ങനെ: മനുഷ്യനോട് സാമ്യമുള്ള ശരീരം. പൊക്കം മൂന്നടി മാത്രം. ധരിച്ചിരുന്നത് ലോഹനിര്‍മ്മിതമായ വസ്ത്രമാണ്. അതിവേഗം പായുന്നവര്‍ ധരിക്കുന്നത് പോലുള്ള ഒരു ജാക്കറ്റും ധരിച്ചിരുന്നു.
പറക്കുംതളികകള്‍ കണ്ടെത്തുമ്പോള്‍ ജീവനില്ലാത്ത അവസ്ഥയിലായിരുന്നു അന്യഗ്രഹ ജീവികള്‍. മൃതദേഹങ്ങള്‍ യു.എസ് സേനയിലെ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. എന്നാല്‍, അന്യഗ്രഹ ജീവികളെ കണ്ടെത്തിയ വിവരം പുറത്തുവിട്ടില്ല.
ന്യൂമെക്‌സിക്കോയിലെ റോസ്‌വെല്‍ പട്ടണത്തെ 1947 ജൂലായ് 2ന് വന്ന ഒരു വാര്‍ത്ത ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരുന്നു. റോസ്‌വെല്‍ ആര്‍മി എയര്‍ഫീല്‍ഡിന് സമീപമുള്ള മരുഭൂമിയില്‍ പറക്കുംതളിക തകര്‍ന്നു വീണെന്നും അന്യഗ്രഹ ജീവികളുടെ മൃതദേഹം കണ്ടെത്തിയെന്നുമായിരുന്നു വാര്‍ത്ത. സൈനിക അധികൃതര്‍ പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിനെ ആധാരമാക്കിയുള്ള ആ വാര്‍ത്ത ‘പറക്കുംതളികയെ എയര്‍ഫോഴ്‌സ് പിടികൂടി’ എന്ന മുട്ടന്‍തലക്കെട്ട് നല്‍കിയാണ് പത്രങ്ങള്‍ ആഘോഷിച്ചത്.
എന്നാല്‍, 24 മണിക്കൂറിനകം സൈനിക അധികൃതരുടെ നിഷേധക്കുറിപ്പ് പുറത്തുവന്നു. പറക്കുംതളികയെന്ന് കരുതിയത് അന്തരീക്ഷ സ്ഥിതി പഠിക്കാന്‍ വിക്ഷേപിച്ച ബലൂണിന്റെ അവശിഷ്ടങ്ങളാണെന്നായിരുന്നു നിഷേധക്കുറിപ്പില്‍. ജനങ്ങള്‍ അത് വിശ്വസിച്ചു. പറക്കുംതളികയെ മറന്നു.
പുതിയ വാര്‍ത്തയുടെ അടിസ്ഥാനം പഴയ വാര്‍ത്തയോ തുടര്‍ന്നു പ്രസിദ്ധീകരിച്ച നിഷേധക്കുറിപ്പോ അല്ല. വാര്‍ത്ത വന്നത് 1947 ലാണ്. 1950 ലാണ് എഫ്.ബി.ഐ ഏജന്റ് റിപ്പോര്‍ട്ട് അയച്ചിരിക്കുന്നത്. 
Tagged Under : roswell ufo museum gift shop roswell museum and art center area 51 museum roswell ufo museum to close ufo museum las vegas roswell attractions anderson museum of contemporary art alien museum switzerl
Related Post :
ഉയരങ്ങളിലെ_ശ്മശാനം
മനുഷ്യർ ഉണ്ടായ രീതി
Ark Of The Covenant(The Lost Ark)
How To Use A Crystal Ball
സെമിത്തേരിയില്‍ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ??
പ്രേതാത്മാവ് ഒരാളുടെ ശരീരത്തില്‍ കയറിയാല്‍ ഉള്ള ലക്ഷണങ്ങള്‍..
പ്രേതങ്ങള്‍ ക്യാമറയില്‍
ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും
വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 വഴികള്‍...
സമ്പത്ത് വർദ്ധിക്കും, ജോലിയിൽ തിളങ്ങും, ഇവ പരീക്ഷിച്ചോളൂ
തലയറുത്തു കൊന്ന രാജ്ഞിയുടെ പ്രേതം ക്യാമറയിൽ!!!
പ്രേതവിമാനം: ഹീലിയോസ് എയര്‍വെയ്സ് ഫ്ലൈറ്റ് 522
ചൂണ്ടാണി മർമ്മത്തിന്റെ ശക്തി
അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ?
മന്ത്രവാദം
സമാധി
സാത്താന്റെ ബൈബിള്‍ !
ബര്‍മുഡ ട്രയാംഗിള്‍ എന്നും ഒരു നിഗൂഢതയാണ്.
ഡിബുക്ക് ബോക്സ്
മരണശേഷം നമുക്കും നമ്മുടെ ആത്മാവിനും എന്ത് സംഭവിക്കുന്നു ..?
ഏലിയൻ നെ പറ്റി തന്നെ
The Books of Enoch: The Angels, The Watchers and The Nephilim
ടെെറ്റാനിക്ക് അവസാനിയ്കാത്ത സ്മരണകൾ - 03
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ - 02
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ-01
ബ്രിട്ടാനിക്‌ - ദുരന്തത്തിന്റെ മൂന്നാം മുഖം
മുങ്ങിയത്‌ ടൈറ്റാനിക്കോ അതോ, ഒളിമ്പിക്കോ?
ബർമുഡ ട്രയാംഗിൾ നിഗൂഢത
പ്രേത ബാധ ഉണ്ടെന്നു പറയുന്നു
അറബി മാന്ത്രികമാണ്..
പുല്ലാട്, കുമ്പനാട് മേഖലയിൽ
ഒടിയൻ ഒരു കാരണവശാലും ഇരയുടെ ദേഹത്ത്‌ തൊടില്ല
ഋതുമതിയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം
കടമറ്റത്ത്‌ കത്തനാര്‍
പ്രേതത്തെ 'വിളിച്ചുവരുത്തിയ' കുട്ടികള്‍ ആശുപത്രിയില്‍!
പേടിച്ചു പനി പിടിച്ച കഥ...
ഏട്ടന്റെ ആത്മാവ് എന്നെ കാണാൻ വരുന്നു
 
ഓജോബോര്‍ഡ്‌ അനുഭവങ്ങള്‍
Saturday, May 20, 2017- By Jithin Jacob Koshy Comments (0)
രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്‍റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. പലപ്പോഴും യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല. അവയൊക്കെയും വിശ്വസിച്ചാലും ഇല്ലെങ്കിലും അതെല്ലാം രസകരങ്ങള്‍ തന്നെയാണ്. യഥാര്‍ത്ഥ ഓജോ ബോര്‍ഡ്‌ അനുഭവങ്ങള്‍ എന്നു അവകാശപ്പെട്ടു ചില ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ പോസ്റ്റ്‌ ചെയ്ത കഥകള്‍ പരിചയപ്പെടുത്തുകയാനിവിടെ.

ജീവിതം മാറ്റിമറിച്ച ഒരു തെറ്റ്
*****************************
ഒരു വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവമാണ്... ഞാന്‍, മാര്‍ത്ത, സെലീന.. എപ്പോഴും ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചായിരുന്നു. ചെറുപ്പംമുതലുള്ള കൂട്ടുകാര്‍. ഒരിക്കല്‍ ഞങ്ങള്‍ എന്‍റെ വീട്ടില്‍ പാര്‍ട്ടി ആഘോഷിക്കാന്‍ തീരുമാനിച്ചു. രാത്രി ഏഴരയോടെ അവര്‍ എന്‍റെ വീട്ടിലെത്തി. ഡാഡിയും മമ്മിയും പുറത്ത് ഒരു മീറ്റിങ്ങിനു പോയിരുന്നു. അവര്‍ അടുത്ത ദിവസമേ തിരികെ എത്തുകയുള്ളൂ. സമ്പൂര്‍ണ്ണസ്വതന്ത്യം! ഞങ്ങള്‍ അടിച്ചുപൊളിക്കാന്‍ തന്നെ തീരുമാനിച്ചു.

മാര്‍ത്തയായിരുന്നു ഒടുവില്‍ എത്തിയത്. അവളുടെ കൈയ്യില്‍ ഞങ്ങളുടെ പിന്നീടുള്ള ജീവിതം തന്നെ മാറ്റിമറിച്ച ഒരു വസ്തുവും ഉണ്ടായിരുന്നു. ഒരു ഓജോ ബോര്‍ഡ്‌! എന്തിനാണ് ഇത് കയ്യില്‍ കരുതിയതെന്നു ഞാന്‍ അവളോടു ചോദിച്ചു. ബോറടിക്കുമ്പോള്‍ നമുക്ക് പാര്‍ട്ടിയ്ക്ക് ‘അവരെ’യും ഉള്‍പ്പെടുത്താലോ... അവള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. അങ്ങനെ അര്‍ദ്ധരാത്രിവരെ ഞങ്ങള്‍ പാട്ടും മേളവുമായി പാര്‍ട്ടിയില്‍ മുഴുകി. 12 മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മാര്‍ത്ത കൊണ്ടുവന്ന ഓജോ കളിക്കാന്‍ തീരുമാനിച്ചു.

തുടരുന്നതിനു മുന്‍പ് ഒരു കാര്യം പറയട്ടെ. ഇനിയുള്ള ഭാഗങ്ങളില്‍ ചിലതു സംഭാഷണശകലങ്ങളായിയാവും തുടരുക.

ഞങ്ങള്‍ ഓജോ മേശപ്പുറത്തു വച്ചിട്ട് ചുറ്റും മെഴുകുതിരികള്‍ കത്തിച്ചുവച്ചു. നെറ്റില്‍ വായിച്ചറിഞ്ഞ മുന്‍കരുതലുകള്‍ എടുത്തു കളി ആരംഭിച്ചു. Planchetteല്‍ മൂവരും കൈ വച്ചു. സെലീനയാണ് തുടക്കമിട്ടത്.

സെലീന : ഞങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലും ഇപ്പോള്‍ ഇവിടെയുണ്ടോ?

ഓജോ : (മറുപടിയില്ല)

സെലീന : ഞങ്ങളോട് സംസാരിക്കുവാന്‍ മടിക്കേണ്ടതില്ല
ഓജോ : (മറുപടിയില്ല)

ഇരുപതോളം തവണ പല ചോദ്യങ്ങള്‍ ഉരുവിട്ടു ഞങ്ങള്‍ ഇതാവര്‍ത്തിച്ചു. ഓജോ പ്രതികരിച്ചില്ല. അവസാനം മടുത്തപ്പോള്‍ കളിനിര്‍ത്തി ഞങ്ങള്‍ ടിവി ഓണാക്കി. അവരെല്ലാം എന്‍റെ വീട്ടില്‍ അന്നു തങ്ങാന്‍ തീരുമാനിച്ചിരുന്നു. ഓരോത്തരായി വസ്ത്രം മാറാന്‍ വാഷ്‌റൂമില്‍ പോയി. മാര്‍ത്തയുടെ ഊഴം വന്നപ്പോള്‍ അവളും വാഷ്‌റൂമില്‍ കയറി. അവള്‍ റൂമില്‍ കയറി കുറച്ചുസമയം കഴിഞ്ഞു ഞങ്ങള്‍ കേള്‍ക്കുന്നത് അവളുടെ ഉച്ചത്തിലുള്ള നിലവിളിയാണ്. ഞെട്ടിഎഴുന്നേറ്റ് ഓടിച്ചെന്നു നോക്കിയ ഞങ്ങള്‍ കാണുന്നത് പേടിച്ചു ഭീതികലര്‍ന്ന മുഖത്തോടെ കരയുന്ന മാര്‍ത്തയെ ആണ്. “ഞാന്‍ ഇപ്പോള്‍ ഞാന്‍ തന്നെ ഈ റൂമില്‍ നടക്കുന്നത് കണ്ടു!!” ആദ്യം ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല. അവള്‍ ഞങ്ങളെ വെറുതെ കളിപ്പിക്കാന്‍ പറയുകയാണെന്ന് വിചാരിച്ചു. അപ്പോഴാണ്‌ അവളുടെ കൈയ്യിലെ പാടു ഞങ്ങള്‍ കാണുന്നത്. ആരോ മാന്തിയത് പോലെയുള്ള പാടുകള്‍!!

ഇതുകൂടെ കണ്ടപ്പോള്‍ ഞങ്ങളും പേടിച്ചു. ഒരുപക്ഷേ പലരും പറഞ്ഞറിഞ്ഞ അനുഭവങ്ങള്‍പോലെ ഓജോ തന്നെയാവാം ഇതിനു കാരണം. ഭയപാടോടെ ഞങ്ങള്‍ ഓജോ വീണ്ടും മേശമേല്‍ വച്ചു. ഇത്തവണ ചോദ്യങ്ങള്‍ ചോദിച്ചത് ഞാനായിരുന്നു.

ഞാന്‍ : പ്ലീസ്സ്... ആരെങ്കിലും ഇവിടെയുണ്ടെങ്കില്‍ ദയവായി മറുപടി തരൂ. ആരെങ്കിലും ഇവിടെയുണ്ടോ?

Planchette അനങ്ങി YESസിലേക്ക് വന്നു.
ഓജോ : Yes

ഞാന്‍ : ആരാണ് നിങ്ങള്‍?

ഓജോ : D

സെലീന : D എന്നുവച്ചാല്‍?

ഓജോ : D-E-A-T-H

പേടിയോടെ എന്നാല്‍ മടിച്ചുമടിച്ച് സെലീന അത് ചോദിച്ചു : “നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?!!”

ഓജോ : B-L-O-O-D. YOUR FLESH AS WELL!

ഇത്രയുംതന്നെ ധാരാളമായിരുന്നു ഞങ്ങള്‍ക്ക്... എല്ലാം അവിടെ ഇട്ടിട്ടു ഞങ്ങള്‍ ജീവനുംകൊണ്ടോടി. പുറത്തേക്ക് ഓടാനായി ഞങ്ങള്‍ കതകിന്‍റെ പിടിയില്‍ പിടിച്ചു. കതക് തുറക്കുന്നില്ല!!! അങ്ങനെ ഞങ്ങള്‍ എന്‍റെ വീട്ടില്‍ത്തന്നെ ബന്ധിക്കപ്പെട്ടു. പേടിച്ചുകരഞ്ഞ ഞങ്ങള്‍ക്ക് മുന്‍പില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറപ്പെട്ടുതുടങ്ങി. ലൈറ്റുകള്‍ മങ്ങികത്താനും ഹാളിലുള്ള വസ്തുകള്‍ എങ്ങോട്ടെന്നില്ലാതെ എറിയാനും തുടങ്ങി. എങ്ങനെയാണെന്നറിയില്ല... എങ്ങനെയോ ഞങ്ങള്‍ എന്‍റെ മുറിയില്‍ കേറിപ്പറ്റി. എന്നാല്‍ അവിടംകൊണ്ടും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് സെലീനയെ എന്തോ ഒന്നു വലിച്ചുയർത്തി മുറിയുടെ സീലിങ്ങിലേക്ക് കൊണ്ടുപോയി. ഞാനും മാര്‍ത്തയും ചേര്‍ന്നു അവളെ വലിച്ചുപിടിച്ചു താഴേക്ക് കൊണ്ടുവന്നു. ഇതൊക്കെ കണ്ടതോടെ മാര്‍ത്ത ആകെ പേടിച്ചു violent ആയിരുന്നു. സഹികെട്ട് അവള്‍ അരിശത്തോടെ ഉറക്കെ മേലേക്ക് നോക്കി അലറി.
‘ഞങ്ങളെ ഒന്നു വെറുതെ വിടുന്നുണ്ടോ നിങ്ങള്‍?!’

അതിനുത്തരം ഭിത്തിയില്‍ തെളിഞ്ഞുവന്നു. രാത്രിയുടെ അന്ധകാരത്തിലും ആ വരികള്‍ ഭീകരമാംവിധം തിളങ്ങിനിന്നിരുന്നു.

“YOUR SCREAMS MAKE ME POWERFUL”!

എന്തുചെയ്യണം എന്നറിയാതെ ഞങ്ങള്‍ നിന്നു. സെലീനയാണ് അത് ചെയ്തത്. അവള്‍ ഓജോ അടുക്കളയിലേക്ക് കൊണ്ടുപോയി. എന്നിട്ട് ഗ്യാസ് ബര്‍ണറില്‍ ഓജോ കത്തിച്ചുകളഞ്ഞു. ഓജോയ്ക്ക് തീപിടിച്ച നിമിഷം മുന്‍വാതില്‍ ഭയങ്കരമായ ശബ്ദത്തോടെ തുറക്കപ്പെട്ടു. ഒട്ടും സമയം പാഴാക്കാതെ ഞങ്ങള്‍ പുറത്തേക്ക് ഓടി. ഞാന്‍ പുറത്തെത്തിയപ്പോഴേക്കും ആശ്വസിച്ചു. അങ്ങനെ എല്ലാം അവസാനിച്ചല്ലോ.. അവിടെയാണ് അതുണ്ടായത്. വാതില്‍ വീണ്ടും വലിച്ചു അടയ്ക്കപ്പെട്ടു. ഒപ്പം എനിക്ക് പുറകെ വീടിനു വെളിയില്‍ കടക്കാന്‍ ശ്രമിക്കുകയായിരുന്ന മാര്‍ത്തയേയും അതിനുള്ളില്‍ അകപ്പെടുത്തികൊണ്ട്!! ഒരു നിമിഷത്തെ ശ്മശാനമൂകത..

മാര്‍ത്തയുടെ കരച്ചില്‍ വളരെ ദൂരെവരെ കേള്‍ക്കാവുന്നത്ര ഉച്ചത്തിലായിരുന്നു. എന്തൊക്കെയോ അവിടെ സംഭവിക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ മുരളുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ വാതില്‍ സര്‍വ്വശക്തിയും ഉപയോഗിച്ചു തുറക്കാന്‍ ശ്രമിച്ചു. ഒന്നും ഫലംകണ്ടില്ല. മാര്‍ത്തയുടെയും ഞങ്ങളുടെയും ബഹളംകേട്ട് ഞങ്ങളുടെ അയല്‍ക്കാര്‍ ഓടിയെത്തി. മാര്‍ത്തയുടെ കരച്ചില്‍ അപ്പോഴേക്കും അവസാനിച്ചിരുന്നു. അവര്‍ വാതില്‍ ചവിട്ടിപ്പൊളിക്കുമ്പോഴോന്നും ഞങ്ങള്‍ ഈ ലോകത്ത് ആയിരുന്നില്ല. വാതില്‍ തുറന്ന ഞങ്ങള്‍ കണ്ടത് അബോധാവസ്ഥയില്‍ പ്രജ്ഞയറ്റു കിടക്കുന്ന മാര്‍ത്തയെ ആയിരുന്നു. എല്ലാവരുംചേര്‍ന്നു അവളെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു.

ആ ദിവസത്തിനു ശേഷം മാര്‍ത്ത ഇതുവരെ സംസാരിച്ചിട്ടില്ല. ഒരുവാക്ക് പോലും ഉരിയാടാത്ത ഒരു മനോരോഗിയാണ് അവളിന്ന്. ഓജോ ബോര്‍ഡില്‍ ഞങ്ങള്‍ ക്ഷണിച്ചുവരുത്തിയ ദുരാത്മാവ് ആരായിരുന്നെന്നു ഞങ്ങള്‍ക്ക് ഇന്നറിയാം. മാസങ്ങള്‍ക്ക് മുന്‍പ് ഒരു കാറപകടത്തില്‍ മരണപ്പെട്ട DAVID ആയിരുന്നു അത്. സെലീനയുടെ അര്‍ദ്ധസഹോദരന്‍. ജീവിച്ചിരുന്നപ്പോഴും ഡേവിഡ്‌ ഒരു നല്ല ജീവിതമായിരുന്നില്ല നയിച്ചിരുന്നത്. സാത്താന്‍സേവയും മറ്റുമായി അവന്‍ സാത്താനു സ്വന്തം ജീവിതം കാഴ്ചവച്ചിരുന്നു.

മാര്‍ത്തയിന്ന് ഒരു മാനസ്സികാരോഗ്യകേന്ദ്രത്തിലാണ്. ഇപ്പോഴും അവളുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ ദേഹമാസ്കലം വിറകൊള്ളുന്നതു പോലെ തോന്നാറുണ്ട്. ഒരു മനുഷ്യനും ഉള്‍കൊള്ളാന്‍ കഴിയാത്തവിധം എന്തോ ഒന്നവിടെ അന്നു നടന്നിട്ടുണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും മനക്കട്ടിയുള്ള പെണ്‍കുട്ടിയെ ഈ അവസ്ഥയിലാക്കാന്‍ കഴിയുന്ന രീതിയില്‍ എന്താവും അന്നവിടെ നടന്നിരിക്കുക?! അന്നത്തെ ആ നശിച്ച ദിവസത്തെയോര്‍ത്തു ഞാന്‍ പശ്ചാത്തപിക്കാത്ത ദിവസങ്ങളില്ല. ഇപ്പോഴും ഏതോ ഒരു നെഗറ്റീവ്ശക്തി എന്‍റെ സമീപത്തുള്ളതായി എനിക്ക് അനുഭവപ്പെടാറുണ്ട്.
 
Tagged Under : 2017 horror movies list upcoming horror movies trailers horror movies 2018 new horror movies 2016 horror movies 2016 list the strangers 2 death house hellraiser: judgment
Related Post :
യഥാർത്ഥ ഭയത്തെ തൊട്ടറിഞ്ഞു
ഞാൻ എഴുതുന്നത്..
An Experience to ma brother
ഉഢായിപ്പ് പരിപാടി മാത്രം
നേരിൽ പ്രത്യക്ഷപ്പെട്ട പ്രേതം
മാമന്മാരെ കാണാൻ യോഗം ഉണ്ടായി
ആസ്ട്രൽ ചെയ്യാൻ റോപ്പ് ക്ലൈമ്പിങ് ടെക്‌നിക്
ദേഹം വിട്ടു ദേഹി പിരിഞ്ഞാലും
വരത്ത് പോക്ക്
മൂന്ന് നാല് കൊല്ലം മുന്‍പുള്ള സംഭവമാണ്.
പുഴക്കരയിലെ രണ്ടുമാവുകള്‍
സിമിത്തേരിയിലെ ഒരു രാത്രി
ഞാന്‍ പലരോടും ഈ സംഭവം പറഞ്ഞിടുണ്ട്,
അവിടെ ആരെങ്കിലും മരിച്ചു കാണും
കാണുന്നത് സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്വപ്നം "ആസ്വദിക്കാന്‍" കഴ
ഇതങ്ങോട്ട് പൊളിച്ചു
മൂന്ന് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവമാണ്,
അയലത്തെ വീട്
കണ്ടത് അവരുടെ ആത്മാവ് ആവരുതേ,
മനുഷ്യനേയോ ചെകുത്താനെയോ കണ്ടതെന്ന് തിരിച്ചറിയാതെ....
ടോർച്ചടിച്ച് അതെന്താണെന്നു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഒരു നാല് വര്‍ഷം മുന്‍പാണ് ഈ സംഭവം ഉണ്ടായത്
എന്റെ ആന്റിക്ക് ഉണ്ടായ ഒരു അനുഭവം
എനിക് കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ പറയുന്നത്.
പ്രേതരൂപം
ചിലപ്പോൾ ഒരു നിഴൽ ആയോ
ആദ്യാനുഭവം
മൈലമൂട് സുമതിയെ കൊന്ന വളവ്
ചുരത്തിൽ കണ്ട വൃദ്ധ - എന്റെ അനുഭവം
മരിച്ചതറിഞ്ഞില്ല
ഹരി ഏട്ടൻ മരണപ്പെട്ടു
എന്റെ ചങ്കിന്റെ സ്വന്തം അനുഭവമാണത്
അത് പ്രേതം ആണോ, അല്ലയോ.
കണ്ണേറ് !! സത്യയോ അതോ അന്ധവിശ്വാസമോ ??
പൊട്ടി പൊളിഞ്ഞ വീട്
എന്തോപൊന്ത പടർപ്പിലൂടെ ഇഴഞ്ഞ്‌ വരുന്ന ശബ്ദം അവർ കേട്ടു
രാത്രി വീണു കിട്ടിയ ആ ധൈര്യം
കുട്ടികളും അമാനുഷിക ശക്തികളെ കാണുന്നോ
മദ്രസ്സയിൽ നിന്നും തിരികെ വരുമ്പോൾ ...
മഞ്ഞിൽ പ്രത്യക്ഷപ്പെട്ട പ്രേതം
ഫുട്ബാൾ കളി കഴിഞ്ഞു തിരികെ എത്തിയ ആ രാത്രിയിൽ
മഞ്ചേരി അങ്ങാടിയിൽ രാത്രി സംഭവിച്ചത്
 
ഞാന്‍ പലരോടും ഈ സംഭവം പറഞ്ഞിടുണ്ട്,
Saturday, May 20, 2017- By Adarsh Comments (0)
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രമുഘാ കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കാലം,

പതിവുപോലെ ആഴ്ചയില്‍ ഒരിക്കല്‍ ഏറണാകുളത്തു പോയി അവിടത്തെ ജീവനക്കാര്‍ക്ക് ക്ലാസ്സ്‌ എടുക്കേണ്ട ചുമതല എനിക്ക് തന്നെ കിട്ടി. യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമുള്ള കൂട്ടത്തില്‍ ആയതിനാല്‍ ഞാന്‍ എതിര്‍പ്പ് കാട്ടാറില്ല. മാത്രവുമല്ല അന്നത്തെ മുഴുവന്‍ ചിലവും കമ്പനി വകയാണെ....എന്തൊക്കെ മേടിച്ചു കഴിച്ചാലും ആര്‍ക്കും പരാതി ഇല്ല...

പതിവുപോലെ അന്നത്തെ ക്ലാസും കഴിഞ്ഞു വൈകുനേരം ഏറണാകുളo സൌത്തില്‍ എത്തിയ എന്കിക്ക് പതിവ് ട്രെയിന്‍ മിസ്സ്‌ ആയി. അടുത്ത ട്രെയിന്‍ 7 മണി കഴിഞ്ഞേ ഉള്ളൂ...എന്തായാലും തിരുവനന്തപുരം എത്തുമ്പോള്‍ പാതിരാത്രി കഴിയും എന്നുറപ്പായി...ട്രെയിന്‍ വരും വരെ ചുമ്മാ വായനോക്കി സമയം കളയാന്‍ തീരുമാനിച്ചു...ഒടുവില്‍ ട്രെയിന്‍ വന്നു സീറ്റും കിട്ടി ഞാന്‍ പതിവുപോലെ ഉറക്കവുമായി..2 മണി ആയി തിരുവനന്തപുരം സെന്‍ട്രല്‍ എത്തിയപ്പോള്‍...

ബൈക്ക് സ്റ്റേഷനില്‍ വെച്ചിട്ടാണ് പോകാറുള്ളത്. വന്നു ബൈക്ക് എടുത്തു വീട്ടിലേക്കു യാത്രയും ആരംഭിച്ചു...വിജനമായ വീഥി...എന്കും സ്ട്രീറ്റ് ലൈറ്റ് വെളിച്ചം മാത്രം..വണ്ടികള്‍ ഒന്നും കാണാനുമില്ല... റെയില്‍വേ സ്റ്റേഷന്‍ നിന്നും 5 kms അകലെ PMG എന്ന സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അവിടെ 3 പേര്‍ നില്‍പ്പുണ്ട്..കാണുമ്പോള്‍ മനസ്സിലാകും ഒരു അച്ഛനും അമ്മയും പിന്നെ ഒരു കുഞ്ഞു മോളും...ഞാന്‍ അവരുടെ മുന്നില്‍ കൂടെ യാത്രയാകുമ്പോള്‍ അവര്‍ മൂന്നു പേരും എന്നെ തല തിരിച്ചു നോക്കുന്നുന്ടരുന്നു ഒരു പ്രതിമ പോലെ വളരെ നിര്‍ജീവമായി ...

എന്റെ മനസ്സില്‍ ഉണ്ടായ സംശയം ഈ അസമയത് ഇവര്‍ എവിടെ പോകാനാണ്? ഇവര്‍ മൂന്നു പെരുടെം നോട്ടം എന്താ ഒരുമാതിരി എന്നൊക്കെ ആലോചിച്ചു ഞാന്‍ അവരെ കടന്നു പോയി...ആ സ്റ്റോപ്പില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ അടുത്ത പ്രധാന സ്റ്റോപ്പ്‌ ആയ പട്ടം psc ഓഫീസിനു മുന്നിലെ എത്തിയതും മനസ്സിലൂടൊരു കൊള്ളിയാന്‍ കടന്നു പോയി...നേരത്തെ കണ്ട ആ മൂന്നു പേരും ആ സ്റ്റോപ്പില്‍ നില്‍ക്കുന്നു..ഞാന്‍ കടന്നു പോകുമ്പോള്‍ മുന്‍പ് എന്നെ നോക്കിയാ അതെ നിര്‍ജീവമായ നോട്ടം…

ആ ഒരു നിമിഷം എന്റെ മനസ്സില്‍ എന്തൊക്കെയോ തോന്നി..ഇവര്‍ എന്കനെ ഇത്രവേഗം അവിടെ എത്തി? എന്നെ കടന്നു വേറെ ഒരു വണ്ടിയും പോയിട്ടില്ല...പിന്നെ പൊതുവേ ഇഴഞ്ഞ്ഴഞ്ഞു വണ്ടി ഓടിക്കുന്ന ഞാന്‍ സമാധാനിച്ചു ..അവര്‍ വേറെ വഴിയിലൂടെ വന്നു കാണും..... എന്നാലും അവര്‍ എന്താ പാവകളെ പോലെ ഒരു ചത്ത നോട്ടം നോക്കാന്‍ കാരണം? മനസ്സിലെ പേടി മാറ്റാന്‍ എന്തൊക്കെയോ സ്വയം സമാധാനിച്ചു വീണ്ടും യാത്രയായി..സത്യം പറഞ്ഞാല്‍ തിരിഞ്ഞൊന്നു നോക്കണം എന്നുന്ടരുന്നു പക്ഷെ നല്ല ദൈര്യം ഉള്ളതുകാരണം അതിനു മിനക്കെട്ടില്ല...

അവിടെ നിന്നും വീണ്ടും 4 kms കഴിഞ്ഞു ഉള്ളൂര്‍ എന്ന സ്റ്റോപ്പ്‌ എത്തി..ഒരു ചെറിയ കയറ്റം കയറി എത്തുക ഈ സ്റ്റോപ്പില്‍ ആണ്...ദൂരെ നിന്ന് വരുമ്പോള്‍ തന്നെ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തില്‍ ബസ്‌ സ്റ്റോപ്പില്‍ 3 പേര്‍ നില്‍ക്കനത് കാണാന്‍ കഴിയനുന്ടരുന്നു...മനസ്സില്‍ മുന്‍പ് കണ്ടവര്‍ ആകരുതേ എന്ന പ്രാര്‍ത്ഥനയോടെ ചെന്ന് കയറുന്നതും അവരെ തന്നെ കണ്ടു...അതെ നോട്ടം അതെ ഭാവം...

അടുത്ത സ്റ്റോപ്പ്‌ എന്ടെതാണ്..എനിക്കുറപ്പായി അടുത്ത സ്റൊപിലും ഇവര്‍ കാണും, എങ്കില്‍ അടുത്ത ദിവസം ആ ബസ്‌ സ്റൊപിലെ മതിലുകളില്‍ എന്റെ ചിരിക്കുന്ന ഫോട്ടോ ഒട്ടിച്ചു വെക്കും എന്നുറപ്പായിരുന്നു...കൂടുതല്‍ ഒന്നും ആലോചിക്കാതെ ഊടു വഴിയിലൂടെ ഞാന്‍ എന്റെ വീടെത്തി. അവിടം മുതല്‍ വീടുവരെ എന്കനെ ഞാന്‍ എത്തി എന്ന് എനിക്കിപ്പോളും ഓര്‍മയില്ല എന്നതാണ് സത്യം...അത്രയും വേഗത്തില്‍ അതും പൊട്ടിപൊളിഞ്ഞ വഴിയിലൂടെ എന്റെ ജീവിതത്തില്‍ ഞാന്‍ ഒരു വണ്ടിയും ഓടിച്ചിട്ടില്ല.....
 
Tagged Under : arrow season 2 episode 10 arrow blast radius 3 ghosts movie arrow three ghosts full episode arrow season 2 episode 9 watch online arrow season 2 episode 9 vodlocker arrow s2 e10 arrow season 2 episode
Related Post :
യഥാർത്ഥ ഭയത്തെ തൊട്ടറിഞ്ഞു
ഞാൻ എഴുതുന്നത്..
An Experience to ma brother
ഉഢായിപ്പ് പരിപാടി മാത്രം
നേരിൽ പ്രത്യക്ഷപ്പെട്ട പ്രേതം
മാമന്മാരെ കാണാൻ യോഗം ഉണ്ടായി
ആസ്ട്രൽ ചെയ്യാൻ റോപ്പ് ക്ലൈമ്പിങ് ടെക്‌നിക്
ദേഹം വിട്ടു ദേഹി പിരിഞ്ഞാലും
വരത്ത് പോക്ക്
ഓജോബോര്‍ഡ്‌ അനുഭവങ്ങള്‍
മൂന്ന് നാല് കൊല്ലം മുന്‍പുള്ള സംഭവമാണ്.
പുഴക്കരയിലെ രണ്ടുമാവുകള്‍
സിമിത്തേരിയിലെ ഒരു രാത്രി
അവിടെ ആരെങ്കിലും മരിച്ചു കാണും
കാണുന്നത് സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്വപ്നം "ആസ്വദിക്കാന്‍" കഴ
ഇതങ്ങോട്ട് പൊളിച്ചു
മൂന്ന് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവമാണ്,
അയലത്തെ വീട്
കണ്ടത് അവരുടെ ആത്മാവ് ആവരുതേ,
മനുഷ്യനേയോ ചെകുത്താനെയോ കണ്ടതെന്ന് തിരിച്ചറിയാതെ....
ടോർച്ചടിച്ച് അതെന്താണെന്നു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഒരു നാല് വര്‍ഷം മുന്‍പാണ് ഈ സംഭവം ഉണ്ടായത്
എന്റെ ആന്റിക്ക് ഉണ്ടായ ഒരു അനുഭവം
എനിക് കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ പറയുന്നത്.
പ്രേതരൂപം
ചിലപ്പോൾ ഒരു നിഴൽ ആയോ
ആദ്യാനുഭവം
മൈലമൂട് സുമതിയെ കൊന്ന വളവ്
ചുരത്തിൽ കണ്ട വൃദ്ധ - എന്റെ അനുഭവം
മരിച്ചതറിഞ്ഞില്ല
ഹരി ഏട്ടൻ മരണപ്പെട്ടു
എന്റെ ചങ്കിന്റെ സ്വന്തം അനുഭവമാണത്
അത് പ്രേതം ആണോ, അല്ലയോ.
കണ്ണേറ് !! സത്യയോ അതോ അന്ധവിശ്വാസമോ ??
പൊട്ടി പൊളിഞ്ഞ വീട്
എന്തോപൊന്ത പടർപ്പിലൂടെ ഇഴഞ്ഞ്‌ വരുന്ന ശബ്ദം അവർ കേട്ടു
രാത്രി വീണു കിട്ടിയ ആ ധൈര്യം
കുട്ടികളും അമാനുഷിക ശക്തികളെ കാണുന്നോ
മദ്രസ്സയിൽ നിന്നും തിരികെ വരുമ്പോൾ ...
മഞ്ഞിൽ പ്രത്യക്ഷപ്പെട്ട പ്രേതം
ഫുട്ബാൾ കളി കഴിഞ്ഞു തിരികെ എത്തിയ ആ രാത്രിയിൽ
മഞ്ചേരി അങ്ങാടിയിൽ രാത്രി സംഭവിച്ചത്
 
അവിടെ ആരെങ്കിലും മരിച്ചു കാണും
Saturday, May 20, 2017- By Lijo Comments (0)
ഏകദേശം ഒരു 9 വർഷം മുൻപ് ബാച്ച്‌ലർ ലൈഫ് അടിച്ചു പൊളിക്കുന്ന ഞങ്ങൾക്ക് പകലും, മറ്റുള്ളവരുടെ രാത്രിയുമായ ഒരു രാത്രി... ഞാനും എന്റെ രണ്ട് പ്രിയ സുഹൃത്തുക്കളും കൂടി (അതിൽ ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല ) ബിയർ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു... 3 പേർക്ക് വെറും 3 ബിയർ മാത്രം... ഇങ്ങനെ പറയാൻ കാരണം തമാശക്ക് ബിയർ വാങ്ങിയതാണ് ലഹരിക്കു വേണ്ടിയല്ല എന്നു ചുരുക്കം...
എന്നത്തേയും പോലെ അന്നും പാതിരാത്രി തട്ടുകടയിൽ പോയി ഭക്ഷണം കഴിക്കാം എന്ന അഭിപ്രായം വന്നു... ഇരുപ്പ് പണിതു കൊണ്ടിരിക്കുന്ന എന്റെ വീടിനു മുകളിൽ ആണെങ്കിൽ പോലും ഭക്ഷണം പുറത്ത് നിന്ന്...
അതിൽ ഒരാളുടെ ബൈക്കിൽ 3 പേർ കയറി 9 കിലോമീറ്റർ അകലെയുള്ള ദേശീയ പാതയിലെ രാത്രി തട്ടുകടയിലേക്ക്...
ഏകദേശം 7 കിലോമീറ്റർ ആയപ്പോൾ എനിക്ക് സിഗരറ്റ് വലിക്കണം എന്ന് തോന്നി, ച്ചോദിച്ചപ്പോൾ അവർക്കും സമ്മതം... തൊട്ടടുത്ത Right ലേക്കുള്ള റോഡിലേക്ക് കയറി...വെണ്ടോർ പള്ളിയിലേക്കുള്ള റോഡ്, പള്ളി കഴിഞ്ഞും റോഡ് മുന്നോട്ട് പോവുന്നുണ്ട്... മെയിൻ റോഡിൽ നിന്ന് 12 മണിക്ക് സിഗരറ്റ് വലിച്ചാൽ ഏമാൻമാർ പൊക്കും, അതാണ് വഴിയിലേക്ക് കയറ്റിയത്... മെയിൻ റോഡിൽ നിന്നും ഉദ്ദേശം ഒരു 50 മീറ്റർ കഴിഞ്ഞാൽ ഒരു കനാൽ ഉണ്ട്... ഞങ്ങൾ വണ്ടി കനാൽ പാലത്തിനരുകിൽ നിർത്തി പാലത്തിൽ കയറി ഇരുന്നു... സിഗരറ്റ് കത്തിച്ചു വലി തുടങ്ങി...
ഒരു പത്ത് മിനുറ്റായിക്കാണും പള്ളിയുടെ ദിശയിൽ ഒരു നാലഞ്ച് പട്ടികൾ ഉച്ചത്തിൽ ഓരിയിട്ടു, വലിയ കുരകളും കേട്ടു... എന്തിനേയോ കണ്ടപ്പോലെ വീണ്ടും, വീണ്ടും കുരക്കുകയും ,ഓരിയിടുകയും ച്ചെയ്യുന്നു... ഏകദേശം ഒരു രണ്ട് വീട് ദൂരത്തായി വീടിന്റെ ഭാഗത്തു നിന്നും ഒരു കരച്ചിൽ കേട്ടു... കരച്ചിൽ എന്നു പറഞ്ഞാൽ എകദേശം 5 സ്ത്രീകൾ സ്വിച്ച് ഇട്ട പ്പോലെ ഒന്നിച്ച് ,ഉച്ചത്തിൽ നിലവിളിക്കുന്ന ശബ്ദ്ദം...

ഞങ്ങൾ മൂന്ന് പേരും ചാടി എഴുന്നേറ്റു തരിച്ചുനിന്നു പോയി... ഇതൊക്കെ കണ്ടപ്പോൾ ഞാൻ പറഞ്ഞു ആരോ മരിക്കാൻ കിടക്കുമ്പോൾ മറ്റുള്ളവർ നോക്കിയിരിക്കലെ മരിച്ചു, ഇപ്പോൾ പോയാൽ ചൂടുള്ള ശവം കാണാം വാ... എന്ന് പറഞ്ഞു... എന്റെ കൂട്ടുക്കാർ പറഞ്ഞു നിനക്ക് ഭ്രാന്താണ്... നമുക്ക് ഒരു പരിചയവും ഇല്ലാത്ത സ്ഥലമാണ്, ആൾക്കാരാണ് പിന്നെ എന്തിനാ പോവുന്നത് ...??? പോവണ്ട എന്ന് പറഞ്ഞു... എന്നാൽ എനിക്കെന്തോ പോയി മരിച്ചയാളെ കാണണം എന്ന് പറഞ്ഞു, ഞാൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു... പിന്നാലെ അവർ വന്നു കയറി ഇരുന്നു... ബൈക്ക് മുന്നോട്ട് എടുത്തു...
കുറച്ച് ദൂരം മുന്നോട്ടു പോയിട്ടും, പള്ളി വരെ എത്തി, എന്നിട്ടും ഒരു വീട്ടിലും ഒരു അനക്കവും കാണുന്നില്ല... ഞങ്ങൾ സ്തംഭിച്ചു പോയി... ബൈക്ക് തിരിച്ച് വന്നപ്പോൾ വീണ്ടും ഓരോ വീടിന്റെ മുന്നിലും നിർത്തി നോക്കി അപ്പോഴും ഒരു അനക്കവും ഒരു വീട്ടിലും ഇല്ല... മാത്രവുമല്ല അൽപ നേരം മുൻപ് കരച്ചിരുന്ന നായ്ക്കളേയും കാണുന്നില്ല... പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല, നേരെ തട്ടുകടയിലേക്ക് വിട്ടു...
പിന്നീട് അന്വോഷിച്ചപ്പോൾ ആ കനാലിൽ ഒരു പോക്ക് വരവ് ഉണ്ടത്രേ... ഞങ്ങൾ ഇരുന്ന പാലത്തിലൂടെയാണ് അതിന്റെ യാത്ര... യാത്ര തടസ്സപ്പെടാതിരിക്കാൻ ഞങ്ങളെ അവിടെ നിന്നും മാറ്റിയതാണെന്നും പറഞ്ഞു...
എനിക്ക് ഇപ്പോഴും അത് ഒരു പ്രേത പ്രേരണയാണെന്നു വിശ്വാസമില്ല... ആ വീടുകളുടെ പിന്നിലും ചില വീടുകൾ ഉണ്ട്... അവിടെ ആരെങ്കിലും മരിച്ചു കാണും എന്നു തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്... 
Tagged Under : ghostbusters 1984 full movie ghostbusters 2 ghostbusters cast 2016 ghostbusters cast 1989 ghostbusters 3 ghostbusters 2 cast ghostbusters movie ghostbusters cartoon
Related Post :
യഥാർത്ഥ ഭയത്തെ തൊട്ടറിഞ്ഞു
ഞാൻ എഴുതുന്നത്..
An Experience to ma brother
ഉഢായിപ്പ് പരിപാടി മാത്രം
നേരിൽ പ്രത്യക്ഷപ്പെട്ട പ്രേതം
മാമന്മാരെ കാണാൻ യോഗം ഉണ്ടായി
ആസ്ട്രൽ ചെയ്യാൻ റോപ്പ് ക്ലൈമ്പിങ് ടെക്‌നിക്
ദേഹം വിട്ടു ദേഹി പിരിഞ്ഞാലും
വരത്ത് പോക്ക്
ഓജോബോര്‍ഡ്‌ അനുഭവങ്ങള്‍
മൂന്ന് നാല് കൊല്ലം മുന്‍പുള്ള സംഭവമാണ്.
പുഴക്കരയിലെ രണ്ടുമാവുകള്‍
സിമിത്തേരിയിലെ ഒരു രാത്രി
ഞാന്‍ പലരോടും ഈ സംഭവം പറഞ്ഞിടുണ്ട്,
കാണുന്നത് സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്വപ്നം "ആസ്വദിക്കാന്‍" കഴ
ഇതങ്ങോട്ട് പൊളിച്ചു
മൂന്ന് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവമാണ്,
അയലത്തെ വീട്
കണ്ടത് അവരുടെ ആത്മാവ് ആവരുതേ,
മനുഷ്യനേയോ ചെകുത്താനെയോ കണ്ടതെന്ന് തിരിച്ചറിയാതെ....
ടോർച്ചടിച്ച് അതെന്താണെന്നു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഒരു നാല് വര്‍ഷം മുന്‍പാണ് ഈ സംഭവം ഉണ്ടായത്
എന്റെ ആന്റിക്ക് ഉണ്ടായ ഒരു അനുഭവം
എനിക് കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ പറയുന്നത്.
പ്രേതരൂപം
ചിലപ്പോൾ ഒരു നിഴൽ ആയോ
ആദ്യാനുഭവം
മൈലമൂട് സുമതിയെ കൊന്ന വളവ്
ചുരത്തിൽ കണ്ട വൃദ്ധ - എന്റെ അനുഭവം
മരിച്ചതറിഞ്ഞില്ല
ഹരി ഏട്ടൻ മരണപ്പെട്ടു
എന്റെ ചങ്കിന്റെ സ്വന്തം അനുഭവമാണത്
അത് പ്രേതം ആണോ, അല്ലയോ.
കണ്ണേറ് !! സത്യയോ അതോ അന്ധവിശ്വാസമോ ??
പൊട്ടി പൊളിഞ്ഞ വീട്
എന്തോപൊന്ത പടർപ്പിലൂടെ ഇഴഞ്ഞ്‌ വരുന്ന ശബ്ദം അവർ കേട്ടു
രാത്രി വീണു കിട്ടിയ ആ ധൈര്യം
കുട്ടികളും അമാനുഷിക ശക്തികളെ കാണുന്നോ
മദ്രസ്സയിൽ നിന്നും തിരികെ വരുമ്പോൾ ...
മഞ്ഞിൽ പ്രത്യക്ഷപ്പെട്ട പ്രേതം
ഫുട്ബാൾ കളി കഴിഞ്ഞു തിരികെ എത്തിയ ആ രാത്രിയിൽ
മഞ്ചേരി അങ്ങാടിയിൽ രാത്രി സംഭവിച്ചത്
 
ടെെറ്റാനിക്ക് അവസാനിയ്കാത്ത സ്മരണകൾ - 03
Sunday, May 21, 2017- By Sijo CJ Comments (0)
ന്യൂയോര്‍ക്കിലെ അതിധനികനും പാര്‍ലമെന്റ്‌ അംഗമായിരുന്ന ആളുമായ ഇസിഡോര്‍ സ്‌ട്രോസും ഭാര്യ ഇഡയും കപ്പലിലുണ്ടായിരുന്നു. ഇഡയ്‌ക്കു സ്‌ത്രീയെന്ന നിലയില്‍ രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, തന്റെ അവസരം അവര്‍ നിരസിച്ചു. എന്റെ ഭര്‍ത്താവ്‌ എവിടേക്കു പോകുന്നുവോ, അവിടേക്കു മാത്രമാണു താനും പോകുക എന്നവര്‍ പറഞ്ഞു. ഭര്‍ത്താവ്‌ ഏറെ നിര്‍ബന്ധിച്ചിട്ടും അവര്‍ വഴങ്ങിയില്ല. കപ്പല്‍ മുങ്ങുമ്പോള്‍, അതിലെ ഒരു ഡെക്കില്‍ ഒരു ചാരുബെഞ്ചില്‍ അവര്‍ തന്റെ ഭര്‍ത്താവിനെ ഇറുകെപ്പുണര്‍ന്ന്‌ ഇരിക്കുകയായിരുന്നു. അങ്ങനെതന്നെ അവര്‍ രണ്ടാളും ആഴിയുടെ ആഴങ്ങളില്‍ മറഞ്ഞു. ഇഡാ എക്കാലവും ഭര്‍തൃസ്‌നേഹത്തിന്റെ ഉത്തമമാതൃകയായി പരിഗണിക്കപ്പെട്ടുപോരുന്നു. ഈ ദമ്പതികളുടെ സ്‌മാരകം ന്യൂയോര്‍ക്ക്‌ നഗരത്തിലുണ്ട്‌. ഇവരുടെ സ്‌മാരകത്തില്‍, എത്രയോ കാലം നാം ഒരു മിച്ചു ജീവിച്ചു, നിങ്ങള്‍ എവിടേക്കുപോകുന്നുവോ, അവിടേക്ക്‌, നിങ്ങളൊടൊപ്പം ഞാനുമുണ്ടാകും എന്ന്‌ എഴുതിവച്ചിരിക്കുന്നു. ഈ വാക്കുകളാണത്രേ, ഇഡ കൃത്യമായി തന്റെ ഭര്‍ത്താവിനോട്‌ അവസാനനിമിഷങ്ങളില്‍ പറഞ്ഞത്‌.
എട്ടു മധുവിധുജോഡികള്‍ ടൈറ്റാനിക്കിലുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ മാത്രമേ ജോഡിയായി രക്ഷപ്പെടുകയുണ്ടായുള്ളൂ. അങ്ങനെ ഒന്നിച്ചു രക്ഷപ്പെടാന്‍ ഭാഗ്യം ലഭിച്ചവരാണ്‌ ജോര്‍ജ്‌ ഹാര്‍ഡറും പത്‌നിയും.
പന്ത്രണ്ടുകാരി റൂത്ത്‌ ബര്‍ക്കര്‍ക്ക്‌ അമ്മയെയും കൊച്ചനുജനെയും പിരിഞ്ഞാണ്‌ ലൈഫ്‌ബോട്ടില്‍ കയറേണ്ടിവന്നത്‌. പക്ഷേ, അവള്‍ മനോധൈര്യം വിടാതെ, ആ ലൈഫ്‌ബോട്ടിലെ എല്ലാവര്‍ക്കും പ്രിയങ്കരമായ പെരുമാറ്റംകൊണ്ട്‌ ആനന്ദം നല്‍കി. അവളുടെ മഹാഭാഗ്യവശാല്‍ അവളുടെ അമ്മയും അനിയനും മറ്റൊരു ലൈഫ്‌ ബോട്ടില്‍ രക്ഷപ്പെടുകയുണ്ടായി. അവര്‍ തമ്മില്‍ കാര്‍പ്പാത്തിയയില്‍ വച്ചുകണ്ടുമുട്ടിയത്‌ അതിജീവനസ്‌മരണകളിലെ അനശ്വരമായ നിമിഷങ്ങളിലൊന്നായിരുന്നു.
ലോവ്‌ എന്ന ടൈറ്റാനിക്ക്‌ ജീവനക്കാരന്‍ ദുരന്തസ്‌മരണകളിലും അതിജീവനസ്‌മരണകളിലും പ്രത്യേകം പറയപ്പെടുന്നു. പതിന്നാലാം നമ്പര്‍ ലൈഫ്‌ ബോട്ടിന്റെ ഇന്‍ ചാര്‍ജായി രക്ഷപ്പെട്ട ഇദ്ദേഹം, നിര്‍ദേശം അവഗണിച്ച്‌, കപ്പല്‍ മുങ്ങിയപ്പോള്‍ പിന്നാക്കം തുഴഞ്ഞുവന്ന്‌, വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുകയായിരുന്ന നാലുപേരെക്കൂടി രക്ഷപ്പെടുത്തുകയുണ്ടായി.
ടൈറ്റാനിക്ക്‌ ദുരന്തത്തിലെ മൃതദേഹങ്ങള്‍ അടക്കം ചെയ്‌തിരിക്കുന്ന പ്രധാനസെമിത്തേരി കാനഡയിലെ ഹാലിഫെക്‌സിലുള്ള ഫെയര്‍ വ്യൂ ലോണ്‍ സെമിത്തേരിയാണ്‌. ഹാലിഫെക്‌സിലെ മറ്റു രണ്ടു സെമിത്തേരികളില്‍ക്കൂടി ടൈറ്റാനിക്ക്‌ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നു.
ടൈറ്റാനിക്കിലുപയോഗിച്ച നങ്കൂരങ്ങളിലോരോന്നിനും പതിനാറു ടണ്‍ വീതമായിരുന്നു ഭാരം. പതിനാറു കുതിരകളെ പൂട്ടിയ വണ്ടിയിലാണ്‌ ഈ നങ്കൂരങ്ങള്‍ ബെല്‍ഫാസ്റ്റിലേക്കു കൊണ്ടുപോയത്‌. ഒരു ടണ്‍ ചുമക്കാന്‍ ഒരു കുതിര എന്നതായിരുന്നു കണക്ക്‌. നങ്കൂരം കപ്പല്‍ നിര്‍മിച്ച ബെല്‍ഫാസ്റ്റിലല്ല നിര്‍മിച്ചത്‌.
ടൈറ്റാനിക്ക്‌ ബെല്‍ഫാസ്റ്റിലെ നിര്‍മാണശാലയില്‍നിന്ന്‌ നിര്‍മാണം പൂര്‍ത്തിയാക്കി, നീറ്റിലിറക്കുന്നത്‌ നേരിട്ടുനിന്നു കാണാന്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കേ അവസരമുണ്ടായിരുന്നുള്ളൂ. ഇതിനായി പ്രത്യേകക്ഷണപത്രികയുമുണ്ടായിരുന്നു.
പരീക്ഷണയാത്രയില്‍, അതിവേഗത്തില്‍ പോകുന്ന കപ്പല്‍ അതിദ്രുതം നിര്‍ത്തിനോക്കുന്ന പരീക്ഷണം പലവട്ടം നോക്കുകയും വിജയിക്കുകയും ചെയ്‌തിരുന്നു. പക്ഷേ, യഥാര്‍ത്ഥത്തിലുള്ള അടിയന്തിരഘട്ടത്തില്‍ അതു വിജയിച്ചില്ല. ടൈറ്റാനിക്കിന്റെ ക്യാപ്‌റ്റനായിരുന്ന സ്‌മിത്ത്‌ കൂറ്റന്‍ മഞ്ഞുമലകളുമായി മുന്‍പ്‌ പലവട്ടം തന്റെ കപ്പലുകളില്‍ മുഖാമുഖം വരികയും അപകടം ഒഴിവാക്കുകയും ചെയ്‌തു പരിചയസമ്പന്നതയുള്ളയാളായിരുന്നു. ഒരിക്കല്‍ അദ്ദേഹം, നേര്‍ക്കുനേരേ കൂട്ടിയിടിക്കേണ്ട ഒരു മഞ്ഞുമലയില്‍നിന്ന്‌ തന്റെ കപ്പല്‍ വട്ടംതിരിച്ച്‌ മാറ്റുന്നതില്‍ വിജയിച്ചിട്ടുപോലുമുണ്ടായിരുന്നു.
ബെല്‍ഫാസ്റ്റില്‍ നിന്നു പുറപ്പെട്ട്‌, ഐറിഷ്‌ കടല്‍, സെന്റ്‌ ജോര്‍ജ്‌ കനാല്‍, ഇംഗ്ലീഷ്‌ കനാല്‍ എന്നിവ കടന്നാണ്‌ സതാംപ്‌ടണിലേക്കെത്തിയത്‌. ഹക്‌സണ്‍, ഹൈക്കു, ലേനിയം, ഹോണ്‍ബി, ഹെര്‍ക്കുലിസ്‌, ഹൊറാള്‍ഡ്‌ എന്നിങ്ങനെ ആറു ബോട്ടുകള്‍ കുറേദൂരം ടൈറ്റാനിക്കിന്‌ ബഹുമാനസൂചമായ അകമ്പടി സേവിച്ചു. അകമ്പടി സേവിച്ച ആറു ബോട്ടുകളില്‍ അഞ്ചിന്റേയും പേര്‌ എച്ച്‌ എന്ന അക്ഷരത്തില്‍ ആരംഭിക്കുന്നതാണെന്നത്‌ മറ്റൊരു കൗതുകം.
ഏപ്രില്‍ മൂന്നിന്‌ ടൈറ്റാനിക്ക്‌ സതാപ്‌ടണിലെത്തി. ഏപ്രില്‍ പത്തിനായിരുന്നല്ലോ യാത്ര. അത്രയും ദിവസം കപ്പല്‍ സതാംപ്‌ടണില്‍ വിശ്രമിച്ചു. ആ സമയം യാത്രയ്‌ക്കുള്ള സാമഗ്രികള്‍ നിറയ്‌ക്കുന്നതായിരുന്നു പ്രധാനപണി. ഏപ്രില്‍ അഞ്ച്‌ ആ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്‌ചയായിരുന്നു. പള്ളിപിരിഞ്ഞെത്തിയ അനേകം പേര്‍ ടൈറ്റാനിക്ക്‌ കാണാന്‍ തടിച്ചുകൂടി.
1912 ഏപ്രില്‍ 10 ഒരു ബുധനാഴ്‌ചയായിരുന്നു. ദുരന്തത്തിന്‌ നൂറുവര്‍ഷം പൂര്‍ത്തിയാകുന്ന 2012 ഏപ്രിലിലെ പത്താംതീയതി ഒരുദിവസം മാത്രം നേരത്തേയായി. ചൊവ്വാഴ്‌ചയാണ്‌ 2012 ഏപ്രില്‍ 10.
ടൈറ്റാനിക്കിലെ റേഡിയോ ഓപ്പറേറ്റര്‍മാരായിരുന്ന ജാക്ക്‌ ഫിലിപ്പും ഹാരോള്‍ഡ്‌ ബ്രൈഡും യഥാര്‍ത്ഥത്തില്‍ കപ്പല്‍ജീവനക്കാരോ ക്യാപ്‌റ്റന്‍ സ്‌മിത്തിന്റെ കീഴുദ്യോഗസ്ഥരോ ആയിരുന്നില്ല. മാര്‍ക്കോണി റേഡിയോ കമ്പനിയുടെ ഉദ്യോഗസ്ഥരായിരുന്നു അവര്‍. ടൈറ്റാനിക്ക്‌ എന്ന ആഡംബരക്കപ്പലില്‍ റേഡിയോ പ്രവര്‍ത്തിപ്പിച്ച്‌, യാത്രക്കാരായ സമ്പന്നരുടെ സന്ദേശങ്ങള്‍ കരയിലെത്തിക്കുകയായിരുന്നു അവരുടെ ജോലിയില്‍ പ്രമുഖം. അതുവഴി മാര്‍ക്കോണി കമ്പനി തങ്ങളുടെ കമ്പനിക്കും റേഡിയോയ്‌ക്കും പ്രചാരം നല്‍കാനുണുദ്ദേശിച്ചിരുന്നത്‌. അതിനാല്‍, യാത്രികരുടെ സന്ദേശങ്ങള്‍ അയയ്‌ക്കുന്നതിലായിരുന്നു ഇരു ഉദ്യോഗസ്ഥരും കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നത്‌. അക്കാര്യത്തില്‍ അവര്‍ നല്ല തിരക്കിലുമായിരുന്നു. അതിനാലാണ്‌ ഇതര കപ്പലുകളില്‍നിന്ന്‌ അന്തിമഘട്ടത്തില്‍ ഉണ്ടായ കടുത്ത അപായസൂചനകളെപ്പോലും ഇരുവരും അവഗണിക്കാന്‍ ഇടയായതെന്നാണ്‌ പിന്നീടുണ്ടായ സൂചന. ദുരന്തകാലത്ത്‌ ഇവര്‍ക്ക്‌ യഥാക്രമം 25ഉം 23ഉം വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.
കപ്പല്‍ പുറപ്പെടുന്നതിനു തൊട്ടുമുന്‍പുണ്ടായ ചില കോലാഹലങ്ങള്‍ കാരണം, കപ്പലിലെ നിരീക്ഷകര്‍ തങ്ങളുടെ ബൈനോക്കൂലേഴ്‌സ്‌ എടുക്കാന്‍ മറന്നു എന്നു പറയപ്പെടുന്നു. ഇതിനാല്‍, മഞ്ഞുമലകളുടെ നിരീക്ഷണത്തിനു നിയോഗിക്കപ്പെട്ടവര്‍, കപ്പല്‍ മഞ്ഞുമലയുമായി ഏറെ അടുത്തെത്തിയ ശേഷം മാത്രമാണ്‌ സംഭവം കണ്ടതത്രേ.
അപകടത്തില്‍പ്പെടുമ്പോള്‍ ടൈറ്റാനിക്ക്‌ 66000 ടണ്‍ ജലത്തെയാണ്‌ നിമിഷംതോറും പിന്നിലേക്ക്‌ തളളിക്കൊണ്ടിരുന്നത്‌. ദുരന്തം സംഭവിക്കുന്നതുവരെ ടൈറ്റാനിക്ക്‌ നാലുദിവസം 17 മണിക്കൂര്‍ 30 മിനിറ്റുനേരത്തെ യാത്രയാണു നടത്തിയത്‌.
12.45നാണ്‌ ടൈറ്റാനിക്കില്‍നിന്ന്‌ അപായസൂചനാസന്ദേശവുമായി ആദ്യത്തെ സൂചനാമിസൈല്‍ (റോക്കറ്റ്‌) കത്തിച്ചുവിട്ടത്‌. കപ്പലിലെ നാലാം ഓഫീസര്‍ ബോക്‌സലിനായിരുന്നു ഇതിന്റെ ചുമതല. കൃത്യം ഒരുമണിക്കൂര്‍, അതായത്‌, ഒന്നേമുക്കാല്‍വരെ അദ്ദേഹം തന്റെ കര്‍ത്തവ്യം വിഫലമായി തുടര്‍ന്നു.
കാര്‍പ്പാത്തിയ എന്ന രക്ഷകകപ്പലിന്റെ ക്യാപ്‌റ്റന്‍ ആര്‍തര്‍ റോസ്‌ട്രോണ്‍ ഇലക്‌ട്രിക്‌ സ്‌പാര്‍ക്‌ എന്ന അപരനാമധേയത്തിലാണ്‌ നാവികര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്‌. പതിമൂന്നാം വയസ്സുമുതല്‍ ഇദ്ദേഹം കപ്പലില്‍ ജോലിചെയ്യാന്‍ തുടങ്ങിയതാണ്‌. കപ്പിത്താനായശേഷം, നായകത്വം വഹിക്കുന്നതിലും പൊടുന്നനെ തീരുമാനങ്ങളെടുക്കുന്നതിലും ഇദ്ദേഹം കാട്ടിയ സാമര്‍ത്ഥ്യത്തെ പുരസ്‌കരിച്ച്‌ സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനു നല്‍കിയ പേരായിരുന്നു ഇലക്‌ട്രിക്‌ സ്‌പാര്‍ക്‌ അഥവാ വിദ്യുല്‍സ്‌ഫുരണം എന്ന ബഹുമതിനാമം. ടൈറ്റാനിക്ക്‌ ദുരന്തം നടക്കുമ്പോള്‍ ആര്‍തറിന്‌ 42 വയസ്സായിരുന്നു പ്രായം.
ഏണിവഴി കയറാന്‍ അറിയാവുന്ന ആളുകളെ കാര്‍പ്പാത്തിയയിലേക്ക്‌ ഏണി വഴി കയറ്റി. എലിസബത്ത്‌ അലന്‍ എന്ന സ്‌ത്രീയാണ്‌ ആദ്യമായി കാര്‍പ്പാത്തിയയില്‍ പ്രവേശിച്ചത്‌. കയറേണിവഴിയായിരുന്നു എലിസബത്ത്‌ കയറിയത്‌. കയറേണി വഴി കയറാന്‍ കഴിയാതിരുന്ന വൃദ്ധരെ കസേര കെട്ടിയിറക്കിയാണ്‌ കയറ്റിയത്‌. കൈക്കുഞ്ഞുങ്ങളെ, തപാല്‍സഞ്ചികളഴിച്ച്‌ തൊട്ടിലുണ്ടാക്കി, അതിലാണ്‌ മുകളിലേക്ക്‌ കയറ്റിയത്‌. അപകടം നടന്നതിനു പരിസരത്ത്‌ നാലു മൈല്‍ ചുറ്റളവില്‍ ചിതറിസഞ്ചരിക്കുകയായിരുന്ന ലൈഫ്‌ബോട്ടുകളില്‍നിന്നാണ്‌ കാര്‍പ്പാത്തിയ ആളുകളെ രക്ഷപ്പെടുത്തിയത്‌.
കപ്പലിന്റെ ഏറ്റവും താഴെയായിരുന്ന ബോയിലര്‍ റൂമുകള്‍ കല്‍ക്കരിച്ചൂടാല്‍ ചുട്ടുപൊള്ളിയ അവസ്ഥയിലായിരുന്നു സദാ. 289 ഫയര്‍മാന്‍മാരാണ്‌ അവിടെ പണിയെടുത്തിരുന്നത്‌. അവര്‍ നിരന്തരം ഷവലുകളാല്‍ കല്‍ക്കരി കോരി ഫര്‍ണസിലേക്ക്‌ ഇട്ടുകൊണ്ടിരിക്കുകയായിരുന്നു. കടുത്ത ചൂടിനെയും ജോലിയുടെ ഭീകരതയെയും അവര്‍ അതിജീവിച്ചത്‌ പരുക്കന്‍ സംഗീതംകൊണ്ടായിരുന്നു. തങ്ങളുടെ മുരടന്‍ ശബ്‌ദത്തില്‍ കൂട്ടത്തോടെ പാട്ടുപാടിക്കൊണ്ടാണ്‌ അവര്‍ ജോലിചെയ്‌തിരുന്നത്‌.
1914ല്‍ ആണ്‌ ഈസ്റ്റ്‌ പാര്‍ക്കിലെ ടൈറ്റാനിക്ക്‌ സ്‌മാരകം അനാച്ഛാദനം ചെയ്‌തത്‌. ദുരന്തത്തിന്‌ കൃത്യം നാലുവര്‍ഷവും എട്ടുദിവസവും പ്രായമാകുന്ന ദിവസത്തിലായിരുന്നു അത്‌. 1914 ഏപ്രില്‍ 22ന്‌.
ടൈറ്റാനിക്കിന്‌ 16 വെള്ളം കടക്കാത്ത അറകളാണുണ്ടായിരുന്നത്‌. ജലത്തെ തള്ളിനിര്‍ത്താന്‍ പര്യാപ്‌തമായ വാതിലുകള്‍ ഉള്ളവയായിരുന്നു ഈ അറകള്‍. കപ്പലിനു ചോര്‍ച്ചയുണ്ടായാല്‍, ഒരേസമയം ഈ വാതിലുകള്‍ അടയ്‌ക്കാന്‍ കഴിയുമായിരുന്നു. അതോടെ, മറ്റ്‌ അറകളിലേക്ക്‌ വെള്ളം കടക്കുന്നതു തടയാനാകുമായിരുന്നു. ടൈറ്റാനിക്ക്‌ മഞ്ഞുമലയുമായി കൂട്ടിയിടിച്ചയുടനെ 16 അറകളുടെയും ജലമര്‍ദ്ദിതവാതായനങ്ങള്‍ ഒന്നിച്ചടയ്‌ക്കുകയുണ്ടായി. എന്നാല്‍, അതിനുമുന്‍പുതന്നെ, കപ്പലിന്റെ ആറ്‌ അറകളില്‍ മഞ്ഞുമലയുമായുണ്ടായ ഭീമാഘാതം വന്‍വിള്ളല്‍ വീഴ്‌ത്തിക്കഴിഞ്ഞിരുന്നു. പത്തുമിനിറ്റിനകം പതിനാലടിയോളം ഉയരത്തില്‍ വെള്ളം ഇരമ്പിക്കയറി. എന്തെങ്കിലും കാരണവശാല്‍ നാലറകള്‍ പൂര്‍ണമായും വെള്ളത്തിലായാലും ടൈറ്റാനിക്ക്‌ മുങ്ങുമായിരുന്നില്ല. ദൗര്‍ഭാഗ്യവശാല്‍, നാലിനുപകരം ആറ്‌ അറകളില്‍ വെള്ളംകയറിപ്പോയത്‌ ടൈറ്റാനിക്കിന്റെ വിധിയും ഭാഗധേയവും കുറിച്ചു.
ഒരുകോടി രണ്ടായിരം ടണ്‍ ഭാരം കണക്കാക്കപ്പെട്ട മഞ്ഞുമലയുടെ വെറും പത്തുശതമാനം മാത്രമേ, സമുദ്രോപരിതലത്തില്‍ തള്ളിനിന്നിരുന്നുള്ളുവത്രേ. ബാക്കിമുഴുവന്‍ കടല്‍ജലത്തിനു താഴെയായിരുന്നു. കപ്പലിന്റെ താഴെവശം, കടലിനടിയിലുള്ള വശം, ആണ്‌ മഞ്ഞുമലയുമായി ശരിക്കും ഇടിച്ചതും. വലിയ ഹിമപ്പരപ്പുകളില്‍നിന്ന്‌ അടര്‍ന്നുമാറി ഒഴുകിയെത്തുന്നതാണ്‌ അറ്റ്‌ലാന്റിക്കിലെ മഞ്ഞുമലകള്‍. സമുദ്രജലത്തിന്റെ അതിശൈത്യം കാരണം, മഞ്ഞുമല വളര്‍ന്നുകൊണ്ടേയിരിക്കുന്നതാണ്‌ മലയുടെ വലിപ്പം ഇത്രയും അധികരിക്കാന്‍ കാരണം. സാധാരണ ഏതു മഞ്ഞുമലയും പത്തിലൊന്‍പതും വെള്ളത്തിനടിയിലായിരിക്കുകയും ചെയ്യും. 
Tagged Under : titanic menu 3rd class titanic menu recipes titanic 1st class menu recipes titanic second class menu titanic menu miami titanic menu template titanic third class dining room titanic food
Related Post :
ഉയരങ്ങളിലെ_ശ്മശാനം
മനുഷ്യർ ഉണ്ടായ രീതി
Ark Of The Covenant(The Lost Ark)
How To Use A Crystal Ball
സെമിത്തേരിയില്‍ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ??
പ്രേതാത്മാവ് ഒരാളുടെ ശരീരത്തില്‍ കയറിയാല്‍ ഉള്ള ലക്ഷണങ്ങള്‍..
പ്രേതങ്ങള്‍ ക്യാമറയില്‍
ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും
വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 വഴികള്‍...
സമ്പത്ത് വർദ്ധിക്കും, ജോലിയിൽ തിളങ്ങും, ഇവ പരീക്ഷിച്ചോളൂ
തലയറുത്തു കൊന്ന രാജ്ഞിയുടെ പ്രേതം ക്യാമറയിൽ!!!
പ്രേതവിമാനം: ഹീലിയോസ് എയര്‍വെയ്സ് ഫ്ലൈറ്റ് 522
ചൂണ്ടാണി മർമ്മത്തിന്റെ ശക്തി
അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ?
മന്ത്രവാദം
സമാധി
സാത്താന്റെ ബൈബിള്‍ !
ബര്‍മുഡ ട്രയാംഗിള്‍ എന്നും ഒരു നിഗൂഢതയാണ്.
പറക്കും തളികയെയും അന്യഗ്രഹ ജീവികളേയും
ഡിബുക്ക് ബോക്സ്
മരണശേഷം നമുക്കും നമ്മുടെ ആത്മാവിനും എന്ത് സംഭവിക്കുന്നു ..?
ഏലിയൻ നെ പറ്റി തന്നെ
The Books of Enoch: The Angels, The Watchers and The Nephilim
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ - 02
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ-01
ബ്രിട്ടാനിക്‌ - ദുരന്തത്തിന്റെ മൂന്നാം മുഖം
മുങ്ങിയത്‌ ടൈറ്റാനിക്കോ അതോ, ഒളിമ്പിക്കോ?
ബർമുഡ ട്രയാംഗിൾ നിഗൂഢത
പ്രേത ബാധ ഉണ്ടെന്നു പറയുന്നു
അറബി മാന്ത്രികമാണ്..
പുല്ലാട്, കുമ്പനാട് മേഖലയിൽ
ഒടിയൻ ഒരു കാരണവശാലും ഇരയുടെ ദേഹത്ത്‌ തൊടില്ല
ഋതുമതിയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം
കടമറ്റത്ത്‌ കത്തനാര്‍
പ്രേതത്തെ 'വിളിച്ചുവരുത്തിയ' കുട്ടികള്‍ ആശുപത്രിയില്‍!
പേടിച്ചു പനി പിടിച്ച കഥ...
ഏട്ടന്റെ ആത്മാവ് എന്നെ കാണാൻ വരുന്നു
 
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ - 02
Sunday, May 21, 2017- By Sijo CJ Comments (0)
തകര്‍ന്നുതാണ കപ്പലില്‍ നിന്ന്‌ പില്‍ക്കാലത്ത്‌ 6000ല്‍പ്പരം വസ്‌തുക്കള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്‌. ഇവ ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ചിലെ നാഷണല്‍ മാരിടൈം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
ടൈറ്റാനിക്കിന്റെ അവശിഷ്‌ടം കണ്ടെത്തിയ സമുദ്രപര്യവേക്ഷണശാസ്‌ത്രജ്ഞനായ ഡോക്‌ടര്‍ റോബര്‍ട്ട്‌ ബാലാഡ്‌ ടൈറ്റാനിക്കുമായി ബന്ധപ്പെട്ട തന്റെ അന്വേഷണങ്ങള്‍ സവിസ്‌തരം പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ പുസ്‌തകമാണ്‌, റിട്ടേണ്‍ ടു ടൈറ്റാനിക്ക്‌. ഈ പുസ്‌തകം നിറയെ കടലിനടിയിലെ ടൈറ്റാനിക്കിന്റെ അപൂര്‍വചിത്രങ്ങളാണ്‌.
ടൈറ്റാനിക്ക്‌ ഹിമാനിയില്‍ മുട്ടിത്തകര്‍ന്നതല്ലെന്നും അറ്റ്‌ലാന്റിക്കിലെ പ്രേതശക്തികളുടെ ബാധയേറ്റു നശിച്ചുപോയതാണെന്നും വിശ്വസിക്കപ്പെടുന്നുണ്ട്‌. ഒരു മമ്മിയുടെ ഉപദ്രവമാണ്‌ ടൈറ്റാനിക്കിനെ അകാലമൃത്യുവിലേക്കു തള്ളിയിട്ടതെന്നതാണു പ്രബലമായ അന്ധവിശ്വാസങ്ങളിലൊന്ന്‌.
ടൈറ്റാനിക്കിന്റെ നാലിലൊന്നു വലിപ്പംമാത്രം കപ്പലുകള്‍ക്കുണ്ടായിരുന്ന കാലത്തെ നിയമങ്ങളായിരുന്നു ടൈറ്റാനിക്ക്‌ യാത്ര ചെയ്യുമ്പോഴും നിലവിലുണ്ടായിരുന്നത്‌. അതിനാല്‍ 16 ലൈഫ്‌ ബോട്ടെന്ന നിയമം ടൈറ്റാനിക്ക്‌ പാലിച്ചിരുന്നെങ്കിലും അതു തീര്‍ത്തും അപര്യാപ്‌തമായിരുന്നു. ടൈറ്റാനിക്കിന്റെ ദുരന്തയാത്രയ്‌ക്കുശേഷം നടന്ന അന്വേഷണങ്ങളുടെ അന്തിമഫലമായി സമുദ്രസഞ്ചാരനിയമങ്ങള്‍ പാടേ മാറുകയുണ്ടായി.
ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്നൊരു പ്രചാരണം ടൈറ്റാനിക്കിനെപ്പറ്റിയുണ്ടായിരുന്നുവെന്നത്‌ ജനകീയമായിപ്പോയൊരു മിത്താണെന്ന്‌ പില്‍ക്കാലപഠിതാക്കള്‍ പറയുന്നു. അങ്ങനൊരു പ്രഖ്യാപനം ടൈറ്റാനിക്കിനെപ്പറ്റി ആരും നടത്തിയിട്ടില്ലത്രേ. ടൈറ്റാനിക്ക്‌ മുങ്ങിയതിനുശേഷമുണ്ടായ കഥകളിലൂടെയാണ്‌ ഇത്തരമൊരു മിത്ത്‌ പ്രചരിപ്പിക്കപ്പെട്ടതെന്ന്‌ പറയപ്പെടുന്നു.
പരമ്പരാഗതമായ സിക്യുഡി കോഡുകള്‍ റേഡിയോ വഴി അയയ്‌ക്കുന്നതിനുപകരം താരതമ്യേന അപരിചിതവും പുതുതുമായ എസ്‌ഒഎസ്‌ കോഡുകളാണ്‌ ആണ്‌ ടൈറ്റാനിക്കില്‍ നിന്ന്‌ അയച്ചിരുന്നത്‌. എന്നാല്‍ മിത്തുകളില്‍നിന്നു വ്യത്യസ്‌തമായി ഇത്‌ ആദ്യമായി ഉപയോഗിക്കുന്ന സന്ദര്‍ഭമായിരുന്നില്ല ടൈറ്റാനിക്കിന്റേത്‌. അതിനുമുന്‍പ്‌ ബെര്‍ലിന്‍ കടലില്‍ നടന്ന വയര്‍ലസ്‌ കമ്യൂണിക്കേറ്റര്‍മാരുടെ സമ്മേളനത്തില്‍ ഇതുപയോഗിച്ചിരുന്നു. ടൈറ്റാനിക്കിലെ ഒന്നാം റേഡിയോ ഓപ്പറേറ്റര്‍ ജാക്ക്‌ ഫിലിപ്‌സ്‌ ആദ്യം ബ്രിട്ടീഷ്‌ നാവികര്‍ക്കു പരിചിതമായ സിക്യുഡി കോഡുകളിലാണ്‌ ആശയവിനിമയം ആരംഭിച്ചത്‌. എന്നാല്‍, രണ്ടാം വയര്‍ലസ്‌ ഓപ്പറേറ്ററായ ഹാരോള്‍ഡ്‌ ബ്രൈഡ്‌ അദ്ദേഹത്തെ എസ്‌ഒഎസ്‌ അയയ്‌ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നത്രേ. ഈ പുതിയ സംവിധാനം പരീക്ഷിച്ചുനോക്കാന്‍ നമുക്കുകിട്ടുന്ന അവസാനസന്ദര്‍ഭമായിരിക്കാം ഇത്‌, അതു കളഞ്ഞുകുളിക്കരുത്‌ എന്നായിരുന്നത്രേ, കപ്പല്‍ മുങ്ങുമ്പോള്‍ പാതി ഫലിതമായി ബ്രൈഡ്‌ പറഞ്ഞത്‌.
നിയറര്‍ മൈ ഗോഡ്‌ റ്റു ഥീ എന്ന ഗാനമാണോ ഓട്ടം എന്ന ഗാനമാണോ ഗായകസംഘം അവസാനമായി പാടിയതെന്നതും സംശയാസ്‌പദമായ ഒരു കാല്‌പനികകഥയാണ്‌. ഈ പാട്ടുകളില്‍ ആദ്യത്തേത്‌ ബ്രിട്ടനില്‍ ഏറെ പ്രശസ്‌തമായ പാട്ടാണ്‌. രണ്ടാമത്തേത്‌ അമേരിക്കയില്‍ ഏറെ പ്രശസ്‌തമാണ്‌. ഓരോ നാട്ടുകാരിലും രക്ഷപ്പെട്ടവര്‍ തങ്ങളുടെ ഇഷ്‌ടാനുസരണം കഥകളുണ്ടാക്കിയതായും പറയപ്പെടുന്നു.
ബെല്‍ഫാസ്റ്റില്‍ ടൈറ്റാനിക്കിനു നല്‍കിയ നമ്പര്‍ 390904 എന്നതാണ്‌. ഇത്‌ കത്തോലിക്കാസഭയെ അപമാനിക്കാന്‍ പ്രൊട്ടസ്റ്റന്റുകാര്‍ ഉപയോഗിച്ചിരുന്നൊരു കോഡുവാക്കിന്റെ സംഖ്യാനിലയാണെന്നു പറയപ്പെടുന്നു. ഈ സംഖ്യ അങ്ങനെ കണക്കുകൂട്ടിയാല്‍ ഒരു ഇംഗ്ലീഷ്‌ വാക്ക്‌ കിട്ടുമത്രേ. നോപോപ്പ്‌ (മാര്‍പ്പാപ്പ എന്നതൊരു കളവാണ്‌) എന്നതാണ്‌ ആ വാക്ക്‌. ബെല്‍ഫാസ്റ്റിലെ പണിശാലയിലെ ആളുകള്‍ കടുത്ത പ്രൊട്ടസ്റ്റന്റുകളായിരുന്നത്രേ. അവരുടെ കത്തോലിക്കാവിരോധമാണ്‌ ഇത്തരമൊരു സംഖ്യ നല്‍കുന്നതിനു കാരണമായതെന്നും കത്തോലിക്കാസഭാവിശ്വാസികള്‍ അന്ധവിശ്വസിക്കുന്നു. ഈ ചീത്തയക്കം ടൈറ്റാനിക്കിന്റെ ദുരന്തത്തിനു തന്റേതായ സംഭാവന നല്‌കിയെന്നു വിശ്വസിക്കാനാണ്‌ അക്കാലത്തും, ഒരുപരിധിവരെ പില്‍ക്കാലത്തും കത്തോലിക്കരിലെ അന്ധവിശ്വാസികള്‍ക്കിഷ്‌ടം.
ടൈറ്റാനിക്‌ മുങ്ങുന്ന സമയത്ത്‌, 1912 മേയ്‌ ഒന്നിനു പുറത്തിറങ്ങിയ ദ പോപ്പുലര്‍ മാഗസിന്‍ എന്ന അമേരിക്കന്‍ പൈങ്കിളിമാസികയുടെ പ്രതികള്‍ ന്യൂസ്‌ സ്റ്റാന്‍ഡുകളിലുണ്ടായിരുന്നു. അതില്‍ നാവികകഥകളുടെ തമ്പുരാനായ ടി.ജെങ്കിന്‍സ്‌ ഹെയിന്‍സ്‌ എന്ന എഴുത്തുകാരന്‍ മെയ്‌ന്‍ ക്ലൂ എന്ന കള്ളപ്പേരില്‍ എഴുതിയ ഒരു കഥയുണ്ടായിരുന്നു. ദ വൈറ്റ്‌ ഗോസ്റ്റ്‌ ഓഫ്‌ ഡിസാസ്റ്റര്‍ എന്നായിരുന്നു കഥയുടെ പേര്‌. അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ ഒരു ആഡംബരക്കപ്പല്‍ ഒരു കൂറ്റന്‍ മഞ്ഞുമലയുമായി കൂട്ടിയിടിച്ചുതകരുന്നതായിരുന്നു കഥയുടെ ഇതിവൃത്തം. അത്‌ അവിശ്വസനീയവും വിചിത്രവുമായൊരു സംഗതിയായി വിലയിരുത്തപ്പെട്ടു.
1987 വരെ ടൈറ്റാനിക്ക്‌ ദുരന്തമാണ്‌ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍ച്ചേതമായി കണക്കാക്കപ്പെട്ടിരുന്നത്‌. 1865ല്‍ 1647 അമേരിക്കന്‍ പട്ടാളക്കാരുമായി പൊട്ടിത്തെറിച്ചുമുങ്ങിയ എസ്‌.എസ്‌.സുല്‍ത്താനയാണ്‌ ടൈറ്റാനിക്കിനുമുന്‍പ്‌ വന്‍ദുരന്തം സൃഷ്‌ടിച്ച ഒരു കപ്പലപകടം. 1987 ഡിസംബര്‍ 20ന്‌ ഫിലിപ്പൈന്‍സിന്റെ ഡോണാ പാസ്‌ എന്ന ഫെറി കപ്പല്‍ ഒരു ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ചു മുങ്ങിയപ്പോള്‍ മരിച്ചത്‌ യാത്രക്കാരും ജീവനക്കാരുമടക്കം 4536 പേരാണ്‌. മിനിലയ്‌ക്കുതെക്കുമാറി മിന്‍ദോറോ എന്ന സ്ഥലത്തുവച്ചാണ്‌ അപകടമുണ്ടായത്‌. ഇതോടെ ഇതായി ഏറ്റവും വലിയ കടല്‍ദുരന്തം
കൗതുകകരമാണ്‌. എസ്‌.എസ്‌. എന്നാല്‍ സ്റ്റീം ഷിപ്പ്‌ അഥവാ ആവിക്കപ്പല്‍. ആര്‍.എം.എസ്‌. എന്നാല്‍ റോയല്‍ മെയില്‍ സ്റ്റീമര്‍ എന്നാണ്‌. ടൈറ്റാനിക്ക്‌ ആവിക്കപ്പലായിരുന്നെങ്കിലും ആര്‍.എം.എസ്‌. കൂടിയായിരുന്നു. അതിനാല്‍ ടൈറ്റാനിക്കിന്റെ പേര്‌ ആര്‍.എം.എസ്‌. ടൈറ്റാനിക്ക്‌ എന്നായിരുന്നു. വെറും സ്റ്റീം ഷിപ്പാകുന്നതിനുപകരം മെയില്‍ സ്റ്റീമര്‍. എച്ച്‌.എം.എസ്‌. എന്നാല്‍ ബ്രിട്ടീഷ്‌ നാവികസേനയുടെ കപ്പലെന്നാണര്‍ത്ഥം. ഹിസ്‌ ഓര്‍ ഹെര്‍ മജെസ്റ്റീസ്‌ ഷിപ്പ്‌ എന്നാണതിന്റെ പൂര്‍ണരൂപം. എച്ച്‌എംഎച്ച്‌ എസ്‌ എന്നാല്‍ ഹിസ്‌ ഓര്‍ ഹെര്‍ മജെസ്റ്റീസ്‌ ഹോസ്‌പിറ്റല്‍ ഷിപ്പ്‌ എന്നാണര്‍ത്ഥം. യുദ്ധകാലത്ത്‌ ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന പട്ടാളക്കപ്പലുകളാണിവ. ടൈറ്റാനിക്കിനു പിന്നാലെ വൈറ്റ്‌ സ്റ്റാര്‍ കമ്പനി ഇറക്കിയ ബ്രിട്ടാനിക്ക്‌ എന്ന കപ്പല്‍ സൈനികാശുപത്രിക്കപ്പലായി പ്രവര്‍ത്തിക്കേണ്ടിവന്നതിനാല്‍ ആ കപ്പലിന്റെ പേര്‌ ബ്രിട്ടാനിക്ക്‌ ഒരു എച്ച്‌എംഎച്ച്‌എസ്‌ എന്നായിരുന്നു.
ടൈറ്റാനിക്കില്‍ ധാരാളം സ്വര്‍ണവും മറ്റും ഉണ്ടായിരുന്നെന്നും അതും മുങ്ങിയെന്നും ഒരു തെറ്റിദ്ധാരണയുണ്ട്‌. ട്രെഷര്‍ ഹണ്ടേഴ്‌സിനെപ്പേടിച്ച്‌ 1985ല്‍ ടൈറ്റാനിക്കിന്റെ അവശിഷ്‌ടം കണ്ടെത്തിയ ഡോക്‌ടര്‍ ബാലാഡ്‌ അത്‌ ഒരുകൊല്ലം മറച്ചുവച്ചിരുന്നു. എന്നാല്‍, ടൈറ്റാനിക്കില്‍ അത്തരം സ്വത്തുക്കളൊന്നുമില്ല. മുത്തുപിടിപ്പിച്ച ബൈന്‍ഡോടു കൂടിയ, ഒമര്‍ ഖയ്യാമിന്റെ ഒരു റുബൈയാത്ത്‌ കോപ്പിയാണ്‌ ഉണ്ടായിരുന്നവയില്‍ ഏറ്റവും വിലപിടിപ്പുണ്ടായിരുന്നത്‌. അത്‌ തിരികെകിട്ടുകയും 1912ല്‍ത്തന്നെ ലേലം ചെയ്‌തുവില്‍ക്കുകയുമുണ്ടായി. നിധിവേട്ടക്കാര്‍ക്ക്‌ ഇന്നും ടൈറ്റാനിക്ക്‌ ഒരു മോഹവലയമാണെന്നു പറയപ്പെടുന്നു.
7.5 ദശലക്ഷം ഡോളറാണ്‌ അന്ന്‌ ടൈറ്റാനിക്ക്‌ നിര്‍മിക്കാനായി ചെലവഴിഞ്ഞത്‌. ഇന്നത്തെ കണക്കുപ്രകാരം ഇതേ കപ്പല്‍ നിര്‍മിക്കാന്‍ 500 ദശലക്ഷത്തോളം ഡോളര്‍ വരുമിത്‌.
1934ല്‍ വൈറ്റ്‌ സ്റ്റാര്‍ കമ്പനി നാമാവശേഷമായി. കുനാഡ്‌ കമ്പനിയില്‍ അതു ലയിച്ചു. കുനാഡ്‌ വൈറ്റ്‌ സ്റ്റാര്‍ 1950ല്‍ ഇല്ലാതായി. കുനാഡ്‌ കമ്പനി ഇന്നും നിലനില്‍ക്കുന്നെങ്കിലും കാര്‍ണിവല്‍ ക്രൂയിസ്‌ ലൈന്‍ കോര്‍പറേറ്റഡ്‌ എന്ന കമ്പനിയുടെ ഒരു വിഭാഗം മാത്രമാണതിന്ന്‌. ടൈറ്റാനിക്‌ നിര്‍മിച്ച ബെല്‍ഫാസ്റ്റിലെ ഹാര്‍ലാന്റ്‌ ആന്റ്‌ വൂള്‍ഫ്‌ ഇന്നുമുണ്ട്‌. എന്നാല്‍ ഇപ്പോഴത്‌ യാത്രക്കപ്പലുകളുടെ നിര്‍മാണത്തില്‍നിന്നു പൂര്‍ണമായി പിന്‍വാങ്ങിയിരിക്കുന്നു. പകരം ഓയില്‍ ടാങ്കര്‍ കപ്പലുകള്‍, ഫ്രൈറ്റേഴ്‌സ്‌, ഓഫ്‌ ഷോര്‍ ഓയില്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വൈറ്റ്‌ സ്റ്റാര്‍ കമ്പനിയുടെ നൊമാഡിക്‌ എന്നൊരു കപ്പല്‍ ഇപ്പോഴും ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ കടലില്‍ യാത്രക്കാരുമായി സഞ്ചരിക്കുന്നുണ്ട്‌
വശം വെട്ടിച്ചിടിക്കാതെ നേരേ മുഖത്തോടുമുഖം ടൈറ്റാനിക്ക്‌ മഞ്ഞുമലയുമായി ഇടിച്ചിരുന്നെങ്കില്‍ ദുരന്തം ഇത്രമേല്‍ വലിയതാകില്ലായിരുന്നെന്ന്‌ ചില വിദഗ്‌ദ്ധരെങ്കിലും കരുതുന്നു. അങ്ങനെയാണു സംഭവിച്ചിരുന്നതെങ്കില്‍, മുന്നിലെ അറകളില്‍ വെള്ളംകയറിവരുമ്പോഴേക്കും കപ്പല്‍ മുങ്ങാനുള്ള സമയം വളരെയധികം എടുക്കുമായിരുന്നു എന്നാണ്‌ വിലയിരുത്തല്‍. പക്ഷേ, ഈ സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെടുന്നില്ല.
ടൈറ്റാനിക്കിന്‌ ദുരന്തം സംഭവിച്ച അതേ പാതയിലൂടെ 30 വര്‍ഷത്തിലധികമായി കുണാഡ്‌ ലൈന്‍സ്‌ സ്റ്റാറിന്റെ ഒരു കപ്പല്‍ ഓടിക്കൊണ്ടിരിക്കുന്നു. ക്യൂന്‍ എലിസബത്ത്‌ രണ്ട്‌ എന്നാണീ കപ്പലിന്റെ പേര്‌. ടൈറ്റാനിക്കില്‍നിന്ന്‌ 712 പേരെ രക്ഷപ്പെടുത്തിയ കാര്‍പ്പാത്തിയ എന്ന കപ്പലിന്റെ ഇളയ സഹോദരിയെന്നു വിളിക്കാം ഈ കപ്പലിനെ. ഏറ്റവും വേഗതത്തില്‍ ഈ റൂട്ടില്‍ സഞ്ചരിച്ച കപ്പലുമാണിത്‌. മൂന്നുദിവസവും 20 മണിക്കൂറും 42 മിനിറ്റുമാണ്‌ റെക്കോഡ്‌ വേഗം. ടൈറ്റാനിക്ക്‌ നൂറുവര്‍ഷം മുന്‍പ്‌ ആറുദിവസം കൊണ്ടാണ്‌ ഈ ദൂരം താണ്ടാനുദ്ദേശിച്ചിരുന്നത്‌. അന്നതു സംഭവിച്ചിരുന്നെങ്കില്‍ അത്‌ അക്കാലത്തെ റെക്കോഡായിത്തീരുമായിരുന്നു. ക്യൂന്‍ എലിസബത്ത്‌ രണ്ട്‌ മൂന്നുതവണ കൊച്ചിയിലെത്തിയിട്ടുണ്ട്‌. നാലു തവണ മുംബൈയിലും ഈ കപ്പല്‍ എത്തി. കപ്പലിന്റെ ലോകപര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ സന്ദര്‍ശനങ്ങള്‍.
1912ല്‍ ടൈറ്റാനിക്ക്‌ കപ്പലിലെ യാത്രക്കാരിയായിരുന്ന ഒന്‍പതു മാസം പ്രായമുള്ള കൈക്കുഞ്ഞ്‌ മില്‍വിനാ, ടൈറ്റാനിക്ക്‌ ദുരന്തത്തെ അതിജീവിച്ചവരില്‍ ഏറ്റവുമവസാനം മരണത്തിനു കീഴടങ്ങിയ അതേ മില്‍വിന, തന്റെ മുടങ്ങിയ സതാംപ്‌ടണ്‍ - ന്യൂയോര്‍ക്ക്‌ യാത്ര പൂര്‍ത്തീകരിച്ചത്‌ ദുരന്തം നടന്ന്‌ 85 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌. 1997ല്‍ ക്യൂന്‍ എലിസബത്ത്‌ രണ്ട്‌ എന്ന കപ്പലില്‍ ഇതേ സഞ്ചാരപാതയില്‍ ഇവര്‍ സഞ്ചരിച്ചു. മാദ്ധ്യമങ്ങള്‍ ഇക്കാര്യം അന്നു വലിയ വാര്‍ത്തയാക്കിയിരുന്നു.
ഫ്രെഡറിക്ക്‌, ഭാര്യ അഗസ്റ്റ എന്നീ ദമ്പതികളും അവരുടെ ആറുകുട്ടികളും കൂടിയാണ്‌ ടൈറ്റാനിക്കില്‍ യാത്ര ചെയ്‌തിരുന്നത്‌. ലണ്ടന്‍ വിട്ട്‌ അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു ഈ കുടുംബത്തിന്റെ യാത്രോദ്ദേശ്യം. എന്നാല്‍, ഇവര്‍ രക്ഷാബോട്ടുകളുടെ ഡെക്കിലേക്ക്‌ എത്തിച്ചേരാന്‍ ഏറെ വൈകിപ്പോയി. ആറുകുട്ടികളും മാതാപിതാക്കളുമടങ്ങുന്ന ആ കുടുംബം മുഴുവന്‍ ടൈറ്റാനിക്കിനൊപ്പം അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളെ പുല്‍കിയത്‌ ടൈറ്റാനിക്ക്‌ ദുരന്തത്തിലെ മറക്കാനാവാത്ത ഒരു ഏടായി നിലകൊള്ളുന്നു.
899 ജീവനക്കാരാണ്‌ ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നത്‌. ഇവരില്‍ 18 സ്‌ത്രീ ജീവനക്കാരുണ്ടായിരുന്നു. ഇവരില്‍ 17 പേരും ദുരന്തത്തെ അതിജീവിച്ചു. ആദ്യം സ്‌ത്രീകളെ രക്ഷിക്കണമെന്ന ക്യാപ്‌റ്റന്‍ സ്‌മിത്തിന്റെ തീരുമാനമാണ്‌ ഇവരെ രക്ഷിച്ചത്‌.
ടൈറ്റാനിക്ക്‌ ദുരന്തനിവാരണനിധി രൂപീകരിക്കപ്പെടുകയും ദുരന്തത്തില്‍ പിതാവിനെ നഷ്‌ടപ്പെട്ട്‌ ദുരിതത്തിലായ കുട്ടികള്‍ക്കും മറ്റും വര്‍ഷാവര്‍ഷം ഒരു തുക ആശ്വാസനിധിയായി കൊടുത്തുപോരികയും ചെയ്‌തിരുന്നു.
രണ്ടാം ക്ലാസ്‌ യാത്രക്കാരനായിരുന്ന ലൂയിസ്‌ ഹോഫ്‌മാന്‍ ഭാര്യയുമായി പിരിഞ്ഞ്‌, തന്റെ രണ്ടു കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്നു. അവര്‍ക്ക്‌ രണ്ടും മൂന്നും വയസ്സുപ്രായമേ ഉണ്ടായിരുന്നുള്ളൂ. ദുരന്തത്തില്‍ ഹോഫ്‌മാന്‍ മൃതിയടഞ്ഞു. രണ്ടുവയസ്സുകാരന്‍ എഡ്‌മണ്ടും മൂന്നുവയസ്സുകാരന്‍ മൈക്കേലും രക്ഷപ്പെട്ടു. എന്നേക്കുമായി വിട്ടുപിരിഞ്ഞ തങ്ങളുടെ അമ്മയുടെ അടുത്തു സുരക്ഷിതരായി തിരിച്ചെത്തിച്ചേര്‍ന്നൂ, ആ കുഞ്ഞുങ്ങള്‍.
ടൈറ്റാനിക്കിലെ യാത്രികരിലെ ഏറ്റവും ധനികനായിരുന്ന ജോണ്‍ ജേക്കബ്‌ ആസ്റ്റര്‍ ദുരന്തത്തില്‍ മരിച്ചു. അദ്ദേഹം തന്റെ രണ്ടാംഭാര്യ മെഡലിനുമായി മധുവിധുയാത്രയിലായിരുന്നു. ഈജിപ്‌ത്‌, പാരീസ്‌ എന്നിവടങ്ങളിലെ യാത്രയ്‌ക്കുശേഷം ന്യൂയോര്‍ക്കിലേക്കുള്ള അവരുടെ മടക്കയാത്രയായിരുന്നു ടൈറ്റാനിക്കില്‍. പിന്നീട്‌, മാക്കേ ബെന്നറ്റ്‌ ദുരന്തസ്ഥലത്തുനിന്ന്‌ കണ്ടെത്തിയ ആദ്യമൃതദേഹം ആസ്റ്ററിന്റേതായിരുന്നു. അപ്പോഴും അദ്ദേഹത്തിന്റെ കോട്ടിന്റെ കീശയില്‍ 2500 ഡോളറുണ്ടായിരുന്നു. ടൈറ്റാനിക്കിലെ ഏറ്റവും ആഡംബരപൂര്‍ണവും ചെലവേറിയതുമായ മുറി ഈ ദമ്പതികളുടേതായിരുന്നു. മെഡലിന്‍ രക്ഷപ്പെട്ടു. അതേവര്‍ഷം ആഗസ്റ്റില്‍, മെഡലിന്‍ ആസ്റ്ററിന്റെ കുഞ്ഞിന്‌ ജന്മം നല്‍കുകയുണ്ടായി. അതായത്‌, ദുരന്തം നടക്കുമ്പോള്‍ മെഡലിന്‍ ഏതാണ്ട്‌ ആറുമാസം ഗര്‍ഭിണിയായിരുന്നു. ടൈറ്റാനിക്ക്‌ സിനിമയില്‍ ജാക്ക്‌ റോസിനോടു പറയുന്നതുപോലെ, നമ്മുടെ സ്‌നേഹത്തിന്റെ അടയാളം കാലത്തില്‍ ബാക്കിയാകേണ്ടതിന്‌ നീയെങ്കിലും ജീവിച്ചിരിന്നേപറ്റൂ എന്ന്‌ ആസ്റ്റര്‍ അവസാനനിമിഷം മെഡലിനോടു പറഞ്ഞിരിക്കാം. മറ്റൊന്ന്‌, ആദ്യഘട്ടത്തില്‍ ആസ്റ്റര്‍ക്ക്‌ തന്റെ ഭാര്യയോടൊപ്പം ഒരു ലൈഫ്‌ ബോട്ടില്‍ കയറാന്‍ അവസരം ലഭിച്ചതാണെന്നതാണ്‌. അപ്പോള്‍, സംഭവിച്ചിരിക്കുന്ന ദുരന്തത്തിന്റെ വൈപുല്യം മനസ്സിലാക്കാനാകാതിരുന്ന ആസ്റ്റര്‍, ആ ചെറിയ ബോട്ടിലേക്കാളും സുരക്ഷിതരാണ്‌, മഞ്ഞുമലയിലിടിച്ചതാണെങ്കില്‍പ്പോലും ഈ ടൈറ്റാനിക്കില്‍ ഞങ്ങള്‍ എന്നാണത്രേ പറഞ്ഞത്‌. ഒടുവില്‍, സഹികെട്ട ജീവനക്കാരന്‍ എങ്കില്‍ നിങ്ങള്‍ മാറിനില്‍ക്കൂ, മറ്റുള്ളവര്‍ കയറട്ടെ എന്നാജ്ഞാപിക്കുകയായിരുന്നു. പിന്നീട്‌, കാര്യത്തിന്റെ ഗൗരവം ആസ്റ്റര്‍ മനസ്സിലാക്കിവന്നപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. സ്‌ത്രീകള്‍ മാത്രം എന്ന നിര്‍ദേശത്തെത്തുടര്‍ന്ന്‌, ആസ്റ്ററിന്റെ ഭാര്യ മെഡലിനുമാത്രം അപ്പോഴും രക്ഷപ്പെടാന്‍ അവസരം കിട്ടി. കപ്പല്‍ മുങ്ങുമ്പോള്‍ ദമ്പതികളില്‍ ആസ്റ്റര്‍ മാത്രം കപ്പലില്‍ ആയിപ്പോയി. അങ്ങനെ അദ്ദേഹം തനിച്ച്‌ മരണത്തിലേക്കു യാത്രയായി 
Tagged Under : titanic wreck bodies titanic wreck location where is the titanic museum where is the titanic now is the titanic still underwater titanic wreck 2016 titanic wreck photos titanic wreck 2015
Related Post :
ഉയരങ്ങളിലെ_ശ്മശാനം
മനുഷ്യർ ഉണ്ടായ രീതി
Ark Of The Covenant(The Lost Ark)
How To Use A Crystal Ball
സെമിത്തേരിയില്‍ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ??
പ്രേതാത്മാവ് ഒരാളുടെ ശരീരത്തില്‍ കയറിയാല്‍ ഉള്ള ലക്ഷണങ്ങള്‍..
പ്രേതങ്ങള്‍ ക്യാമറയില്‍
ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും
വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 വഴികള്‍...
സമ്പത്ത് വർദ്ധിക്കും, ജോലിയിൽ തിളങ്ങും, ഇവ പരീക്ഷിച്ചോളൂ
തലയറുത്തു കൊന്ന രാജ്ഞിയുടെ പ്രേതം ക്യാമറയിൽ!!!
പ്രേതവിമാനം: ഹീലിയോസ് എയര്‍വെയ്സ് ഫ്ലൈറ്റ് 522
ചൂണ്ടാണി മർമ്മത്തിന്റെ ശക്തി
അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ?
മന്ത്രവാദം
സമാധി
സാത്താന്റെ ബൈബിള്‍ !
ബര്‍മുഡ ട്രയാംഗിള്‍ എന്നും ഒരു നിഗൂഢതയാണ്.
പറക്കും തളികയെയും അന്യഗ്രഹ ജീവികളേയും
ഡിബുക്ക് ബോക്സ്
മരണശേഷം നമുക്കും നമ്മുടെ ആത്മാവിനും എന്ത് സംഭവിക്കുന്നു ..?
ഏലിയൻ നെ പറ്റി തന്നെ
The Books of Enoch: The Angels, The Watchers and The Nephilim
ടെെറ്റാനിക്ക് അവസാനിയ്കാത്ത സ്മരണകൾ - 03
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ-01
ബ്രിട്ടാനിക്‌ - ദുരന്തത്തിന്റെ മൂന്നാം മുഖം
മുങ്ങിയത്‌ ടൈറ്റാനിക്കോ അതോ, ഒളിമ്പിക്കോ?
ബർമുഡ ട്രയാംഗിൾ നിഗൂഢത
പ്രേത ബാധ ഉണ്ടെന്നു പറയുന്നു
അറബി മാന്ത്രികമാണ്..
പുല്ലാട്, കുമ്പനാട് മേഖലയിൽ
ഒടിയൻ ഒരു കാരണവശാലും ഇരയുടെ ദേഹത്ത്‌ തൊടില്ല
ഋതുമതിയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം
കടമറ്റത്ത്‌ കത്തനാര്‍
പ്രേതത്തെ 'വിളിച്ചുവരുത്തിയ' കുട്ടികള്‍ ആശുപത്രിയില്‍!
പേടിച്ചു പനി പിടിച്ച കഥ...
ഏട്ടന്റെ ആത്മാവ് എന്നെ കാണാൻ വരുന്നു
 
എന്റെ ആന്റിക്ക് ഉണ്ടായ ഒരു അനുഭവം
Wednesday, May 17, 2017- By Lenny Comments (0)
ധാരാളം തോടുകളും കായലും ഒക്കെയുള്ള ഒരു ഗ്രാമത്തിൽ ആണ് അങ്കിളിന്റെയും ആന്റിയുടെയും വീട അവിടെയുള്ള ഒരു ജന്മി കുടുംബത്തിന്റെ കാര്യസ്ഥൻ aanu അങ്കിൾ. ഒരുപാട് ഏക്കർ സ്ഥലങ്ങളും, പാടവുമൊക്കെ സ്വന്തമായുള്ള കേരളത്തിലെ അറിയപ്പെടുന്ന ജന്മി കുടുംബം. എല്ലാ ദിവസവും അങ്കിൾ ഈ സ്ഥലങ്ങളിലൊക്കെ ആയിരിക്കും.. തെങ്ങകേറ്റവും മറ്റുമൊക്കെയായി കുറച്ചു ജോലിക്കാരും ഉണ്ടു. ഒരു ദിവസം പതിവ് പോലെ അങ്കിളും ജോലിക്കാരും കൂടെ അല്പം ദൂരെയുള്ള ഒരു തുരുത്തിൽ തെങ്ങു കേറാൻ പോയി . രണ്ടു മൂന്നു ദിവസത്തെ പണിയുണ്ട്. പക്ഷെ അങ്കിൾ ഡെയിലി വീട്ടിൽ വരും. ചെറിയ കൊതുമ്പു വള്ളമാണ് യാത്രാമാർഗ്ഗം. ആന്റി രണ്ടാമത്തെ മോളെ പ്രസവിച്ചു കിടക്കുകയാണ്. അങ്കിൾ തുരുത്തിലേക്ക് പോയി ഉച്ച കഴിഞ്ഞപ്പോൾ അന്തരീക്ഷം ആകെ മാറി നല്ല മഴയും കാറ്റും ഉണ്ടായി. വൈകുന്നേരവും രാത്രിയും ആയിട്ടും മഴ കുറവില്ല. ഇടയ്ക്കിടെ നല്ല ഇടിയും, മിന്നലും ഉണ്ടു . ഇന്നത്തെ പോലെ മൊബൈൽ ഫോണ് ഒന്നും പ്രചാരത്തിൽ ഇല്ല. അങ്കിളിനു തുരുത്തിൽ നിന്നും സമയത്തു തിരിച്ചു വരാൻ കഴിഞ്ഞില്ല. ആന്റിയും രണ്ടു മക്കളും മാത്രമായി വീട്ടിൽ തൊട്ടു അടുത്ത് വേറെ വീടും ഇല്ല കുറച്ചു അകലെ മാറിയാണ് മറ്റു വീടുകൾ . ആന്റി കുഞ്ഞുങ്ങളെ ഉറക്കിയിട്ടു ജനലും വാതിലുമൊക്കെ അടച്ചു അങ്കിൾ വരുന്നതും കാത്തു ഇരിക്കയാണ്. സമയം ഏകദേശം പതിനൊന്നു കഴിഞ്ഞു. മഴ തിമിർത്തു പെയ്യുകയാണ്. കറന്റും പോയി ഒരു ചെറിയ മെഴുകുതിരി കത്തിച്ചു വെച്ച് ആന്റി ഇരിക്കുകയാണ് ഇടക്കിടെയുള്ള ഇടിയും, മിന്നലും പേടിപ്പെടുത്തുന്ന അന്തരീക്ഷം. വീട്ടിൽ ഉള്ള നായ വല്ലാതെ ഓരിയിടാൻ തുടങ്ങി .. ആന്റിക്ക് അങ്ങനെ ഭൂത പ്രേത പിശാചുക്കളില് ഒന്നും വിശ്വാസമില്ല . നായകൾ ഓരിയിടുന്നത് ആത്മാക്കളെ കാണുമ്പോളും കാലനെ കാണുമ്പോളും ആണെന്ന് ഒരു വിശ്വാസം നാട്ടിൻപുറങ്ങളിൽ പ്രചാരം ഉണ്ടല്ലോ.. വീട്ടിലെ നായയുടെ ഓരിയിടൽ ഏറ്റുപിടിച്ചു പരിസരത്തുള്ള പല നായകളും ഓരിയിടാൻ തുടങ്ങി... അപ്പോളേക്കും മഴ അല്പം കുറഞ്ഞിരുന്നു... എങ്കിലും നല്ല പോലെ ചാറുന്നുണ്ട്.. ഈ സമയത്തുവീടിന്റെ മിറ്റത്തു നിന്ന് പരിചയമുള്ള ഒരു ശബ്ദം " കുഞ്ഞുമോളെ കുഞ്ഞുമോളെ " എന്ന്. കൂടെകൂടെ വിളിക്കുന്നു. പരിചയമുള്ള ശബ്ദം ആണെങ്കിലും ആന്റിക്ക് ആരുടെ ശബ്ദം ആണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ പറ്റിയില്ല. ജനലിന്റെ കർട്ടൻ മാറ്റി ഒരുപാളി ജനൽ പതിയെ തുറന്നപ്പോൾ ആന്റി കാണുന്ന കാഴ്ച. നല്ല വെള്ള മുണ്ടും വെള്ള ഷർട്ടും എട്ടു മഴ നനഞു മിറ്റത്തു അല്പം ദൂരെയായി നിൽക്കുന്ന അടുത്ത ബന്ധുവായ അപ്പാപ്പനെയാണ്..കറന്റു ഇല്ല അപ്പോൾ മുറ്റത്ത വെട്ടവും ഇല്ല. മിന്നലിന്റെ വെളിച്ചത്തിലാണ് ആന്റി കാണുന്നത് ഇത്. അപ്പാപ്പൻ എന്ന് ആന്റിയുടെ ചുണ്ടുകൾ മന്ത്രിക്കുന്ന നേരത്തു ഒരു ഞെട്ടലോടെ ആന്റി ഓർത്തത് ഈ അപ്പാപ്പൻ രണ്ടു മാസങ്ങൾക്ക് മുൻപ് മരിച്ചു പോയതല്ലേയെന്നു.. അന്ന് മരണാനന്തര ചടങ്ങുകൾക്കു പോകാൻ ആന്റിക്ക് പറ്റിയില്ല. കാരണം കുഞ്ഞിനെ പ്രസവിച്ചു കിടക്കുകയായിരുന്നു. സ്വതവേ ഭയമില്ലാത്ത ആന്റിയുടെ ഉള്ളൊന്നു കാളി . വീണ്ടും അപ്പാപ്പൻ കുഞ്ഞുമോളെ എന്ന് വിളിക്കുകയാണ് .. മിന്നലിന്റെ വെളിച്ചത്തിൽ വ്യക്തമായി കാണാം നല്ല തൂവെള്ള മുണ്ടും ഷർട്ടും ധരിച്ച പ്രാഞ്ചി അപ്പാപ്പനെ. ആന്റിക്ക് തുറന്ന ജനൽപ്പാളി അടക്കാൻ ഉള്ള ധൈര്യം പോലും നഷ്ടപ്പെട്ടു . നായകളുടെ ഓരിയിടൽ ഉച്ചസ്ഥായിൽ ആയി. ഒപ്പം തച്ചൻ കോഴിയുടെ കൂവലുകളും അന്തരീക്ഷത്തിൽ മുഴങ്ങി. ആകെ ഭയന്ന് വിറച്ചു പോയി ആന്റി . പ്രാഞ്ചിയപ്പാപ്പന് പോകുന്നതും ഇല്ല. പിന്നെയും പിന്നെയു വിളിച്ചുകൊണ്ടു ഇരിക്കയാണ്. വീടിന്റെ ഇറയത്തേക്ക് അപ്പാപ്പൻ വരുന്നില്ല എന്നതാണ് മറ്റൊരു കാര്യം അതിൽ നിന്നും അപ്പാപ്പനെ തടയുന്ന എന്തോ ഉണ്ടു ആന്റി ബൈബിൾ മുറുകെ പിടിച്ചു കൊന്തയും ചൊല്ലിയിരുന്നു നേരം വെളുപ്പിച്ചു. പിറ്റേദിവസം രാവിലെ അങ്കിൾ വന്നപ്പോൾ കാര്യങ്ങൾ പറഞ്ഞു. അവർ വൈക്കം ചെമ്മനാകരി എന്ന സ്ഥലത്തുള്ള ഒരു പാതിരിയെ പോയി കണ്ടു. ആ അചൻ പറഞ്ഞു പ്രാഞ്ചിയപ്പാപ്പന് കുഞ്ഞുമോൾ ആന്റിയെയും കുഞ്ഞിനേയും കാണാൻ വന്നതാണത്രേ. ആത്മാവിനു വീട്ടിലേക്ക് പ്രവേശിക്കാൻ തടസ്സം നിന്നതു വീടിന്റെ ഇറയത്തുള്ള കുരിശു തറയും. പിന്നെ പള്ളിസെമിത്തേരിയിൽ ഒപ്പീസും ഒക്കെ കഴിപ്പിച്ചു . ആന്റി വ്യക്തമായി കണ്ടതാണ് രണ്ടു മാസങ്ങൾക്ക് മുൻപ് മരിച്ച പ്രാഞ്ചിയപ്പാപ്പന് നല്ല വസ്ത്രങ്ങൾ ധരിച്ചു മഴയത്തു നിൽക്കുന്നത്... ഇന്നും ഈ സംഭവം പറയുമ്പോൾ ആന്റിക്ക് ഭയാശങ്കകൾ കൊണ്ടുള്ള കുളിരു കോരാറുണ്ട്. Piന്നീടൊരിക്കലും പ്രാഞ്ചിയപ്പാപ്പനെ കണ്ടിട്ടും ഇല്ല . വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ആന്റി ഇപ്പോളും വ്യക്തതയോടെ ഓർക്കുന്ന ഒരു സംഭവമാണ് ഇത്. 
Tagged Under : 1
Related Post :
യഥാർത്ഥ ഭയത്തെ തൊട്ടറിഞ്ഞു
ഞാൻ എഴുതുന്നത്..
An Experience to ma brother
ഉഢായിപ്പ് പരിപാടി മാത്രം
നേരിൽ പ്രത്യക്ഷപ്പെട്ട പ്രേതം
മാമന്മാരെ കാണാൻ യോഗം ഉണ്ടായി
ആസ്ട്രൽ ചെയ്യാൻ റോപ്പ് ക്ലൈമ്പിങ് ടെക്‌നിക്
ദേഹം വിട്ടു ദേഹി പിരിഞ്ഞാലും
വരത്ത് പോക്ക്
ഓജോബോര്‍ഡ്‌ അനുഭവങ്ങള്‍
മൂന്ന് നാല് കൊല്ലം മുന്‍പുള്ള സംഭവമാണ്.
പുഴക്കരയിലെ രണ്ടുമാവുകള്‍
സിമിത്തേരിയിലെ ഒരു രാത്രി
ഞാന്‍ പലരോടും ഈ സംഭവം പറഞ്ഞിടുണ്ട്,
അവിടെ ആരെങ്കിലും മരിച്ചു കാണും
കാണുന്നത് സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്വപ്നം "ആസ്വദിക്കാന്‍" കഴ
ഇതങ്ങോട്ട് പൊളിച്ചു
മൂന്ന് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവമാണ്,
അയലത്തെ വീട്
കണ്ടത് അവരുടെ ആത്മാവ് ആവരുതേ,
മനുഷ്യനേയോ ചെകുത്താനെയോ കണ്ടതെന്ന് തിരിച്ചറിയാതെ....
ടോർച്ചടിച്ച് അതെന്താണെന്നു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഒരു നാല് വര്‍ഷം മുന്‍പാണ് ഈ സംഭവം ഉണ്ടായത്
എനിക് കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ പറയുന്നത്.
പ്രേതരൂപം
ചിലപ്പോൾ ഒരു നിഴൽ ആയോ
ആദ്യാനുഭവം
മൈലമൂട് സുമതിയെ കൊന്ന വളവ്
ചുരത്തിൽ കണ്ട വൃദ്ധ - എന്റെ അനുഭവം
മരിച്ചതറിഞ്ഞില്ല
ഹരി ഏട്ടൻ മരണപ്പെട്ടു
എന്റെ ചങ്കിന്റെ സ്വന്തം അനുഭവമാണത്
അത് പ്രേതം ആണോ, അല്ലയോ.
കണ്ണേറ് !! സത്യയോ അതോ അന്ധവിശ്വാസമോ ??
പൊട്ടി പൊളിഞ്ഞ വീട്
എന്തോപൊന്ത പടർപ്പിലൂടെ ഇഴഞ്ഞ്‌ വരുന്ന ശബ്ദം അവർ കേട്ടു
രാത്രി വീണു കിട്ടിയ ആ ധൈര്യം
കുട്ടികളും അമാനുഷിക ശക്തികളെ കാണുന്നോ
മദ്രസ്സയിൽ നിന്നും തിരികെ വരുമ്പോൾ ...
മഞ്ഞിൽ പ്രത്യക്ഷപ്പെട്ട പ്രേതം
ഫുട്ബാൾ കളി കഴിഞ്ഞു തിരികെ എത്തിയ ആ രാത്രിയിൽ
മഞ്ചേരി അങ്ങാടിയിൽ രാത്രി സംഭവിച്ചത്
 
 
bg
bg
bg
bg
bg
bg
bg
Right Middle
bg
bg
 
do ghosts really exist wikipedia are ghosts real videos are ghosts really real are ghosts real or not do spirits exist after death are ghosts real or fake yahoo answers reasons why ghosts aren't real how to make friends with a ghost how to make friendship with ghost how to make a ghost come to your house i want a ghost friend how to make a spirit friend making friends with spirits how to befriend the assassination of jesse james by the coward robert ford full movie assassination of jesse james true story the assassination of jesse james soundtrack the assassination of jesse james by the cowardmount everest facts mount everest deaths mount everest movie where is mount everest located mount everest video mount everest information mount everest bodies mount everest maphow to see a ghost with your own eyes how to see ghost in mirror how to see ghost with camera how to get a ghost to show itself how to trap a ghost how to find a ghost in a picture what to do if you shuman revolutionWe are not aloneമരണ വീട്ടിൽ പോയാൽmalayalam ghost stories pdf interesting horror stories in kerala mystery stories of ghosts in kerala malayalam horror stories to read ghost stories in kerala ghost novels in malayalam 10 most haunted An Experience to ma brotherA ghost experience to my brotherനേരിൽ പ്രത്യക്ഷപ്പെട്ട പ്രേതം malayalam ghost stories pdf interesting horror stories in kerala mystery stories of ghosts in kerala malayalam horror stories to read ghost stories in kerala ghost novels in malayalam 10 most haunteddo ghosts really exist wikipedia are ghosts real videos are ghosts really real are ghosts real or not do spirits exist after death are ghosts real or fake yahoo answers reasons why ghosts aren't real why ghosts are viewed in shape does ghost exist evidence ghost does ghost exist in real life does ghost exist in reality does ghost exist in this world does ghost exist in church does ghost exist in iDemonic sigils in handy formdo crystal balls actually work how to use a crystal ball for scrying how to charge a crystal ball how to use crystal ball in feng shui how to use crystal ball excel how to choose a crystal ball use oflucky restaurant lal darwaja ahmedabad toilet restaurant ahmedabad lucky tea stall ahmedabad nature's toilet cafe ahmedabad dining with the dead ahmedabad new lucky restaurant ahmedabad menu lucky teastages of human evolution evolution of man timeline human evolution theories human evolution pictures evolution of man chart human evolution for kids human evolution future human evolution treeastral projection stories astral projection dangers is astral projection real astral projection for beginners astral projection malayalam astral projection techniques astral projection youtube astral symptoms of demonic possession what to do if someone is possessed 5 stages of demonic possession signs of demonic possession eyes 3 signs of possession spirit possession while sleeping how do you knowപ്രേതങ്ങളൊക്കെ ശരിക്കുമുണ്ടോ പ്രേതങ്ങള്‍ ക്യാമറയില്‍വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ യക്ഷി കഥകള്‍ ഓജോ ബോർഡ് പ്രേതകഥകൾ പ്രേE v.p down load laughing buddha quotes laughing buddha wallpaper laughing buddha wikipedia in hindi laughing buddha online price laughing buddha images with quotes laughing buddha meaning of poses in english laughing....hampton court ghost video hampton court ghost hoax hampton court palace ghost pictures hampton court ghost wiki hampton court skeletor hoax sybil penn ghost anne boleyn hampton court palace ghost tour.andreas prodromou helios helios airways flight 522 accident report what is a ghost flight helios airways 522 helios 522 bodies helios airways flight 522 passenger list helios airways flight 522 cvr tr.martial arts uniform name taekwondo uniforms adidas karate uniform size chart japanese martial arts clothing marshall artist clothing brand karate outfit walmart martial arts clothing store karate uniel hombre encorvado letra hombre encorvado cancion el hombre encorvado historia el hombre encorvado leyenda cancion del hombre encorvado letra el hombre encorvado cancion en español el hombre encorvaaghori rituals aghoris powers aghori woman aghori black magic aghori video how to become aghori aghori stories aghori documentarykalamezhuthu in malayalam language kalamezhuthu pattu song kalamezhuthu ritual art vishnumaya kalam pattu mp3 kalamezhuthu pattu video kalamezhuthu pattu in malayalam kalamezhuthu wiki kalampattu songkundalini reiki symbols kundalini reiki attunement free kundalini reiki benefits kundalini reiki manual kundalini reiki meditation kundalini reiki attunement experiences kundalini reiki master kundalimckamey haunted house scariest real haunted house most extreme haunted houses scariest haunted house near me scariest haunted house california the house of shock scariest haunted house 2016 scariest htelepathy in love is telepathy real telepathic communication telepathy test telepathy between lovers how to use telepathy telepathy pokemon telepathy meaning in hindithe devil's bible in english pdf codex gigas read online what does the codex gigas say codex gigas english translation 2010 devil's bible translation codex gigas spells has the codex gigas been translbermuda triangle pictures bermuda triangle video bermuda triangle in hindi bermuda triangle monster bermuda triangle islam bermuda triangle video real bermuda triangle mystery solved bermuda triangle roswell ufo museum gift shop roswell museum and art center area 51 museum roswell ufo museum to close ufo museum las vegas roswell attractions anderson museum of contemporary art alien museum switzerldibbuk box ebay what is a dybbuk dibbuk box current owner dibbuk box movie dibbuk box for sale dibbuk box hoax dybbuk myth dibbuk box documentaryhow to stop the witch from riding your back witch riding your back wikipedia can you die from the witch riding your back witch riding your back folklore witch on your back syndrome sleep paralysis witmeenachil river chaliyar river manimala river chalakudy river muvattupuzha river kallada river achankovil river manjeswaram riverbody after death stages what happens to the body after death in a coffin what happens to the body immediately after death what happens to your body when you die in hospital what happens to the soul af2017 horror movies list upcoming horror movies trailers horror movies 2018 new horror movies 2016 horror movies 2016 list the strangers 2 death house hellraiser: judgmentdark room experiment psychology coca cola remove labelsകണ്‍കെട്ട്പുഴക്കരയിലെ രണ്ടുമാവുകള്‍സിമിത്തേരിയിലെ ഒരു രാത്രിrobert the doll museum robert the doll apology letters robert the doll moving robert eugene otto robert the doll curse robert the doll wiki robert the doll experiences robert the doll hoaxarrow season 2 episode 10 arrow blast radius 3 ghosts movie arrow three ghosts full episode arrow season 2 episode 9 watch online arrow season 2 episode 9 vodlocker arrow s2 e10 arrow season 2 episodeghostbusters 1984 full movie ghostbusters 2 ghostbusters cast 2016 ghostbusters cast 1989 ghostbusters 3 ghostbusters 2 cast ghostbusters movie ghostbusters cartoongrey alienenoch book enoch meaning enoch pronunciation enoch definition enoch miss peregrine enoch son of cain enoch off enoch things fall aparttitanic menu 3rd class titanic menu recipes titanic 1st class menu recipes titanic second class menu titanic menu miami titanic menu template titanic third class dining room titanic foodtitanic wreck bodies titanic wreck location where is the titanic museum where is the titanic now is the titanic still underwater titanic wreck 2016 titanic wreck photos titanic wreck 2015titanic sinking animated gif funny titanic gifs titanic gif never let go titanic gif violin sinking ship animated gif titanic sinking gif tumblr titanic animated gif titanic it's been a pleasure gifbritannic movie britannic underwater britannic vs titanic olympic ship britannic model britannic wreck inside britannic song titanic sister ship lusitaniawhat happened to the olympic ship titanic olympic conspiracy debunked did the olympic sink r.m.s olympic sinking titanic olympic nameplate titanic conspiracy pictures titanic sister ship sank olympic .lucid dream..haunted places india.അറബി മാന്ത്രികമാണ്......ഡ്രാക്കുള നോവൽ ഡ്രാക്കുള കോട്ട ഡ്രാക്കുള pdf ഡ്രാക്കുള കഥ ഡ്രാക്കുള നോവൽ pdf മ1...പുല്ലാട്, കുമ്പനാട് pullad kumbanadപ്രേത കഥകൾ ചുരുളഴിയാത്ത രഹസ്യങ്ങള് വിശ്വസിച്ചാലും ഇല്ലെങ്കിലുംമൈലമൂട് സുമതിയെ കൊന്ന വളവ് ...Dr MuraliKrishna bookഹരി ഏട്ടൻ മരണപ്പെട്ടു ഒടിയൻഅറുകൊല.അതീന്ദ്രീയ ജഞാനം.homosexuality-remediesFr.Geo KappalumakkalHow To Stop Sleep Paralysisവിവിധയിനം പ്രേതങ്ങൾ പിശാചുക്കൾkadamattathu kathanarInteresting facts about ghostscharlie charlie game story charlie charlie game online is the charlie charlie game real charlie charlie games charlie charlie game rules how to play charlie charlie game charlie pencil ghost game charClaire audienceblack eyeപൊട്ടി പൊളിഞ്ഞ വീട് പ്രേത ബാധ പേവിഷബാധ ജിന്ന് സേവ പേ വിഷബാധ വാക്സിന് കണ്ണിന്റെ ഘടന എന്താണ് ശാസ്ത്രം ശാസ്ത്ര കൗതുകം ശാസ്ത്രത്തിന്റെ പുരോഗതിപാതിരാകാട്‌മൃഗങ്ങളുടെ പ്രേതംപ്രേതത്തെ കണ്ടു പേടിച്ചു പനി പിടിച്ചു REVIEW: പ്രേതം 2 - Pretham -2 , A reality.......
 
bg
bg
bg
bg
bg