ജീവിതത്തില്‍ നാല് തവണ പ്രേതത്തെ കാണാന്‍ അവസരം കിട്ടിയ ഒരാളെ എനിക്ക് പരിചയപ്പെടാന്‍ ഇടയായി ,കുട്ടിക്കാലത്ത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ആദ്യത്തെ അനുഭവം , ഇയാളുടെ കൂട്ടുകാരന്റെ വീട്ടില്‍ പോയി രാത്രിയില്‍ പഠിക്കുന്ന പതിവ് പുള്ളിക്ക് ഉണ്ടായിരുന്നു , ആ ഗ്രാമത്തില്‍ അന്ന് കറന്റ് ഇല്ല , ഓടീസ്സയില് ഓടാഗോന് ആണു ഈ സ്ഥലം ,കുട്ടുകാരന്റെ വീടിനു അടുത്ത് പുഴയുണ്ട് , അവിടേക്ക് പോകുന്ന വിജനമായ വഴിയില്‍ രണ്ടു മാവുകള്‍ റോഡിനു സൈഡില്‍ നിക്കുന്ന സ്ഥലമുണ്ട് ,അതിനു താഴെയായി വെള്ളം പമ്പ് ചെയ്യാനായി ഉള്ള പമ്പ് വച്ചേക്കുന്ന ചെറിയ ഒരു കെട്ടിടം ഉണ്ട് ,ഇവിടെ പ്രേതം ഉള്ളതായി മുന്‍പേ തന്നെ പലരും പറഞ്ഞു കേട്ടിട്ടുണ്ട് ,അങ്ങനെ കുട്ടുകാരന്റെ വീട്ടില്‍ ചെന്ന് മൂത്രം ഒഴിക്കാനായി റാന്തല്‍വിളക്കും എടുത്തു കൊണ്ട് മുറ്റത്തിറങ്ങി ,അപ്പൊ കുറച്ചു ദുരെ ഒരു പത്തെന്‍പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മുമ്മ വെളുത്ത മുണ്ടും ഉടുത്തു ഒരു വടിയും കയ്യില്‍ വച്ച് റാന്തല്‍ വിളക്കും കയ്യില്‍ പിടിച്ചു നടന്നു വരുന്നത് കണ്ടു ഈ രാത്രി ഈ അമ്മുമ്മ ഇത് എവിടെ പോകുന്നു എന്ന് ചോദിച്ചു , അപ്പൊ ഏകദേശം സമയം ഏഴര കഴിഞ്ഞു കാണും , നല്ല ഇരുട്ടാണ് തണുപ്പുകാലം ആയതിനാല്‍ വൈകിട്ട് അഞ്ചു മണി കഴിഞ്ഞാലെ ഇരുട്ടു വീണു തുടങ്ങും ,അപ്പൊ ഈ സമയത്ത് ആ അമ്മുമ്മ എവിടെക്കാണ് പോകുന്നെ എന്ന് ചോദിച്ചു , അപ്പൊ ഈ കുട്ടുകാരന് ചോദിച്ചു എവിടെ , അപ്പൊ ദോണ്ടേ വരുന്നു എന്നും പറഞ്ഞു അയാൾ ചുണ്ടി ക്കാണിച്ചു പക്ഷേ കുട്ടുകാരന് ഇത് കാണാന്‍ കഴിയുന്നില്ല , അപ്പൊ കുട്ടുകാരന് പറഞ്ഞു അത് ആരേലും ആകട്ടെ നമുക്ക് കിടന്നു ഉറങ്ങാം എന്ന് , കാലത്തേ നേരം വെളുത്തപ്പോള്‍ അവന് പറഞ്ഞു അത് പ്രേതമാണ് , ഇക്കാര്യം പറഞ്ഞാല്‍ പേടിച്ചിട്ട് ഉറങ്ങില്ല താന്‍ അതാണ് പറയാതെ ഇരുന്നതെന്ന് ,
പല ദിവസ്സങ്ങളിലും മുതിര്‍ന്ന ശേഷം അത് വഴി വരുമ്പോള്‍ ആ മാവ് നിക്കുന്ന സ്ഥലത്തു തീകത്തി മുകളിലേക്ക് ഉയരുന്നത് കാണാന്‍ കഴിഞ്ഞു , ,അതേ സ്ഥലത്ത് രാത്രിയില്‍ ഇയാളുടെ സഹോദരനന് സൈക്കിളില്‍ വന്നപ്പോള്‍ ആരോ തള്ളിയിട്ടു , അയാള്‍ സൈക്കിളും കളഞ്ഞു നിലവിളിച്ചും കൊണ്ട് ഓടി നാട്ടുകാര്‍ ആരോ ആ റോഡില്‍ കൂടെ വന്നവര്‍ അയാളെ തടഞ്ഞുനിര്‍ത്തി കാര്യം ചോദിച്ചു , എങ്ങനേലും അവര്‍ വീണ്ടും അയാളെ ആ വീണ സ്ടലത്ത് കൊണ്ട് ചെന്ന് ആ സൈക്കിളും എടുത്തു നടത്തിച്ചു കൊണ്ട് പോന്നു ,
ഇതേ സ്ഥലത്ത് ഇയാളുടെ അമ്മയെയുംകൊണ്ട് ഒരു ബന്ധു വീട്ടില്‍ ആര്‍ക്കോ അസുഖം കുടി കിടന്നപ്പോള്‍ ഒരു ചുവന്ന സാരിയും ഉടുത്തു കയ്യില്‍ ഒരു വടിയുമായി ഒരു പെണ്ണിനെ കണ്ടു ,അയാളുടെ അമ്മ അമ്പലത്തിലും മറ്റും അനുഗ്രഹിച്ചു ഒക്കെ പറയുന്ന ആളാണ് , അവര്‍ ഇത് കണ്ടാല്‍ അവരുടെ ദേഹത്ത് ഇത് ആക്രമിക്കും എന്ന് പേടിച്ചു അയാള്‍ എതിര് ദിശയിലേക്കു അയാളുടെ അമ്മയുടെ ശ്രെധ തിരിച്ചു സംസാരിച്ചു നടന്നു ,ഏറ്റവും അവസാനം ഈ രണ്ടു മാവുകള്‍ നിക്കുന്ന സ്ഥലത്ത് ഈ പ്രേതത്തെ കണ്ടത് 2001 ആണു.
ഇതേ സ്ടലത്ത് പണ്ട് നടന്ന ഒരു കാര്യം കൂടെ ഇവിടെ എഴുതാം രണ്ടു കൃഷിക്കാര്‍ കാലത്ത് വയലിലേക്കു വെള്ളം ചവിട്ടി വിടുന്ന ചവിട്ടു യന്ത്ര ത്തില്‍ കൂടെ വെള്ളം വയലില്‍ കയറ്റാന്‍ അടുത്ത ദിവസ്സം കാലത്തെ നാല് മണിക്ക് പോകാന്‍ പ്ലാന്‍ ചെയ്തു അതെപ്പറ്റി സംസാരിച്ചുകൊണ്ട് നടന്നു, അതില്‍ ഒരാള്‍ പറഞ്ഞു കാലത്ത് ഞാന്‍ നിന്റെ വീട്ടില്‍ വന്നു നിന്നേ വിളിച്ചോളം എന്ന് പറഞ്ഞു , പാതിരാത്രിയില്‍ ഈ കുട്ടുകാരന്റെ ശബ്ദത്തില്‍ മറ്റേ ആളെ ആരോ വന്നു വിളിച്ചു എന്നിട്ട് മുന്‍പേ വയലിലേക്കു നടന്നു , മറ്റേ ആള് പുറകെയും അപ്പൊ വിളിച്ച ആള് വെള്ളം കയറ്റുന്ന മിഷിന് ചവിട്ടിക്കറക്കാന്‍ തുടങ്ങി , മറ്റേ ആള് വെള്ളത്തിനെ പല പല ചാലുകളിലേക്ക് തിരിച്ചു വിടാനും , അപ്പൊ വെള്ളം വളരെ കുടുതലായും പെട്ടെന്നും വന്നു നിറയാന്‍ തുടങ്ങി ,വെള്ളത്തെ തിരിച്ചു വിടാന്‍ അപ്പൊ അയാള്‍ നന്നേ ബുദ്ധിമുട്ടി , അപ്പൊ അയാള്‍ പ്പതുക്കെ ചവിട്ടു , ഇത്രേം വെള്ളം ഇതെങ്ങനെ വരുന്നു , എന്ന് ചോദിച്ചു , അപ്പോള്‍ ചവിട്ടുന്ന ആള് പറഞ്ഞു ഇതില്‍ വലിയ ബക്കെറ്റ് ആണു കെട്ടിയിരിക്കുന്നത് എന്ന് , അപ്പൊ വെള്ളം തിരിച്ചു വിടുന്ന ആള്‍ക്ക് സംശയം തോന്നി , ആകാശത്തേക്ക് നോക്കി ചന്ദ്രന് നില്‍ക്കുന്നത് കണ്ടപ്പോള്‍ നേരം വെളുക്കാര് ആയില്ല മറിച് പാതിരാത്രി ആകാന്‍ ആണു സാധ്യത എന്ന് അയാള്‍ മനസ്സിലാക്കി അവിടുന്ന് കടന്നു കളഞ്ഞു ,അപ്പൊ പുറകില്‍ നിന്നും ഒരു ശബ്ദം കേട്ടു നീ ഇന്ന് എന്റെ കയ്യീന്ന് രക്ഷപെട്ടു പക്ഷേ നിന്നേ ഞാന്‍ വിടില്ല എന്ന് |