bg
bg
bg
logo
bg
bg
bg  
 
   
 
 
   
പുഴയിലേക്ക് വലിച്ചു കൊണ്ട് പോകുന്ന മാടൻ
Wednesday, April 1, 2020- By Sanjay Mohan (0)Comments 
 കോളേജിൽ(St. Thomas college, Ranny) ചേർന്ന് രണ്ടാം സെമസ്റ്ററിൽ വെച്ചാണ് ഞാൻ രഹനേഷും ആയി കൂടുതൽ സൗഹൃദത്തിൽ ആകുന്നത്. "ഇടകടത്തി" എന്ന സ്ഥലത്താണ് അവന്റെ വീട്. അവൻ BA ഏക്കണോമിക്സ് വിദ്യാർത്ഥിയും, ഞാൻ bcom വിദ്യാർത്ഥിയും, ആയിരുന്നു. ദിവസവും കോളേജിലേക്കുള്ള ബസിൽ വെച്ച് കണ്ടുമുട്ടി ഫ്രണ്ട്‌സ് ആയതാണ്. ഞങ്ങൾ രാവിലെയും വൈകിട്ടും ഒരേ ബസിൽ യാത്ര ചെയ്യുന്ന ഏഴ് പേരടങ്ങുന്ന ഒരു ഗ്യാങ് ഉണ്ടായിരുന്നു. സെവൻസ് എന്നാണ് ഞങ്ങൾ ആ ഗ്യാങിനെ സ്വയം വിളിച്ചിരുന്നത്. ഇടയ്ക്കിടെ ഞങ്ങൾ ഞായറാഴ്ചകളിൽ ഓരോരുത്തരുടെ വീട്ടിൽ പോകുന്നത് പതിവ് ആയിരുന്നു. ആരുടെയെങ്കിലും വീട്ടിൽ പോയാൽ ഉച്ച വരെ വീട്ടിൽ തന്നെ വർത്തമാനം പറഞ്ഞിരിക്കും. ഉച്ചയ്ക്ക് ചോറുണ്ട് കഴിഞ്ഞാൽ പിന്നെ എല്ലാവരും കൂടി അടുത്തുള്ള ഏതെങ്കിലും സ്ഥലം കാണാൻ എന്നും പറഞ്ഞ് ഒറ്റ ഇറക്കം ആണ്. പിന്നെ ഏതെങ്കിലും കാശുമാവിന്റെ മുകളിലോ, തോട്ടിലോ ഒക്കെ ചാടീം മറിഞ്ഞും അടിച്ചു പൊളിച്ച് വൈകുന്നേരം വരെ ആർമാധിക്കും.

അങ്ങനെ ഇരിക്കുമ്പോൾ രഹനേഷ് ഞങ്ങളെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. എരുമേലിയിൽ നിന്ന് കുറച്ചു പോയാൽ ഇടകടത്തി ആയി. വനമേഖല ആണ്. എരുമേലിയിലേക്കുള്ള വഴി ഒഴിച്ചു നിർത്തിയാൽ തീർത്തും ഒറ്റപ്പെട്ട പ്രദേശം ആണ് ഇടകടത്തി. അങ്ങനെ അടുത്ത ഞായറാഴ്ച തന്നെ ഞങ്ങൾ ബൈക്കുകളിലായി അവന്റെ വീട്ടിൽ എത്തി. പമ്പയാറിന് അക്കരെ ആണ് അവന്റെ വീട്. വലിയ പൊക്കം ഇല്ലാത്ത ഒരു പാലം മാത്രമേ അവിടെ ഉള്ളൂ. വനമേഖല ആയത് കൊണ്ട് തന്നെ വളരെ പ്രകൃതി രമണീയമായ അതേ സമയം തന്നെ എന്തൊക്കെയോ നിഗൂഢതകൾ ഉള്ള സ്ഥലം ആയി ആണ് എനിക്ക് ഫീൽ ചെയ്‌തത്. മഴക്കാലം ആയതിനാൽ ആറ് നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. അത് കണ്ടപ്പോൾ തന്നെ എനിക്ക് എടുത്തു ചാടാൻ തോന്നി. എരുമേലിയിൽ കൊരട്ടിയാറിന്റെ(മണിമലയാർ) തീരത്ത് താമസിക്കുന്ന എനിക്ക് നീന്തൽ നല്ല വശം ആയിരുന്നു.

രഹനേഷിന്റെ വീട്ടിൽ അവനും അവന്റെ അമ്മയും പിന്നെ ഒരു ചേച്ചിയും മാത്രേ ഉള്ളൂ. അച്ഛൻ നേരത്തെ മരിച്ചു പോയി. അത് കൊണ്ട് തന്നെ അവനെ വളരെ സ്നേഹത്തോടെ ആണ് അവന്റെ അമ്മയും ചേച്ചിയും വളർത്തിയത്. ഉച്ചയ്ക്ക് ചോറുണ്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ പുറത്തേക്ക് കറങ്ങാൻ പോകുന്നതിനെ കുറിച്ച് പ്ലാൻ ചെയ്തു. അത് കേട്ട് കൊണ്ടാണ് അവന്റെ അമ്മ വന്നത്. അപ്പോൾ ഞങ്ങൾ പമ്പയാറ്റിൽ കുളിക്കുന്നതിനെ കുറിച്ച് ആണ് ഡിസ്കസ് ചെയ്തിരുന്നത്. അത് കേട്ട 'അമ്മ പറഞ്ഞു "മക്കളേ, ആറ്റിൽ ചാടുന്നത് ഒക്കെ സൂക്ഷിച്ചു വേണം. മഴക്കാലമാ നല്ല ഒഴുക്ക് ഉണ്ടാകും. സൈഡിൽ നിന്ന് കുളിച്ചിട്ട് ഇങ്ങ് വന്നേക്കണം. ഞങ്ങളെല്ലാം അത് കേട്ട് തല കുലുക്കി. ഉടനെ രഹനേഷ് പറഞ്ഞു "അമ്മേ ഇവരെല്ലാം എന്നെക്കാൾ നല്ല നീന്തൽകാരാ, 'അമ്മ പേടിക്കണ്ട" എന്ന്. ഞങ്ങളെല്ലാവരും ചിരിച്ചു. ഉടനെ 'അമ്മ പറഞ്ഞു. എത്ര വലിയ നീന്തൽകാർ ആണെങ്കിലും രാത്രി ആറു മണി കഴിഞ്ഞാൽ പിന്നെ ആറ്റിൽ ഇറങ്ങരുത് എന്ന്. ഞങ്ങളെല്ലാം അത് സമ്മതിച്ചു.

അധികം വൈകാതെ തന്നെ ഞങ്ങളെല്ലാം അവിടെ നിന്നിറങ്ങി. അവന്റെ വീട്ടിൽ നിന്ന് 20 മിനിറ്റോളം നടക്കാൻ ഉണ്ട് ആറ്റിലേക്ക്. പോകുന്ന വഴിക്കുള്ള പേരയ്ക്കായും, ചാമ്പയ്ക്കായും ഒക്കെ പറിച്ചു തിന്ന് ആണ് നടത്തം. അപ്പോഴാണ് രഹനേഷ് ഓരോ കഥകൾ പറയാൻ തുടങ്ങിയത് കുറച്ചു വർഷങ്ങൾക്ക് മുൻപ് ആറ്റിൽ വെച്ച് ഒരാൾ മുങ്ങി മരിച്ചു(കൊലപാതകം ആണെന്നും പറയുന്നു). അന്ന് മുതൽ അതേ സ്ഥലത്ത് കുളിക്കാൻ ചെല്ലുന്നവരെ പിന്നീട് താഴെയുള്ള കടവിൽ നിന്ന് ശവം ആയിട്ടാണ് കിട്ടുന്നതത്രേ... സംഭവം അവൻ വെറുതേ ബഡായി പറഞ്ഞതാണെങ്കിലും കേട്ടപ്പോൾ ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടി. അല്പം കഴിഞ്ഞ് അവൻ തന്നെ അത് വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞപ്പോൾ ആണ് പേടി മാറിയത്. നടന്ന് നടന്ന് ഞങ്ങൾ ആറിന്റെ തീരത്ത് എത്തി. പുറകിൽ ഞങ്ങൾ വന്ന വഴിയിൽ കൊടുംങ്കാട് ആണ്. കാടിന് അകത്താണ് ഞങ്ങൾ കുളിക്കാൻ വന്ന കടവ്. ആറ് കണ്ടപ്പോൾ തന്നെ എനിക്ക് ഉത്സാഹം ആയി. ഞാൻ ഉടനെ വെറുതെ ഒരു ചോദ്യം ചോദിച്ചു ആർക്കൊക്കെ ആറ് നീന്തി അപ്പുറത്തെ കരയിൽ ചെല്ലാൻ പറ്റുമെന്ന്. ഞാനും രഹനേഷും, പിന്നെ ആൽബിൻ എന്ന ഒരു സുഹൃത്തും മാത്രം അതിന് റെഡി ആയി. ഞങ്ങൾ ആണ് ആദ്യം വെള്ളത്തിൽ ഇറങ്ങിയത്. മത്സരം ആരംഭിച്ചു. എളുപ്പമാകും എന്ന് തോന്നിയെങ്കിലും മത്സരം തുടങ്ങിയപ്പോൾ മനസ്സിലായി ഇതത്ര എളുപ്പം അല്ലെന്ന്. അങ്ങനെ ഒരു വിധം നീന്തി മറുകരയിൽ എത്തി. അവിടുന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ മാത്രം കൂടെ നീന്തിയവരെ കാണുന്നില്ല. നോക്കുമ്പോഴുണ്ട് അവന്മാർ രണ്ടും മറുകരയിൽ തന്നെ നിൽക്കുന്നു. കുറച്ചു ദൂരം എന്റെ കൂടെ നീന്തിയ ശേഷം അവർ തിരിച്ചു പോയി. അവന്മാർ എനിക്ക് തന്ന ചെറിയ ഒരു പണി. ഇനി ഇത്രയും ദൂരം ഞാൻ തിരിച്ചു നീന്തി പോണം. ഞാൻ കുറേ നേരം അവിടെ ഇരുന്നു വിശ്രമിച്ചു. ക്ഷീണം മാറിയപ്പോൾ ഞാൻ തിരിച്ചു നീന്തി. അപ്പോഴേക്കും കൂട്ടുകാർ വെള്ളത്തിൽ ഇറങ്ങി കളി തുടങ്ങിയിരുന്നു.

വെള്ളത്തിലെ കളിയൊക്കെ കഴിഞ്ഞപ്പോഴേക്കും വൈകുന്നേരം ആയി. എല്ലാരുടെയും കണ്ണൊക്കെ ചുവന്നു. വെള്ളത്തിൽ നിന്ന് കേറാം എന്ന് എല്ലാരും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ കുളിയൊക്കെ മതിയാക്കി കരയ്ക്ക് കയറി. അപ്പോഴാണ് രഹനേഷ് പറഞ്ഞത് ഇവിടെ കാടിന് നടുവിൽ കുറേ അധികം പേര മരങ്ങൾ വളർന്നു നിൽക്കുന്ന ഒരു സ്ഥലം ഉണ്ട് എന്ന്. ഞങ്ങളെല്ലാം അങ്ങോട്ട് പോകാൻ തീരുമാനിച്ചു. കുറച്ചു ദൂരം നടന്നപ്പോൾ തന്നെ നല്ല വിളഞ്ഞ പേരയ്ക്കയുടെ മണം വന്നു. നോക്കിയപ്പോൾ എട്ട് പത്ത് പേര മരങ്ങൾ. എല്ലാത്തിലും നല്ല വിളഞ്ഞു പഴുത്ത പേരയ്ക്ക. ഞങ്ങളെല്ലാം ഓടി ചെന്ന് ഓരോ മരത്തിൽ വീതം കേറി. ഒന്ന് രണ്ട് പേരയ്ക്ക മാരത്തിലിരുന്ന് തിന്നു. കുറേ എണ്ണം കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞെടുത്തു. പിന്നെ അവിടെ ഒരു പാറ പുറത്ത് കയറി ഇരുന്ന് തീറ്റ തുടങ്ങി. വയർ നിറഞ്ഞപ്പോൾ അവിടെ കിടന്ന് ചെറുതായി ഒന്നു മയങ്ങി. എണീറ്റപ്പോൾ നേരം പോയി. എല്ലാരും ഫോണ് ചാർജ് ചെയ്യാൻ വെച്ചത് കൊണ്ട് സമയം അറിയാൻ വേറെ വഴിയിൽ. നേരം നല്ലോണം ഇരുട്ടിയിരുന്നു. അപ്പോഴാണ് രഹനേഷ് പറഞ്ഞത് ആരും പേടിക്കണ്ട അധികം സമയം ഒന്നുമായിട്ടില്ല ഇത് കാടായത് കൊണ്ട് നേരത്തെ ഇരുട്ടും എന്ന്. ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങി. പെട്ടെന്നാണ് എന്റെ തലയിൽ എന്തോ വീണത്. ഞാൻ തൊട്ടു നോക്കിയപ്പോൾ ഏതോ കിളിയുടെ കാഷ്ടം ആയിരുന്നു അത്. അത് കണ്ട എല്ലാരും "കാക്ക തൂറി" എന്ന് ജഗദീഷ് പറയുന്ന സിനിമ ഡയലോഗ് പറഞ്ഞ് കളിയാക്കാൻ തുടങ്ങി. ഞാൻ ആകെ ചമ്മി. ഉടനെ ഇപ്പൊ ഇത് കഴുകി കളഞ്ഞിട്ട് വരാം എന്നും പറഞ്ഞ് ഞാൻ ഞങ്ങൾ നേരത്തെ കുളിച്ച കടവിലേക്ക് ഓടി. രഹനേഷ് പുറകിൽ നിന്ന് ടാ സമയം പോയി വീട്ടിൽ പോയിട്ട് കഴുകാം എന്ന് പറഞ്ഞു. വീട് വരെ കൂട്ടുകാർ കളിയാക്കാൻ ഉള്ള പ്ലാൻ ആണെന്ന് മനസ്സിലായ ഞാൻ നേരെ കടവിലേക്കോടി. അവിടെ വളരെ നിശ്ശബ്ദശമായി കിടക്കുന്നത് പോലെ. വെള്ളം ഒഴുകുന്നതിന്റെയും, ചീവീടുകളുടെയും, തവളകളുടെയും, ശബ്ദം ഉണ്ടെങ്കിലും എന്തോ ഒരു നിശബ്ദത ആണ് എനിക്ക് ഫീൽ ചെയ്‌തത്. വല്ലാത്തൊരു ഭീകരാന്തരീക്ഷം അവിടെ തളം കെട്ടി നിന്നു. ഞാൻ പതിയെ വെള്ളത്തിലേക്ക് ഇറങ്ങി തല മുന്നോട്ട് ആഞ്ഞു കുനിഞ്ഞു നിന്ന് വെള്ളം കോരിയൊഴിച്ച് തല കഴുകാൻ തുടങ്ങി. പെട്ടെന്ന് പിന്നിൽ നിന്ന് ആരോ തള്ളിയത് പോലെ ഞാൻ വെള്ളത്തിലേക്ക് എടുത്തെറിയപ്പെട്ടു. ഞാൻ ആദ്യം വിചാരിച്ചത് എന്റെ പുറകേ വന്ന കൂട്ടുകാർ ആണെന്നാണ്. ഒരു നിമിഷം കൊണ്ട് എന്നെ തള്ളിയിട്ടത് വേറാരോ ആണെന്ന് ഞാൻ മനസ്സിലാക്കി. വെള്ളത്തിൽ വീണ ഞാൻ ഒന്ന് മുങ്ങിയ ശേഷം പൊങ്ങി വന്ന് നോക്കി കരയിലെങ്ങും ആരും ഇല്ല. ഞാൻ വേഗം കരയ്ക്ക് കയറാൻ നോക്കി. കൂടെ അലറി വിളിക്കാനും ശ്രമിച്ചു എന്നാൽ ശബ്‌ദം പുറത്തേക്ക് വരുന്നില്ല. പെട്ടെന്നാണ് ആരോ ചൂളമടിക്കുന്ന ഒച്ച കേട്ടത്. അത് എന്റെ കൂട്ടുകാർ ആരെങ്കിലും ആയിരിക്കും എന്ന് വിചാരിച്ച ഞാനും മറ്റൊന്നും ആലോചിക്കാതെ തിരിച്ച് ചൂളമടിച്ചു. പെട്ടെന്ന് എന്റെ അരയിലും, കാലിലും ആരോ ശക്തിയായി പിടിച്ചു എന്നിട്ട് എന്നെ വെള്ളത്തിലേക്ക് വലിച്ചു കൊണ്ടു പോയി. ഞആണ് കുതറി. ഉടൻ എന്റെ മേലുള്ള പിടി അയഞ്ഞു. ഞാൻ തിരിച്ചു നീന്തി. കരയെത്താറായപ്പോൾ വീണ്ടും എന്റെ മേൽ പിടി വീണു. വീണ്ടും വെള്ളത്തിലേക്ക് ഇത്തവണ ഞാൻ ശെരിക്കും മുങ്ങി. വായിലും മൂക്കിലും എല്ലാം വെള്ളം കയറി. ഇത്തവണ ഞാൻ ഒന്നൂടെ കുതറി. പക്ഷേ ശക്തി പോരായിരുന്നു. എന്റെ മേലുള്ള പിടിത്തം അയഞ്ഞു. ഞാൻ വീണ്ടും വെള്ളത്തിന് മുകളിലേക്ക് വന്നു ശ്വാസം എടുത്തു. എന്തെങ്കിലും കാണുന്നതിന് മുൻപ് തന്നെ വീണ്ടും കാലിൽ ആരോ പിടിച്ചു. എന്നെ വെള്ളതിനടിയിലേക്ക് വലിച്ചു താഴ്ത്തി. ഞാൻ വെള്ളം കുറേ കുടിച്ചു. ശ്വാസം കിട്ടുന്നില്ല. കണ്ണിൽ ഇരുട്ട് കയറി. എന്റെ ബോധം പോയി.

ഞാൻ കണ്ണു തുറക്കുമ്പോൾ ആരൊക്കെയോ എന്നെ എടുത്തോണ്ട് ഓടുകയാണ്. ഞാൻ തല പൊക്കി നോക്കാൻ ശ്രമിച്ചു.

"എടാ അവൻ കണ്ണു തുറന്നു" എന്നാരോ പറയുന്നത് കേൾക്കാം. ഞാൻ നോക്കിയപ്പോൾ എന്റെ കൂട്ടുകാർ ആണ്. അവർ എന്നെ നിലത്ത് കിടത്തി. പൂർണ ബോധം വന്ന ഞാൻ എഴുന്നേറ്റിരുന്നു. എന്നിട്ട് നടന്ന സംഭവം മുഴുവൻ അവരോട് പറഞ്ഞു.. ആർക്കും വിശ്വാസം ആയില്ല. ഞാൻ മുങ്ങി താഴുന്നത് കണ്ടാണ് അവർ വന്നത്. വന്നയുടൻ അവരും കൂടെ ചാടി എന്നെ വലിച്ചു കയറ്റുക ആയിരുന്നു. കുറെ നേരം അവിടെ ഇരുന്ന ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ഞങ്ങൾ രഹനേഷിന്റെ അമ്മയോടും ചേച്ചിയോടും ഒന്നും പറഞ്ഞില്ല. പക്ഷേ ഞങ്ങളുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തോ കുരുത്തക്കേട് ഒപ്പിച്ചു എന്ന് അമ്മയ്ക്ക് മനസ്സിലായി. 'അമ്മ കൂടുതൽ ചോദിച്ചപ്പോൾ ഞങ്ങൾ നടന്ന കാര്യം മുഴുവൻ പറഞ്ഞു. അത് കേട്ട 'അമ്മ പേടിച്ചു പോയി. എന്നിട്ട് പറഞ്ഞു "ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ സന്ധ്യ ആയാൽ ആറ്റിൽ ഇറങ്ങരുത് എന്ന്". അത് കേട്ട ഞങ്ങൾ അമ്മയോട് എന്താണ് കാര്യം എന്ന് ചോദിച്ചു. അപ്പൊ 'അമ്മ പറഞ്ഞു ചില ആറ്റിലും തോട്ടിലും കുളങ്ങളിലും ഒക്കെ ജല പിശാചുക്കൾ ഉണ്ടെന്ന്. വെള്ളത്തിൽ താമസിക്കുന്ന മാടനെ ആണ് ജലപിശാച് എന്ന് വിളിക്കുന്നത്. കാവിനോടും, വനത്തിനോടും ചേർന്നുള്ള ജലാശയങ്ങളിൽ ആണ് വെള്ളത്തിലെ മാടൻ വസിക്കുന്നത്. ചില ജലാശയങ്ങളിൽ രാത്രി ആയാൽ ആരോ കുളിക്കുന്നതിന്റെയും, വെള്ളം കോരി ഒഴിക്കുന്നത്തിന്റെയും ഒക്കെ ശബ്ദം കേൾക്കാം. പക്ഷേ നോക്കിയാൽ ആരെയും കാണില്ല. അത് വെള്ളത്തിലെ മാടൻ ആണ്. ചില ആറിന്റെ തീരത്ത് നിൽക്കുമ്പോൾ നമ്മുക്ക് ആരോ ചൂളമടിക്കുന്നതായി തോന്നും നമ്മൾ തിരിച്ചു ചൂളമടിച്ചാൽ തൊട്ടടുത്ത നിമിഷം തന്നെ നമ്മുടെ തൊട്ടു മുൻപിൽ വെള്ളത്തിൽ അടി വീഴും. ഇനി തിരിച്ചു ചൂളമടിക്കുന്ന സമയത്ത് നമ്മൾ വെള്ളത്തിൽ ഇറങ്ങി നിൽക്കുകയാണെങ്കിൽ അടി വീഴുന്നത് നമ്മുടെ തലയിൽ ആയിരിക്കും.. ചിലപ്പോൾ ആഴമുള്ള സ്ഥലം ആണെങ്കിൽ നമ്മളെ മാടൻ വെള്ളത്തിന് അടിയിലേക്ക് വലിച്ചു കൊണ്ടു പോകും. ഇതെല്ലാം കേട്ട ഞങ്ങളെല്ലാവരും ശരിക്കും പേടിച്ചു. ഞാൻ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് 'അമ്മ പറഞ്ഞു. അപ്പോഴാണ് 'അമ്മ പറഞ്ഞത്. ഞാൻ മാത്രം അല്ല ഞങ്ങളെല്ലാം വലിയ അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത് എന്ന്. ഞങ്ങളെല്ലാം പരസ്പരം നോക്കി. ചെറിയ മൗനത്തിന് ശേഷം 'അമ്മ തുടർന്നു. മാടൻ ചൂളമടിച്ചപ്പോൾ തിരിച്ച് ചൂളമടിച്ചപ്പോൾ ആണ് മാടൻ എന്നെ ഉപദ്രവിച്ചത്. അങ്ങനെയാണെങ്കിൽ എന്നെ ആദ്യം പുറകിൽ നിന്ന് തള്ളിയിട്ടത് ഏത് ശക്തി ആണെന്ന് 'അമ്മ ചോദിച്ചു. ഞങ്ങളെല്ലാം ഞെട്ടി പോയി. സാധാരണ ഒരു ശക്തിയും മനുഷ്യന്റെ മുകളിൽ ഒരു കാരണവും ഇല്ലാതെ കൈ വെക്കില്ല. എന്നാൽ അങ്ങനെ ഏതെങ്കിലും ദുഷ്ട ശക്തി മനുഷ്യനെ കടന്നാക്രമിച്ചാൽ ആ ശക്തിയെ ഭയക്കണം എന്ന്. മരണമാണ് ഞങ്ങളോരോരുതരും നേരിട്ടത്. പിന്നീടൊരിക്കലും ഞാനോ എന്റെ കൂട്ടുകാരോ ഒരു ആറ്റിലോ തോട്ടിലോ ഇറങ്ങിയിട്ടില്ല. അത്രക്ക് പേടിച്ചു പോയി.
Tagged Under : .
Related Post :
യഥാർത്ഥ ഭയത്തെ തൊട്ടറിഞ്ഞു
ഞാൻ എഴുതുന്നത്..
An Experience to ma brother
ഉഢായിപ്പ് പരിപാടി മാത്രം
നേരിൽ പ്രത്യക്ഷപ്പെട്ട പ്രേതം
മാമന്മാരെ കാണാൻ യോഗം ഉണ്ടായി
ആസ്ട്രൽ ചെയ്യാൻ റോപ്പ് ക്ലൈമ്പിങ് ടെക്‌നിക്
ദേഹം വിട്ടു ദേഹി പിരിഞ്ഞാലും
വരത്ത് പോക്ക്
ഓജോബോര്‍ഡ്‌ അനുഭവങ്ങള്‍
മൂന്ന് നാല് കൊല്ലം മുന്‍പുള്ള സംഭവമാണ്.
പുഴക്കരയിലെ രണ്ടുമാവുകള്‍
സിമിത്തേരിയിലെ ഒരു രാത്രി
ഞാന്‍ പലരോടും ഈ സംഭവം പറഞ്ഞിടുണ്ട്,
അവിടെ ആരെങ്കിലും മരിച്ചു കാണും
കാണുന്നത് സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്വപ്നം "ആസ്വദിക്കാന്‍" കഴ
ഇതങ്ങോട്ട് പൊളിച്ചു
മൂന്ന് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവമാണ്,
അയലത്തെ വീട്
കണ്ടത് അവരുടെ ആത്മാവ് ആവരുതേ,
മനുഷ്യനേയോ ചെകുത്താനെയോ കണ്ടതെന്ന് തിരിച്ചറിയാതെ....
ടോർച്ചടിച്ച് അതെന്താണെന്നു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഒരു നാല് വര്‍ഷം മുന്‍പാണ് ഈ സംഭവം ഉണ്ടായത്
എന്റെ ആന്റിക്ക് ഉണ്ടായ ഒരു അനുഭവം
എനിക് കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ പറയുന്നത്.
പ്രേതരൂപം
ചിലപ്പോൾ ഒരു നിഴൽ ആയോ
ആദ്യാനുഭവം
മൈലമൂട് സുമതിയെ കൊന്ന വളവ്
ചുരത്തിൽ കണ്ട വൃദ്ധ - എന്റെ അനുഭവം
മരിച്ചതറിഞ്ഞില്ല
ഹരി ഏട്ടൻ മരണപ്പെട്ടു
എന്റെ ചങ്കിന്റെ സ്വന്തം അനുഭവമാണത്
അത് പ്രേതം ആണോ, അല്ലയോ.
കണ്ണേറ് !! സത്യയോ അതോ അന്ധവിശ്വാസമോ ??
പൊട്ടി പൊളിഞ്ഞ വീട്
എന്തോപൊന്ത പടർപ്പിലൂടെ ഇഴഞ്ഞ്‌ വരുന്ന ശബ്ദം അവർ കേട്ടു
രാത്രി വീണു കിട്ടിയ ആ ധൈര്യം
കുട്ടികളും അമാനുഷിക ശക്തികളെ കാണുന്നോ
മദ്രസ്സയിൽ നിന്നും തിരികെ വരുമ്പോൾ ...
മഞ്ഞിൽ പ്രത്യക്ഷപ്പെട്ട പ്രേതം
ഫുട്ബാൾ കളി കഴിഞ്ഞു തിരികെ എത്തിയ ആ രാത്രിയിൽ
മഞ്ചേരി അങ്ങാടിയിൽ രാത്രി സംഭവിച്ചത്
ചെറുവള്ളി എസ്റ്റേറ്റിന് മുന്നിലൂടെ
എരുമേലിയിലെ പാത്തിക്കക്കാവ്
എരുമേലിയിൽ വച്ചുണ്ടായ അനുഭവം
പ്രസവം എടുക്കാൻ വന്ന പ്രേതം
ഓജോ ബോർഡ് വഴി എത്തിയ പ്രേതം
ഞാൻ കണ്ട പ്രേതം
 
Write Your Comment
Name*
E-Mail *
WebSite
Comment *
This question is for testing whether you are a human visitor and to prevent automated spam submissions.
Math question: *  
7 + 2=  
Solve this simple math problem and enter the result. E.g. for 1+3,
enter 4.
 
 
bg
bg
bg
bg
bg
bg
bg
bg
bg
 
.....human revolutionWe are not alone..An Experience to ma brotherA ghost experience to my brother...why ghosts are viewed in shape does ghost exist evidence ghost does ghost exist in real life does ghost exist in reality does ghost exist in this world does ghost exist in church does ghost exist in iDemonic sigils in handy form...astral projection stories astral projection dangers is astral projection real astral projection for beginners astral projection malayalam astral projection techniques astral projection youtube astral symptoms of demonic possession what to do if someone is possessed 5 stages of demonic possession signs of demonic possession eyes 3 signs of possession spirit possession while sleeping how do you know..E v.p down load laughing buddha quotes laughing buddha wallpaper laughing buddha wikipedia in hindi laughing buddha online price laughing buddha images with quotes laughing buddha meaning of poses in english laughing........martial arts uniform name taekwondo uniforms adidas karate uniform size chart japanese martial arts clothing marshall artist clothing brand karate outfit walmart martial arts clothing store karate uniel hombre encorvado letra hombre encorvado cancion el hombre encorvado historia el hombre encorvado leyenda cancion del hombre encorvado letra el hombre encorvado cancion en español el hombre encorva........dibbuk box ebay what is a dybbuk dibbuk box current owner dibbuk box movie dibbuk box for sale dibbuk box hoax dybbuk myth dibbuk box documentaryhow to stop the witch from riding your back witch riding your back wikipedia can you die from the witch riding your back witch riding your back folklore witch on your back syndrome sleep paralysis witmeenachil river chaliyar river manimala river chalakudy river muvattupuzha river kallada river achankovil river manjeswaram riverbody after death stages what happens to the body after death in a coffin what happens to the body immediately after death what happens to your body when you die in hospital what happens to the soul af2017 horror movies list upcoming horror movies trailers horror movies 2018 new horror movies 2016 horror movies 2016 list the strangers 2 death house hellraiser: judgmentdark room experiment psychology coca cola remove labels...robert the doll museum robert the doll apology letters robert the doll moving robert eugene otto robert the doll curse robert the doll wiki robert the doll experiences robert the doll hoaxarrow season 2 episode 10 arrow blast radius 3 ghosts movie arrow three ghosts full episode arrow season 2 episode 9 watch online arrow season 2 episode 9 vodlocker arrow s2 e10 arrow season 2 episode.grey alien.......lucid dream..haunted places india........1.........Dr MuraliKrishna book......homosexuality-remediesFr.Geo KappalumakkalHow To Stop Sleep Paralysis.kadamattathu kathanarInteresting facts about ghosts.Claire audienceblack eye................the autopsy of jane doe....മനുഷ്യർ ദൈവത്തിന് പറ്റിയ ഒരു കൈത്തെറ്റോ ............
 
bg
bg
bg
bg
bg