bg
bg
bg
logo
bg
bg
bg  
 
   
 
 
   
ടോർച്ചടിച്ച് അതെന്താണെന്നു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.
Monday, May 22, 2017- By Satheesh Kumar‎ (0)Comments 
ജീവിതത്തിൽ പലപ്പോഴും രാത്രികളിൽ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്... അപ്പോഴൊക്കെ മനസ്സിൽ പഴങ്കതകൾ ആണ് ഓർമ്മ വരിക... കളി കൂട്ടുകാരുമായി രാത്രികളിൽ കൂട്ടമായിരുന്ന് പരസ്പരം പങ്കുവെക്കാറുള്ള പ്രേത കഥകൾ, വീട്ടിലെ വയസ്സായവരുടെ പ്രേതാനുഭവങ്ങൾ തുടങ്ങിയവ... പുറത്ത് പോയി മൂത്രമൊഴിക്കാൻ പോലും കൂട്ടിന് വീട്ടിലെ പെണ്ണുങ്ങളെ വിളിച്ചിരുന്ന പേടി തൊണ്ടൻ എന്ന പേരുള്ള കാലം, പിന്നീട് എപ്പഴോ ആൺകുട്ടികൾ പേടിക്കാൻ പാടില്ല എന്ന വീട്ടുകാരുടെ സ്റ്റേറ്റ്മെന്റ് ശെരിയാണെന്നു തോന്നി തുടങ്ങി... രാത്രികളിൽ ടോർച്ചിന്റെ സഹായത്താൽ കടയിൽ, അടുത്ത വീട്ടിൽ ഒക്കെ പോവാൻ പേടിയില്ലാതെയായി... കുറച്ച് കൂടി വളർന്നപ്പോൾ അമ്മൂമ്മ യുടെ അടുത്ത് നിന്നും കിടപ്പ് ഒറ്റക്ക് ഒരു മുറിയിലേക്ക് മാറ്റി, രാത്രികളിൽ പേടിച്ച് തിരിച്ച് അമ്മൂമ്മയുടെ അടുത്ത് പോയിക്കിടക്കാൻ അഭിമാനം സമ്മതിക്കാത്തതിനാൽ മുറിയിൽ ഒറ്റക്കുള്ള കിടപ്പ് ശീലമായി... എന്നിരുന്നാലും ഉള്ളിലെ പേടി അന്നും, ഇന്നും അവിടെ തന്നെ ഉണ്ട്....

പിന്നീട് കുറച്ചു കൂടി വളർന്നപ്പോൾ ടോർച്ച് ഭീരുത്വത്തിന്റെ അടയാളമായിക്കണ്ട് ഒഴിവാക്കി.... രാത്രിയിലെ ഭീകരത എന്തിനും മറയാക്കി നടക്കാൻ പഠിച്ചു... ഹൈസ്കൂൾ കഴിഞ്ഞതിൽപിന്നെ രാത്രിയും പകലും ഒന്നുപോല്ലെ ആയിരുന്നു... രാത്രികളിൽ കാടുകളിലും, പുഴയിലെ മണൽതിട്ട കളിലും, പാറകളിലും കൂട്ടുകാർക്കൊപ്പം ചിലവഴിക്കപ്പെട്ടു... പലപ്പോഴും അത്തരം സന്ദർഭങ്ങളിൽ തനിയെ സഞ്ചരിക്കേണ്ടതായും വന്നു... തീർച്ചയായും പഴയ പേടി മനസ്സിൽ ഉണ്ട്... അസമയത്ത് ആൾ പെരുമാറ്റം ഇല്ലാത്ത സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ വളരെ കൂർമ്മതയോടെയാണ് നീങ്ങാറുള്ളത്... വഴിയിലുള്ള പാമ്പുകളെയും, പെട്ടന്ന് മുന്നിലൂടെ ഓടി പേടിപ്പിക്കുന്ന എലികളേയും നമ്മുടെ വരവറിയിക്കാനായി ചെരുപ്പ് തറയിൽ ഉരച്ചു നടക്കുകയോ, താഴെ ശക്തിയായി ചവിട്ടി നടക്കുകയോ ചെയ്യുമായിരുന്നു... പിന്നെയും എന്തെങ്കിലും അസാധാരണ ശബ്ദം കേട്ടാൽ ആദ്യം ശരീരത്തിൽ ഒരു കുളിര് അനുഭവപ്പെടും,ച്ചെറുപ്പത്തിലായിരുന്നെങ്കിൽ ഓടും, പിന്നീട് കുറച്ച് വളർന്നപ്പോൾ അത് എന്താണ് എന്ന് മനസ്സിലാക്കി മുന്നോട്ടു സഞ്ചരിക്കാൻ പഠിച്ചു... എന്തെങ്കിലും അസാധാരണമായി തോന്നിയാൽ ആദ്യം ഭയക്കുമെങ്കിലും തുടർന്ന് അവിടെ നിന്നു കൊണ്ട് തന്നെ അത് എന്താണെന്ന് തിരിച്ചറിയാൻ ശ്രമിച്ചു തുടങ്ങി... മിക്കവാറും എന്തെങ്കിലും ചെറിയ കാര്യങ്ങൾ ആയിരിക്കും... അതെന്താണെന്ന് തിരിച്ചറിയാതെ അതേ സാഹചര്യത്തിൽ മുന്നോട്ടു പോയാൽ ഭയം കൂടി വരും.. എന്നാൽ മനസ്സിലാക്കി മുന്നോട്ടു പോയാൽ ധൈര്യം കൂടുന്നതായി എനിക്ക് അനുഭവപ്പെട്ടു...
എനിക്ക് ഏകദേശം ഒരു 18-20 വയസ്സ് പ്രായമുള്ളപ്പോൾ ഒരിക്കൽ ചങ്ങാടത്തിനു പോയി... ചങ്ങാടം എന്നു വച്ചാൽ മരങ്ങൾ മുറിച്ച് കഷ്ണങ്ങൾ ഒന്നിച്ച് കൂട്ടിക്കെട്ടി പുഴയിലൂടെ കൊണ്ടുവരുന്ന സംമ്പ്രദായം... എന്റെ കൂടെ എന്റെ രണ്ട് സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു... ഞങ്ങൾ മൂന്ന് പേരും ഏകദേശം സമ പ്രായക്കാർ... രാത്രി ഒൻപത് മണിയോടു കൂടി ഞങ്ങൾ മരം അറക്കുന്ന വാൾ, വെട്ടുകത്തി, ടോർച്ച്, ഇടക്കു കഴിക്കുന്നതിന് പഴം ബ്രെഡ് തുടങ്ങിയവയുമായി കരികുളം കടവ് എന്ന സ്ഥലത്ത് എത്തി... കരി പോലെ കൂരിരുട്ട്... ആകാശത്ത് നക്ഷത്രങ്ങൾ പോലുമില്ല... നല്ല മഴക്കാറും ഉണ്ട്...കളവിനു പറ്റിയ എല്ലാ അന്തരീക്ഷവും ഉണ്ട്...കടവിൽ ഇറങ്ങി ഇട്ടിരിക്കുന്ന ഡ്രസ്സ് അഴിച്ചുമാറ്റി തോർത്തുമുണ്ട് ഉടുത്തു, മറ്റു സാധനങ്ങൾ എല്ലാം എടുത്ത് പുഴയിലേക്കിറങ്ങി... പുഴയിൽ അരക്കൊപ്പം വെള്ളം, നേരിയ ഒഴുക്കും ഉണ്ട് ... പുഴ കടന്നാൽ ചെല്ലുന്നത് വിശാലമായ റബർ തോട്ടത്തിലേക്കാണ്... തോട്ടത്തിനു കുറച്ച് ഉള്ളിലേക്കു മാറി ഒരു പഴയ ക്ഷേത്രമുണ്ട് 907 എന്ന പേരിൽ അറിയപ്പെടുന്ന ഭാഗത്തുള്ള ക്ഷേത്രം...ച്ചെറുപ്പത്തിലേ പ്രേത കഥകൾ കേട്ട് പകൽ പോലും ജനങ്ങൾ ഒറ്റക്കു പോവില്ല എന്ന് കുപ്രസിദ്ധിയുള്ള സ്ഥലം... കണ്ണുകെട്ടിയ കഥകളും, പോക്കു വരവ് ,യക്ഷസ്സ് തുടങ്ങിയ ഒട്ടേറെ കഥകൾ ഞങ്ങൾ കുട്ടികൾ കേട്ടിരിക്കുന്നു... രാത്രി കാലങ്ങളിൽ തോട്ടം മേഘലയിലെ വാച്ചർമാർ ഒഴികെ മനുഷ്യരാരും അമ്പലത്തിന്റെ ഏരിയയിൽ ഉണ്ടാവാറില്ല... കളവിനു പറ്റിയ സ്ഥലം...
ഞങ്ങൾ മൂന്ന് പേരും പുഴ കടന്ന് കയ്യിലുള്ള ഡ്രസ്സുകളും, ഭക്ഷണവും തൊട്ടടുത്ത പൊന്ത കാട്ടിൽ ഒളിപ്പിച്ചു വച്ചു... തുടർന്ന് പുഴയിൽ നിന്നും കുറച്ച് ഉയരത്തിലായുള്ള തോട്ടത്തിൽ നിന്നും പുഴയിലേക്കുള്ള വഴിയിൽ കയറി നിന്നു തോട്ടത്തിലേക്ക് നോക്കി... അതിനുള്ളിൽ കടന്നാൽ വഴിയോ, നമുക്ക് പരസ്പരമോ കാണാൻ കഴിയാത്ത ഇരുട്ട്... സത്യത്തിൽ മൂന്ന് പേർക്കും തോട്ടത്തിൽ കടക്കാന്നുള്ള ധൈര്യം ചോർന്നു പോയിരുന്നു... പക്ഷേ പരസ്പരം തുറന്നു പറയാൻ അഭിമാനം സമ്മതിച്ചില്ല... ആരെങ്കിലും ഒരാൾ നമുക്ക് പോണോ എന്നു ചോദിച്ചാൽ ആ നിമിഷം പരിപാടി കാൻസൽ ചെയ്ത് തിരിച്ചുപോരും, പിറ്റേന്ന് അവനെ മറ്റുള്ളവർക്കിടയിൽ പേടി തൊണ്ടൻ എന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്യുമായിരുന്നു... ആ അപമാനക്ഷതം ഭയന്ന് മൂന്നു പേരും യാന്ത്രികമായി പതിയെ തോട്ടത്തിനുള്ളിലേക്കു നീങ്ങി... നടത്തത്തിനിടയിൽ ഏകദേശം 300 മീറ്റർ മാറിയുള്ള, ഇരുട്ടിൽ കാണാൻ പോലും കഴിയാത്ത അമ്പലത്തിന്റെ ദിക്കിലേക്ക് നോക്കുന്നുമുണ്ടായിരുന്നു ഞാൻ...
കുറച്ച് ദൂരം കൂടി നടന്ന് അമ്പലത്തിന്റെ കുറച്ച് ദൂരെ മാറി ഒരിടത്തു തലയില്ലാത്ത ഒരു റബർ മരത്തിന്റെ ചുവട്ടിലായി മൂന്നു പേരും പരസ്പരം മുട്ടി നിന്നു... തലയില്ലാത്ത മരമായിരുന്നു ഞങ്ങൾ അന്വോഷിച്ചിരുന്നത് കാരണം മുറിച്ച് വീഴുമ്പോൾ ശബ്ദം കുറവായിരിക്കും, ഇലകളും ,ചില്ലകളും ഇല്ലാത്തതിനാൽ പ്പെട്ടന്നു കണ്ടുപിടിക്കാനും കഴിയില്ല... ഞങ്ങൾ മഴ വരുന്നതിനായി കാത്തു നിന്നു ,ഒരു പത്ത് മിനിട്ടു കഴിഞ്ഞപ്പോൾ മഴ ചാറി ചെയ്യാൻ തുടങ്ങി ഇടക്കിടക്ക് ചെറിയ മിന്നലും... മഴ തുടങ്ങിയാൽ ഇലകളിൽ വെള്ളം വീണ് തോട്ടത്തിൽ ശബ്ധം കൂടും... ഞങ്ങൾ മരം മുറിച്ചു താഴെയിട്ടു... നീളത്തിൽ മൂന്ന് കഷ്ണങ്ങളാക്കി മുറിച്ചു , കട കുറച്ച് നീളത്തിൽ മുറിച്ചു, ഞങ്ങൾ രണ്ടു പേർക്കും മറ്റൊരാൾ മരം തോളിൽ ഏറ്റാൻ സഹായിച്ചു... രണ്ട് പേർ മരം തോളിലെടുത്തു മൂന്നാമൻ ടോർച്ചും, മരം മുറിക്കുന്ന വാളും ,വെട്ടുകത്തിയും കയ്യിലെടുത്ത് ഞങ്ങളുടെ പുറകിലുമായി നടന്നു... ഞാനായിരുന്നു മുൻപിൽ നടന്നിരുന്നത് മുകളിലേക്ക് നോക്കി നടന്നാൽ വിടവുള്ള ഭാഗങ്ങളിൽ ആകാശം കാണാം... അതായിരുന്നു വഴി അറിയുന്നതിനുള്ള ഏക മാർഗ്ഗം, റബർ മരം വരിയും ,നിരയും കൃത്യമായി വക്കുന്നതും വഴി മനസ്സിലാക്കി മുന്നിൽ നടക്കാൻ എനിക്ക് കഴിഞ്ഞു... കുറച്ച് ദൂരം മുന്നോട്ടു നടന്നപ്പോൾ പുഴയിലേക്കുള്ള വഴി കാണം... പുഴയിലെ ആകാശവും...
പുഴയിൽ തിരിച്ചെത്തി വാൾ ഡ്രസ്സിനടുത്ത് ഒളിപ്പിച്ചു വച്ച് വീണ്ടും മൂന്നു പേരും കൂടി മരം മുറിച്ചിടത്ത് തിരിച്ചെത്തി... ഇപ്രാവശ്യം രണ്ടു പേർ കൂടിയാണ് മരം തോളിൽ എടുത്തത് ... മരത്തിന് നീളവും, ഘനവും കൂടുതലായിരുന്നു... വീണ്ടും പുഴക്കടവിൽ തിരിച്ചെത്തി ,ടോർച്ചിന്റെ മുഖം പൊത്തി ടോർച്ചടിച്ച്,വിരലുകളുടെ ഇടയിലൂടെ വരുന്ന പ്രകാശത്തിൽ ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങി ,അതുവരെ ടോർച്ച് അടിക്കാൻ അനുവാദം ഇല്ല, ടോർച്ചിന്റെ വെളിച്ചം കണ്ട് വാച്ചർമാർ വരാൻ സാധ്യത ഉണ്ട്... അര മണിക്കൂറോളം പതുക്കെ സംസാരിച്ചിരുന്നു... പിന്നീട് അടുത്ത മരം മുറിക്കുന്നതിനായി വാളും എടുത്ത് തോട്ടത്തിൽ കടന്നു...
ഞാനായിരുന്നു മുന്നിൽ നടന്നിരുന്നത്... കൃത്യം ആദ്യം മുറിച്ച മരത്തിന്റെ അടുത്തെത്തിയതും ഞാൻ പെട്ടന്നു നിന്നു... എന്റെ മുന്നിൽ 20 അടി ദൂരത്തിൽ ഒരു കറുത്ത രൂപം , ഏകദേശം 3.5-4 അടി ഉയരമുണ്ടാകും ആ രൂപത്തിന്... മുറിച്ചു മാറ്റിയ മരത്തിന്റെ ഭാഗത്ത് മുകളിൽ ആകാശം മറക്കുവാൻ ഇലയില്ലാത്തതിനാൽ ആകാശത്തിന്റെ നേരിയ വെളിച്ചം ഉണ്ടായിരുന്നു, ഇടക്കുള്ള നേരിയ മിന്നൽ വെളിച്ചത്തിൽ ഞാനാ രൂപത്തെ വീണ്ടും ,വീണ്ടും കണ്ടു... ആദ്യം മനസ്സിൽ ഭയം തോന്നിയെങ്കിലും ആ ഭയത്തെ അവഗണിച്ച് ഞാൻ അവിടെ തന്നെ നിന്നു, കണ്ണിൽ കുത്തുന്ന ഇരുട്ടിലേക്ക് കണ്ണ് പകുതി അടച്ചു പിടിച്ചും, മുഴുവനും കൂടുതൽ തുറന്നു പിടിച്ചും ഞാനാ രൂപത്തെ നോക്കി കാണാൻ ശ്രമിച്ചു... ഇടക്ക് അതൊന്ന് അനങ്ങി ഒരടി മുന്നോട്ടുവെച്ചു ,കാൽ മുന്നോട്ടു വച്ചപ്പോൾ അതിന്റെ കാലടിയിൽ ച്ചെറു ച്ചുള്ളികമ്പുകൾ ഒടിയുന്ന ശബ്ദം ഞാൻ വ്യക്തമായി കേട്ടു... പന്നിയോ, പശുവോ ആവാം എന്നായി എന്റെ ചിന്ത... അന്നാട്ടിലെ താമസക്കാർ പശുക്കളെ കെട്ടിയിട്ട് വളർത്താറില്ല, കാട്ടിൽ അഴിച്ച് വിട്ടാണ് വളർത്തുന്നത്, മുൻപും സമാന സംഭവം ഉണ്ടായിട്ടുള്ളതിനാൽ ,എന്റെ പിറകിൽ സ്തംഭിച്ചു നിന്നിരുന്നവരോട് ഞാൻ പറഞ്ഞു ഒന്നുകിൽ പന്നി, അല്ലെങ്കിൽ പശു... പന്നി ഒറ്റക്കാണെങ്കിൽ ആക്രമിക്കും... അപ്പോഴും ആ രൂപം ഞങ്ങളുടെ മുന്നിൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു...ഞാൻ ഒരാളുടെ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി വാങ്ങി... വെട്ടുകത്തി ഒന്ന് മുന്നിലേക്ക് ആഞ് എറിയുന്ന രീതിയിൽ കാണിച്ചു... കാരണം പശു ആണെങ്കിൽ അത്തരത്തിൽ എന്തെങ്കിലും കാണിച്ചാൽ അത് തിരിഞ്ഞ് ഓടുകയോ, പിന്നിലേക്ക് പേടിച്ച് മാറുകയോ ചെയ്യും... എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല എന്നു മാത്രമല്ല ആ രൂപം കുറച്ച് കൂടി മുന്നോട്ടു വന്നു... പശു അല്ല എന്ന് ഉറപ്പായി ,ഇനി പന്നി ആയിരിക്കാം ... ഞാൻ കൂടെയുള്ളവരോട് മരത്തിനു പിന്നിൽ മറഞ്ഞു നിൽക്കാൻ പറഞ്ഞു ,മുന്നിൽ ഒറ്റ പന്നിയാണ് എന്ന് പറഞ്ഞു... അവരും ഞാനും കുറച്ച് പിന്നിലേക്ക് മാറി ഒരു മരത്തിന്റെ മറവിൽ നിന്നു, എന്നാൽ അപ്പോഴും ആ രൂപം ഞങ്ങളുടെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി വന്നു... അപ്പോഴെനിക്ക് ഒന്നുറപ്പായി അത് പന്നിയുമല്ല... ഉള്ളിൽ ഭയം നിറഞ്ഞെങ്കിലും പുറത്ത് കാണിക്കാൻ വയ്യ... കൂടെയുള്ള രണ്ടു പേരും എന്റെ ധൈര്യം കണ്ട് വന്നവരാണ്, കൂടാതെ മുൻപും ഞാൻ ചങ്ങാടത്തിനു പോവുമായിരുന്നു... അതോർത്തപ്പോൾ മനസ്സിന് ച്ചെറിയ ധൈര്യം തോന്നി എനിക്ക്, അവരെ സംരക്ഷിക്കേണ്ട ചുമതലയും എന്റേതാണ്...
പന്നി അല്ല എന്ന് ഉറപ്പുണ്ടായിട്ടും പന്നിയാണെന്ന് ഞാൻ അവരോട് പറഞ്ഞു... കയ്യിൽ ടോർച്ച് ഉണ്ടായിട്ടും ടോർച്ചടിച്ച് നോക്കാനുള്ള ധൈര്യം ഉണ്ടായില്ല എനിക്ക്, കാരണം അരുതാത്തതെന്തെങ്കിലുമാണ് കാണേണ്ടി വരുന്നതെങ്കിൽ സംഭരിച്ച് വച്ചിരുന്ന ഇത്തിരി ധൈര്യവും നഷ്ടപ്പെട്ട് ആദ്യം ഞാൻ തന്നെ തിരിഞ്ഞോടുമായിരുന്നു... ഓടിയാൽ എല്ലാവരും പല വഴിക്കായിരിക്കും ഓടുക.... റബർ മരങ്ങളിൽ ഇടിച്ച് വീണ് രാവിലെ എങ്ങിനെയായിരിക്കും കിട്ടുക എന്നും പറയാൻ കഴിയില്ല.... അങ്ങനെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു പാട് ചിന്തകൾ മനസ്സിൽ വന്നു പോയി... ഓരോ മരങ്ങൾക്ക് പിന്നിലായി മറഞ്ഞ് പിന്നോട്ട് നീങ്ങുവാൻ അവരോടു പറഞ്ഞു ഞാൻ, ഞാനും അവരും ഓരോ മരങ്ങൾക്ക് പിറകിൽ മറഞ്ഞു, ഓരോ മരങ്ങളിൽ നിന്നും, മറ്റൊന്നിലേക്ക് എന്ന രീതിയിൽ പിന്നോട്ട് നടന്നുകൊണ്ടിരുന്നു... ഞങ്ങൾ ഓരോ അടി പിന്നോട്ട് നീങ്ങുമ്പോഴും ആ രൂപവും ഞങ്ങൾക്കുനേരെ മുന്നോട്ടുവന്നു കൊണ്ടിരുന്നു...അങ്ങനെ പിന്നോട്ട് നടന്നു വന്ന് ഞങ്ങൾ പുഴയിലേക്കിറങ്ങി അപ്പോൾ ആ രൂപം മുകളിൽ ഞങ്ങളേയും നോക്കി നിൽപ്പുണ്ടായിരുന്നു... അപ്പോഴും എനിക്ക് ടോർച്ചടിച്ച് അതെന്താണെന്നു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു... 
Tagged Under : .
Related Post :
യഥാർത്ഥ ഭയത്തെ തൊട്ടറിഞ്ഞു
ഞാൻ എഴുതുന്നത്..
An Experience to ma brother
ഉഢായിപ്പ് പരിപാടി മാത്രം
നേരിൽ പ്രത്യക്ഷപ്പെട്ട പ്രേതം
മാമന്മാരെ കാണാൻ യോഗം ഉണ്ടായി
ആസ്ട്രൽ ചെയ്യാൻ റോപ്പ് ക്ലൈമ്പിങ് ടെക്‌നിക്
ദേഹം വിട്ടു ദേഹി പിരിഞ്ഞാലും
വരത്ത് പോക്ക്
ഓജോബോര്‍ഡ്‌ അനുഭവങ്ങള്‍
മൂന്ന് നാല് കൊല്ലം മുന്‍പുള്ള സംഭവമാണ്.
പുഴക്കരയിലെ രണ്ടുമാവുകള്‍
സിമിത്തേരിയിലെ ഒരു രാത്രി
ഞാന്‍ പലരോടും ഈ സംഭവം പറഞ്ഞിടുണ്ട്,
അവിടെ ആരെങ്കിലും മരിച്ചു കാണും
കാണുന്നത് സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്വപ്നം "ആസ്വദിക്കാന്‍" കഴ
ഇതങ്ങോട്ട് പൊളിച്ചു
മൂന്ന് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവമാണ്,
അയലത്തെ വീട്
കണ്ടത് അവരുടെ ആത്മാവ് ആവരുതേ,
മനുഷ്യനേയോ ചെകുത്താനെയോ കണ്ടതെന്ന് തിരിച്ചറിയാതെ....
ഒരു നാല് വര്‍ഷം മുന്‍പാണ് ഈ സംഭവം ഉണ്ടായത്
എന്റെ ആന്റിക്ക് ഉണ്ടായ ഒരു അനുഭവം
എനിക് കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ പറയുന്നത്.
പ്രേതരൂപം
ചിലപ്പോൾ ഒരു നിഴൽ ആയോ
ആദ്യാനുഭവം
മൈലമൂട് സുമതിയെ കൊന്ന വളവ്
ചുരത്തിൽ കണ്ട വൃദ്ധ - എന്റെ അനുഭവം
മരിച്ചതറിഞ്ഞില്ല
ഹരി ഏട്ടൻ മരണപ്പെട്ടു
എന്റെ ചങ്കിന്റെ സ്വന്തം അനുഭവമാണത്
അത് പ്രേതം ആണോ, അല്ലയോ.
കണ്ണേറ് !! സത്യയോ അതോ അന്ധവിശ്വാസമോ ??
പൊട്ടി പൊളിഞ്ഞ വീട്
എന്തോപൊന്ത പടർപ്പിലൂടെ ഇഴഞ്ഞ്‌ വരുന്ന ശബ്ദം അവർ കേട്ടു
രാത്രി വീണു കിട്ടിയ ആ ധൈര്യം
കുട്ടികളും അമാനുഷിക ശക്തികളെ കാണുന്നോ
മദ്രസ്സയിൽ നിന്നും തിരികെ വരുമ്പോൾ ...
മഞ്ഞിൽ പ്രത്യക്ഷപ്പെട്ട പ്രേതം
ഫുട്ബാൾ കളി കഴിഞ്ഞു തിരികെ എത്തിയ ആ രാത്രിയിൽ
മഞ്ചേരി അങ്ങാടിയിൽ രാത്രി സംഭവിച്ചത്
ചെറുവള്ളി എസ്റ്റേറ്റിന് മുന്നിലൂടെ
എരുമേലിയിലെ പാത്തിക്കക്കാവ്
പുഴയിലേക്ക് വലിച്ചു കൊണ്ട് പോകുന്ന മാടൻ
എരുമേലിയിൽ വച്ചുണ്ടായ അനുഭവം
പ്രസവം എടുക്കാൻ വന്ന പ്രേതം
ഓജോ ബോർഡ് വഴി എത്തിയ പ്രേതം
ഞാൻ കണ്ട പ്രേതം
 
Write Your Comment
Name*
E-Mail *
WebSite
Comment *
This question is for testing whether you are a human visitor and to prevent automated spam submissions.
Math question: *  
9 + 5=  
Solve this simple math problem and enter the result. E.g. for 1+3,
enter 4.
 
 
bg
bg
bg
bg
bg
bg
bg
bg
bg
 
.....human revolutionWe are not alone..An Experience to ma brotherA ghost experience to my brother...why ghosts are viewed in shape does ghost exist evidence ghost does ghost exist in real life does ghost exist in reality does ghost exist in this world does ghost exist in church does ghost exist in iDemonic sigils in handy form...astral projection stories astral projection dangers is astral projection real astral projection for beginners astral projection malayalam astral projection techniques astral projection youtube astral symptoms of demonic possession what to do if someone is possessed 5 stages of demonic possession signs of demonic possession eyes 3 signs of possession spirit possession while sleeping how do you know..E v.p down load laughing buddha quotes laughing buddha wallpaper laughing buddha wikipedia in hindi laughing buddha online price laughing buddha images with quotes laughing buddha meaning of poses in english laughing........martial arts uniform name taekwondo uniforms adidas karate uniform size chart japanese martial arts clothing marshall artist clothing brand karate outfit walmart martial arts clothing store karate uniel hombre encorvado letra hombre encorvado cancion el hombre encorvado historia el hombre encorvado leyenda cancion del hombre encorvado letra el hombre encorvado cancion en español el hombre encorva........dibbuk box ebay what is a dybbuk dibbuk box current owner dibbuk box movie dibbuk box for sale dibbuk box hoax dybbuk myth dibbuk box documentaryhow to stop the witch from riding your back witch riding your back wikipedia can you die from the witch riding your back witch riding your back folklore witch on your back syndrome sleep paralysis witmeenachil river chaliyar river manimala river chalakudy river muvattupuzha river kallada river achankovil river manjeswaram riverbody after death stages what happens to the body after death in a coffin what happens to the body immediately after death what happens to your body when you die in hospital what happens to the soul af2017 horror movies list upcoming horror movies trailers horror movies 2018 new horror movies 2016 horror movies 2016 list the strangers 2 death house hellraiser: judgmentdark room experiment psychology coca cola remove labels...robert the doll museum robert the doll apology letters robert the doll moving robert eugene otto robert the doll curse robert the doll wiki robert the doll experiences robert the doll hoaxarrow season 2 episode 10 arrow blast radius 3 ghosts movie arrow three ghosts full episode arrow season 2 episode 9 watch online arrow season 2 episode 9 vodlocker arrow s2 e10 arrow season 2 episode.grey alien.......lucid dream..haunted places india........1.........Dr MuraliKrishna book......homosexuality-remediesFr.Geo KappalumakkalHow To Stop Sleep Paralysis.kadamattathu kathanarInteresting facts about ghosts.Claire audienceblack eye................the autopsy of jane doe....മനുഷ്യർ ദൈവത്തിന് പറ്റിയ ഒരു കൈത്തെറ്റോ ............
 
bg
bg
bg
bg
bg