bg
bg
bg
logo
bg
bg
bg  
 
   
 
 
   
മുങ്ങിയത്‌ ടൈറ്റാനിക്കോ അതോ, ഒളിമ്പിക്കോ?
Sunday, May 21, 2017- By Krishnakumar G Nair‎ (0)Comments 
ടൈറ്റാനിക്ക്‌ അതിന്റെ നിര്‍മാണകാലത്ത്‌, അതിന്റെ നിര്‍മാതാക്കളും രൂപകല്‌പനക്കാരും ഒരുപോലെ ആണയിട്ടതുപോലെ ഒരിക്കലും മുങ്ങാത്ത കപ്പല്‍ തന്നെയായിരുന്നത്രേ. എന്നാല്‍ ഒളിമ്പിക്ക്‌ എന്ന കപ്പല്‍നിര്‍മാണത്തോടെ വന്‍സാമ്പത്തികപ്രശ്‌നത്തിലായ വൈറ്റ്‌ സ്റ്റാര്‍ കമ്പനി നടത്തിയ ഒരു ഊഹച്ചതിയായിട്ടാണ്‌ ടൈറ്റാനിക്കിന്റെ മുങ്ങല്‍മിത്തിനെ, മുങ്ങിയത്‌ ഒളിമ്പിക്കാണെന്ന സിദ്ധാന്തക്കാര്‍ കാണുന്നത്‌. അതല്ലെങ്കില്‍ മോര്‍ഗന്‍ എന്ന മുതലാളിയുടെ മനുഷ്യത്വരഹിതമായ പണക്കൊതി.
<!--break-->ഇല്ല, ടൈറ്റാനിക്ക്‌ എന്ന കപ്പല്‍ മുങ്ങില്ല, ഒരിക്കലും; അതായിരുന്നു കപ്പലിന്റെ നിര്‍മാണകാലത്തും ആദ്യയാത്രയുടെ അന്തിമദിവസത്തിനു തൊട്ടുമുന്‍പ്‌ മഞ്ഞുകട്ടയിലിടിക്കുംവരെയും, അല്‌പം കടത്തിപ്പറഞ്ഞാല്‍, ഇടിച്ചുകഴിഞ്ഞിട്ടും ജനം വിശ്വസിച്ചിരുന്നത്‌. ടൈറ്റാനിക്ക്‌ മഞ്ഞുമലയിലിടിച്ചു, എങ്കിലും ടൈറ്റാനിക്ക്‌ മുങ്ങുകയില്ല എന്നുകരുതിയവരാണ്‌ അന്ന്‌ മുങ്ങിമരിച്ചവരില്‍ അനേകരും. ക്യാപ്‌റ്റനും ജീവനക്കാരും മാത്രമാണ്‌ മുന്‍കാലപരിചയം കൊണ്ട്‌ കപ്പല്‍ മുങ്ങുമെന്നു മനസ്സിലാക്കിയവര്‍. മറ്റുള്ളവര്‍ ആദ്യനിമിഷങ്ങളില്‍ കാഴ്‌ചക്കാരായിരുന്നു, കാഴ്‌ച ആസ്വദിക്കുകയായിരുന്നു.
എല്ലാവരുടെയും വിശ്വാസം തകര്‍ത്തുകൊണ്ടു ടൈറ്റാനിക്ക്‌ മുങ്ങി. അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടു ജലസമാധിവരിച്ചു. അതും ആദ്യയാത്രയില്‍ തന്നെ. അതൊരു സത്യമായി ലോകം അംഗീകരിക്കുന്നു. നൂറാണ്ടു പൂര്‍ത്തിയാകുമ്പോഴും ഈ സിദ്ധാന്തം തന്നെയാണു പ്രബലം. മറിച്ചൊരു വാദഗതി തെളിയിക്കാന്‍ അത്തരം വാദങ്ങള്‍ ഉന്നയിച്ച ആര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ല. എങ്കിലും ടൈറ്റാനിക്ക്‌ മുങ്ങിയിട്ടില്ലെന്നു വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട്‌.
തെക്കന്‍ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ ആഴങ്ങളില്‍ മരണത്തിന്റെ തണുപ്പിലേക്ക്‌ 1523 യാത്രക്കാരുമായി മുങ്ങിയ കപ്പല്‍ ടൈറ്റാനിക്‌ ആയിരുന്നില്ല എന്നുള്ള നിഗമനം നടത്തുന്നവരില്‍ ചില ചരിത്രാന്വേഷകരുമുണ്ടെന്നത്‌ ആ സിദ്ധാന്തത്തിന്റെ അന്തസ്സ്‌ പില്‍ക്കാലത്ത്‌ കുറേക്കൂടി കൂട്ടി എന്നതും സത്യം. ബ്രിട്ടീഷുകാരനായ ചരിത്രാന്വേഷി റോബിന്‍ ഗാര്‍ഡിനറും സഹപ്രവര്‍ത്തകരും നടത്തിയ അന്വേഷണങ്ങളും കണ്ടെത്തലുകളും ഇത്തരം ഗൗരവമാര്‍ന്ന ചില തെളിവുകള്‍ മുന്നോട്ടുവച്ചു. ടൈറ്റാനിക്‌ ദുരന്തത്തിനു ശേഷം അപകടത്തിന്റെ ദുരൂഹതകളിലേക്കു ഊളിയിട്ട ഏറെ ചരിത്രാന്വേഷണങ്ങളില്‍ എന്തുകൊണ്ടും സുപ്രധാനമാണ്‌ റോബിന്‍ ഗാര്‍ഡിനറുടേത്‌.
ഏറെ ഗവേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ്‌ റോബിന്‍ തന്റെ സിദ്ധാന്തവുമായി രംഗത്തെത്തിയത്‌. ടൈറ്റാനിക്‌ കപ്പലിന്റെ നിര്‍മാതാക്കളായ ബ്രിട്ടനിലെ വൈറ്റ്‌ സ്റ്റാര്‍ ലൈന്‍ കമ്പനി ബോധപൂര്‍വം സൃഷ്ടിച്ച അപകടമായിരുന്നു, ചരിത്ര ത്തിലെ ഏറ്റവും വേദനാജനകവും വ്യാപ്‌തിയേറിയതുമായ ദുരന്തമായി മാറിയത്‌ എന്നാണ്‌ ഗാര്‍ഡിനറും കൂട്ടരും പറയുന്നത്‌. കുത്സിതമായൊരു ഗൂഢാലോചനയുടെ ഫലശ്രുതിയാണ്‌ 1912 ഏപ്രില്‍ പതിന്നാലിന്‌ അര്‍ദ്ധരാത്രിയോടെ അറ്റ്‌ലാന്റിക്കില്‍ അരങ്ങേറിയതത്രേ. അതിന്‌ ഒരുകോടിക്കുമേല്‍ ടണ്‍ ഭാരമുള്ള ആ കൂറ്റന്‍ ഹിമാനി ഒരു നിമിത്തമായെന്നു മാത്രം.
ദൗര്‍ഭാഗ്യവാന്‍മാരായ നൂറുകണക്കിനു യാത്രക്കാരുടെ ജീവിതവും അവരെ ചുറ്റിപ്പറ്റി കഴിഞ്ഞിരുന്നവരുടെ സ്വസ്ഥസ്വപ്‌നങ്ങളും തകര്‍ത്ത പദ്ധതി കപ്പലിന്റെ ശില്‌പികളുടേതു തന്നെയാണെന്ന്‌ സ്ഥാപിക്കുന്നതിനുള്ള അനേകം തെളിവുകളും ഗാര്‍ഡിനറും കൂട്ടരും അവതരിപ്പിക്കുന്നു.
നേരത്തേ പറഞ്ഞതുപോലെ, വൈറ്റ്‌ സ്റ്റാര്‍ ലൈനിന്റെ തന്നെ ഒളിമ്പിക്‌ എന്ന കപ്പലില്‍ നിന്നാണ്‌ സംഭവങ്ങളുടെ തുടക്കം. ടൈറ്റാനിക്ക്‌ പൂര്‍ത്തിയാകുന്നതിനു രണ്ടുവര്‍ഷം മുന്‍പ്‌, 1910 ഒക്ടോബറില്‍ നീരണഞ്ഞ കൂറ്റന്‍ കപ്പലാണ്‌ ഒളിമ്പിക്‌. ഒളിമ്പിക്ക്‌, ടൈറ്റാനിക്ക്‌, ജൈജാന്റിക്ക്‌ എന്നീ മൂന്നു കപ്പലുകളുടെ നിര്‍മാണപദ്ധതിയാണ്‌ കമ്പനിക്കുണ്ടായിരുന്നത്‌. എന്നാല്‍, ഒളിമ്പിക്ക്‌ പുറത്തുവന്ന്‌ ഓടാന്‍ തുടങ്ങി അധികം വൈകാതെ മോര്‍ഗനും കൂട്ടരും ഒരുകാര്യം മനസ്സിലാക്കി. തങ്ങള്‍ കരുതിയതുപോലെ ഈസിമണിയുണ്ടായിവരുന്ന ഒരു ഗോള്‍ഡ്‌ റഷൊന്നുമല്ല, കപ്പലോട്ടവ്യാപാരമെന്ന്‌.
യാത്രികരുടെ എണ്ണത്തിലെ കുറവോ ഒന്നുമായിരുന്നില്ല, കമ്പനിയെ വലച്ചത്‌. അപകടങ്ങളുടെ സഞ്ചാരപഥമായ അറ്റ്‌ലാന്റിക്ക്‌ തന്നെയായിരുന്നു വില്ലന്‍. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഒട്ടേറെ അപകടങ്ങളില്‍ പെട്ട്‌ ഒളിമ്പിക്ക്‌ കുപ്രസിദ്ധി നേടിയിരുന്നു. ഒടുവില്‍, എച്ച്‌. എം. എസ്‌ ഹോക്ക്‌ എന്ന കപ്പലുമായി കൂട്ടിയിടിച്ചുണ്ടാ യ അപകടം ഒളിമ്പിക്കിനെക്കുറിച്ചുള്ള കമ്പനിയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തു. ടൈറ്റാനിക്ക്‌ ദുരന്തം പോലെതന്നെ ഭീകരവും ഭീമവുമായ അപകടം ആയിരുന്നു അതും. ഒരുപാടുപേര്‍ മരിച്ച ആ കപ്പലപകടത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ റോയല്‍ നേവി അപകടത്തിന്‌ നഷ്ടപപരിഹാരവും ഇന്‍ഷുറന്‍സും നിഷേധിക്കുകയായിരുന്നു.
കപ്പലിന്റെ തകരാറാണ്‌ അപകടത്തിനു കാരണമെന്നാണവര്‍ വാദിച്ചത്‌. അതോടെ, അക്ഷരാര്‍ത്ഥത്തില്‍ മോര്‍ഗന്റെ കമ്പനിയായ വൈറ്റ്‌ സ്റ്റാര്‍ ലൈനിന്റെ പ്രതീക്ഷ കള്‍ തകര്‍ന്നു. കൂട്ടിയിടിക്കു ശേഷം ഒളിമ്പിക്‌ ഓടാതെ കുറച്ചുനാള്‍ തീരത്തു കിടന്ന വകയില്‍ കമ്പനിക്കു വേറേ നഷ്ടം രണ്ടര ലക്ഷം പൗണ്ടും.
ലാഭം, കൊള്ളലാഭം മാത്രം പ്രതീക്ഷിച്ച്‌ ഈ വ്യാപാരത്തിലേക്കു തിരിഞ്ഞയാളായിരുന്നു മോര്‍ഗന്‍. മോര്‍ഗനെ സംബന്ധിച്ചിടത്തോളം ഇത്‌ പൊറുക്കാനാവാത്ത വിഡ്‌ഢിത്തമായി. ഇതില്‍നിന്ന്‌ നഷ്‌ടത്തോടെ കൈ പിന്‍വലിക്കാന്‍ മോര്‍ഗന്‍ തയ്യാറായിരുന്നില്ല.
അതേ സമയം തന്നെ ഏറെ കൊട്ടിഗ്‌ഘോഷിച്ച്‌ കമ്പനി ടൈറ്റാനിക്കിന്റെ നിര്‍മാണവും തുടങ്ങിക്കഴിഞ്ഞിരുന്നു. 1912 ഏപ്രില്‍ 10 ന്‌ ടൈറ്റാനിക്ക്‌ നീരണയുമെന്ന്‌ പ്രഖ്യാപനം നടത്തിക്കഴിഞ്ഞ്‌, അതു ചെയ്യാതെവന്നാല്‍, കമ്പനിയുടെ വിശ്വാസ്യത എന്നെന്നേക്കുമായി ഇല്ലാതാകും. അതിനിടെ, ഒളിമ്പിക്‌ അറ്റകുറ്റപ്പണി കൂടി നടത്താന്‍ തുനിഞ്ഞാല്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ ടൈറ്റാനിക്‌ വെള്ളത്തിലിറങ്ങില്ലെന്നും കമ്പനി അധികൃതര്‍ ഭയന്നു. എന്നിട്ടും സാമ്പത്തികബാദ്ധ്യതയില്‍ ആടിയുലഞ്ഞ കമ്പനി വിചാരിച്ചാല്‍ ടൈറ്റാനിക്‌ ഏപ്രില്‍ 10നുമുന്‍പ്‌ വെള്ളംതൊടീക്കുന്ന പദ്ധതി പ്രാവര്‍ത്തികമാകുന്ന ലക്ഷണംകണ്ടില്ല. ഏപ്രില്‍ 10ന്‌ കന്നിയാത്രയുടെ ആഡംബരം കാട്ടി നൂറുകണക്കിനു സമ്പന്നരുടെ കൈയില്‍നിന്ന്‌ പണമീടാക്കാമെന്ന പ്രതീക്ഷയും വൃഥാവിലാകുന്ന അവസ്ഥ.
ഒടുവില്‍ ആരുടെയോ മനസ്സില്‍ മാരകവും മനുഷ്യത്വഹീനവും നീചവുമായ ആ ബുദ്ധിയുദിച്ചു. പണത്തിനുമീതെ പറന്തും പറക്കുകയില്ലെന്നും ഒരു കപ്പല്‍ക്കൊടിയടയാളവും പാറുകയില്ലെന്നും വ്യക്തമായി അറിയാവുന്ന മോര്‍ഗനും കൂട്ടര്‍ക്കും ആ പൈശാചികപദ്ധതി മധുരമിഠായി പോലെ ഇനിക്കുന്ന സ്വപ്‌നമായി.
പദ്ധതി തികച്ചും ലളിതമായിരുന്നു, എന്നാല്‍, നടപ്പാക്കിയെടുക്കുന്നതിലും മൂടിവയ്‌ക്കുന്നതിലും ഏറെ സങ്കീര്‍ണവും. ഏറെക്കുറെ പണി പൂര്‍ത്തിയായ ടൈറ്റാനിക്ക്‌ ഒളിമ്പിക്കായും തകര്‍ന്നു തരിപ്പണമായ ഒളിമ്പിക്‌ ടൈറ്റാനിക്കായും മാറ്റുക.
ബെല്‍ഫാസ്റ്റില്‍ ഒരേകമ്പനിയിത്തന്നെ, ഏതാണ്ടൊരേ പിള്ളത്തൊട്ടിലിലെന്നോണം പിറന്ന രണ്ടിനെയും മറിച്ചും തിരിച്ചുമിടാന്‍ ബെല്‍ഫാസ്റ്റിലെ കമ്പനിയുടമകളുടെ സഹകരണം മാത്രം മതിയായിരുന്നു. അങ്ങനെ ഒളിമ്പിക്ക്‌ അറ്റകുറ്റപ്പണികള്‍ക്കു കയറി. കന്നിയാത്രയില്‍ തന്നെ ടൈറ്റാനിക്കിന്റെ തോലണിഞ്ഞ ഒളിമ്പിക്‌ കടലില്‍ തകര്‍ക്കുക. അതിനായി, കള്ളക്കഥകള്‍ മെനഞ്ഞ്‌ ക്യാപ്‌റ്റനും ജീവനക്കാര്‍ക്കും അമിതാത്മവിശ്വാസം നല്‍കുക. അങ്ങനെ നിയമവിരുദ്ധമായി അമിതവേഗത്തില്‍ മഞ്ഞുമലകള്‍ നിറഞ്ഞ അറ്റ്‌ലാന്റിക്കിലെ ചതിയന്‍ പാതയിലൂടെ പായുക. ആഡംബര കപ്പലെന്നു പേരുകേട്ട ടൈറ്റാനിക്കിന്റെ പേരിലുള്ള അതിഭീമമായ ഇന്‍ഷുറന്‍സ്‌ തുക സ്വന്തമാക്കുന്നതോടൊപ്പം ഒളിമ്പിക്‌ എന്ന പേരില്‍ സാക്ഷാല്‍ ടൈറ്റാനിക്കിനെ വര്‍ഷങ്ങളോളം സുരക്ഷിതമായി കടലിലോടിക്കുകയും ചെയ്യാം.
ഈ നിഷ്‌ഠുരപദ്ധതിയാണ്‌ പ്രാവര്‍ത്തികമായതെന്നും അങ്ങനെ ടൈറ്റാനിക്കെന്ന പേരില്‍, നേരത്തേതന്നെ തകര്‍ന്നുതരിപ്പണമായ ഒളിമ്പിക്കിനെ കടലിലൊളിപ്പിച്ച്‌, ടൈറ്റാനിക്കായി പണിതിറക്കിയ പുത്തന്‍ കപ്പലിനെ ഒളിമ്പിക്കായി മാറ്റിയോടിക്കുകയുമാണുണ്ടായതെന്നും ഗുഢാലോചനാസിദ്ധാന്തക്കാര്‍ വാദിക്കുന്നു.
പക്ഷേ, ഇത്രയും ക്രൂരമായിരുന്നു പദ്ധതിയെന്ന്‌ ഗൂഢാലോചനാസിദ്ധാന്തക്കാരില്‍ പലരും പൂര്‍ണമായും വിശ്വസിക്കുന്നില്ല. ഇന്‍ഷുറന്‍സ്‌ തുകയ്‌ക്കു വേണ്ടി കപ്പലിലെ യാത്രക്കാരെ മുഴുവന്‍ കടലില്‍ ബലികഴിക്കാന്‍ മാത്രം നൃശംസതയാര്‍ന്നവരായിരുന്നൂ, കപ്പല്‍ കമ്പനിക്കാര്‍ എന്നു വിശ്വസിക്കാനുള്ള പ്രയാസമായിരിക്കണം കാരണം. ഊഹിക്കപ്പെടുന്നത്‌ ഇപ്രകാരമാണ്‌. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നേരത്തെ തയ്യാറാക്കി നിര്‍ത്തുന്ന മറ്റൊരു കപ്പലിലോ മഞ്ഞുമലയിലോ കപ്പല്‍ ഇടിപ്പിച്ച്‌ അപകടം ഉറപ്പുവരുത്തി, കടലില്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന രക്ഷാപ്രവര്‍ത്തന ക്കപ്പലില്‍ യാത്രക്കാരും ജീവനക്കാരും രക്ഷപ്പെടുകയും കപ്പല്‍ മുങ്ങുകയും ചെയ്യുന്ന, നിഷ്‌കളങ്കവും രക്തരഹിതവുമായ അപകടമായിരുന്നു വൈറ്റ്‌ സ്റ്റാറിന്റെ ലക്ഷ്യം. കപ്പല്‍ മുതലാളിയായ വൈറ്റ്‌ സ്റ്റാര്‍ ലൈന്‍ ഡയറക്ടര്‍ ജെ. ബ്രൂസ്‌ ഇസ്‌മേ, ജെ.പി. മോര്‍ഗന്‍ എന്നിവര്‍ക്ക്‌ തങ്ങള്‍ നടത്താന്‍ പോകുന്ന അപകടനാടകത്തെക്കുറിച്ച്‌ കൃത്യവും വ്യക്തവുമായ ധാരണയുണ്ടായിരുന്നെന്ന്‌ സിദ്ധാന്തക്കാര്‍ പറയുന്നു.
ടൈറ്റാനിക്‌ യാത്ര തുടങ്ങുന്നതിനു തൊട്ടു മുമ്പ്‌ മോര്‍ഗനും ഫ്രാന്‍സിലെ അമേരിക്കന്‍ അംബാസഡര്‍ റോബര്‍ട്‌ ബെകോണും ഉള്‍പ്പെടെയുള്ള വി.ഐ.പി. നിരയുടെ യാത്ര റദ്ദാക്കിയത്‌ ഇതിന്റെ ഉദാഹരണമായിട്ടാണ്‌ അവര്‍ ചൂണ്ടിക്കാണിക്കുന്നത്‌.
എന്നാല്‍, കപ്പലിലെ ക്യാപ്‌റ്റനോ ജീവനക്കാരോ വ്യക്തമായി ഇതറിഞ്ഞാല്‍ സംഗതി എങ്ങനെയെങ്കിലും ചോരുമെന്നു ഭയന്ന ഉടമകള്‍ അക്കാര്യം അവരില്‍നിന്ന്‌ മറച്ചിരുന്നു. അതുകൊണ്ടാവണം, സമീപത്തുള്ള കപ്പലുകളെപ്പോലും വെറുപ്പിക്കാനും രക്ഷാദൗത്യത്തിന്‌ സമയത്ത്‌ എത്തിച്ചേരാന്‍ കഴിയുമായിരുന്ന കാലിഫോര്‍ണിയ പോലുള്ള കപ്പലുകളുമായി നടത്തിവന്നിരുന്ന സമ്പര്‍ക്കം അവര്‍ അവസാനിപ്പിച്ചതും. അതാണ്‌ ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ദ്ധിപ്പിച്ചത്‌.
ടൈറ്റാനിക്ക്‌ നേരിടേണ്ട അപകടത്തെക്കുറിച്ച്‌, സംഭവിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു ധാരണ ക്യാപ്‌റ്റന്‍ സ്‌മിത്തിനുണ്ടായിരുന്നെന്നും ചിലര്‍ കരുതുന്നു. എല്ലാവരും രക്ഷപ്പെടും, കപ്പല്‍മാത്രം മുങ്ങും എന്നായിരുന്നത്രേ സ്‌മിത്തിന്റെ അറിവും ധാരണയും. അതാണത്രേ, യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ മറ്റുകപ്പലുകളില്‍ നിന്ന്‌ ലഭിച്ചിരുന്ന, കടലിലെ മഞ്ഞുമലകളെക്കുറിച്ചുള്ള മുന്നറിയിപ്പ്‌ അവഗണിച്ച്‌ കപ്പല്‍ പരമാവധി വേഗത്തില്‍ പായിക്കാന്‍ സ്‌മിത്തിനു ധൈര്യം നല്‍കിയത്‌.
താന്‍ നടത്തേണ്ട അപകടത്തെക്കുറിച്ചുള്ള ധാരണ തന്നെയായിരുന്നു സ്‌മിത്തിനെ നയിച്ചിരുന്നതെന്നു പറയപ്പെടുന്നു. അതായത്‌, സ്‌മിത്തിന്‌ താന്‍ ഉള്‍പ്പെട്ട നാടകത്തെക്കുറിച്ചറിയാമായിരുന്നു എന്ന്‌. രക്ഷാപ്രവര്‍ത്തനം നടത്തേണ്ട കപ്പലുകള്‍ കടലില്‍ കാത്തു കിടക്കു മ്പോള്‍ കൃത്യമായി അപകടം നടത്തേണ്ടിയിരുന്നു എന്നുമാത്രം. എന്നാല്‍ നിശ്ചയിച്ച സമയവും വഴിയും കൈവിട്ടുപോയ സ്‌മിത്തിന്‌ അപ്രതീക്ഷിതമായ വേഗത്തില്‍ കപ്പല്‍ മഞ്ഞുമലയിലിടിപ്പിക്കേണ്ടി വന്നതാണ്‌ കഥയിലെ യഥാര്‍ഥ ദുരന്തമെന്ന്‌ ഗൂഢാലോചനാസിദ്ധാന്തക്കാര്‍ വാദിക്കുന്നു. അപകടശേഷമണത്രേ രക്ഷാപ്രവര്‍ത്തനം നടത്തേ ണ്ട കപ്പലുകള്‍ വിചാരിച്ചതിലും അകലെയാണെന്ന്‌ സ്‌മിത്ത്‌ തിരിച്ചറിഞ്ഞത്‌.
കപ്പലി നേറ്റ ആഘാതം കൂടുതല്‍ ശക്തമായതും പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ കപ്പലിനുള്ളില്‍ വെള്ളം കയറിയതും യാത്രക്കാരെയും ജീവനക്കാരെയും രക്ഷിക്കാ മെന്ന സ്‌മിത്തിന്റെ പ്രതീക്ഷ തകര്‍ത്തു. വരുത്തിവച്ച അപകടം കൈവിട്ടു പോവുന്നത്‌ കണ്ടു നില്‍ക്കുകയും യഥാര്‍ഥ അപകടം നേരിടുന്നതു പോലെ അത്‌ നേരിടുകയും ചെയ്യേണ്ടി വന്നത്‌ സ്‌മിത്തിനെ തകര്‍ത്തു കളഞ്ഞുവെന്ന്‌ ഇവര്‍ വാദിക്കുന്നു. ലൈഫ്‌ ബോട്ടുകളില്‍ കയറ്റിവിട്ട യാത്രക്കാരെ രക്ഷിക്കാന്‍ കാര്‍പ്പാത്തിയന്‍ എന്ന കപ്പലിനു പുറമേ, ഇപ്പോഴും അജ്ഞാതമായ മറ്റേതോ കപ്പല്‍ കൂടിയുണ്ടായിരുന്നുവെന്നത്‌ അപകടത്തെക്കുറിച്ചുള്ള മുന്‍ധാരണകളുടെ തെളിവാണത്രേ.
വേറേയും കുറേ തെളിവുകള്‍ കൂടി ഇക്കൂട്ടര്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. മുന്‍കൂട്ടി നിശ്ചയിച്ച പാതയില്‍ നിന്ന്‌ മാറി മഞ്ഞുമലകളുള്ള വഴിയിലൂടെ കപ്പല്‍ പായിക്കാന്‍ യാത്രയ്‌ക്കിടെയാണത്രേ തീരുമാനിമെടുത്തത്‌. എന്തിനാണ്‌ ടൈറ്റാനിക്ക്‌ അങ്ങനെയൊരു ഗതിമാറ്റം കൈക്കൊണ്ടതെന്നത്‌ ഇന്നും ദുരൂഹമാണ്‌. അപകട മുന്നറിയിപ്പുകളെ ഇത്രമാത്രം അവഗണിച്ചതെന്ത്‌ എന്നും ചോദ്യവും നിലനില്‍ക്കുന്നു. കാലിഫോര്‍ണിയന്‍ എന്ന കപ്പലും മറ്റൊരു കപ്പലും അപകടത്തിന്‌ വെറും ഒന്നേമുക്കാല്‍ മണിക്കൂര്‍ മുന്‍പാണ്‌ ടൈറ്റാനിക്ക്‌ ഇടിച്ച മഞ്ഞുമലയുടെ സ്ഥാനം വളരെ കൃത്യമായി ടൈറ്റാനിക്കിനു സന്ദേശമായി നല്‍കിയത്‌. എന്നാല്‍
ആ സന്ദേശത്തോടുള്ള പ്രതികരണമാണ്‌ കാലിഫോര്‍ണിയനോടു ടൈറ്റാനിക്കിലെ ഓപ്പറേറ്റര്‍ വഴിമാറാനുള്ള കല്‌പനയായി കൊടുത്തത്‌. അതിനെത്തുടര്‍ന്നും നല്ല വേഗമെടുക്കാന്‍ നിശ്ചയിച്ചതും അപകടത്തിനുവേണ്ടിത്തന്നെയായിരുന്നു എന്നു കരുതാനാണ്‌ ഗുഢാലോചന നടന്നു എന്നു വിശ്വസിക്കുന്നവര്‍ക്കിഷ്‌ടം.
ടൈറ്റാനിക്കിനുള്ളില്‍ ഒളിമ്പിക്‌ റൂം എന്ന പേരില്‍ ഒരു ക്യാബിനുണ്ടായിരുന്നു എന്നത്‌ മറ്റൊരു നിര്‍ണായകതെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ സംഗതി സൂചിപ്പിക്കുന്നത്‌ മുങ്ങിയത്‌ യഥാര്‍ഥത്തില്‍ ഒളിമ്പിക്‌ തന്നെയാണ്‌ എന്നാണത്രേ. 401 എന്നു രേഖപ്പെടുത്തിയ പ്രൊപ്പെല്ലര്‍ ടൈറ്റാനിക്കായി മാറ്റിയ ഒളിമ്പിക്കില്‍ ഘടിപ്പിച്ച്‌ ചരിത്രത്തെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ അപകടത്തിന്റെ ആസൂത്രകര്‍ക്കു സാധിച്ചു എന്ന്‌ ഇവര്‍ അടിച്ചുറപ്പിച്ചുപറയുന്നു.
എല്ലാറ്റിനും ഉപരിയായ തെളിവായി ഇക്കൂട്ടര്‍ എടുത്തുകാണിക്കുന്നത്‌ ഒളിമ്പിക്ക്‌ എന്ന കപ്പലിനു തുടര്‍ന്നെന്തുണ്ടായി എന്ന അന്വേഷണത്തിന്റെ ഫലമാണ്‌.
അതു വളരെ ലളിതമായി ആര്‍ക്കും അതു കണ്ടെത്താവുന്നതേയുണ്ടായിരുന്നുള്ളു. കാരണം, ആ കപ്പല്‍ വൈറ്റ്‌ സ്റ്റാറിന്റേതായി പിന്നെയും ഓടുന്നുണ്ടായിരുന്നു. തൊട്ടുമുന്‍പുനടന്ന അതിഭീമമായ കൂട്ടിയിടിയപകടത്തിനു ശേഷം ഏറെക്കുറെ താറുമാറാകുകയും നിര്‍ജീവമാകുകയും ചെയ്‌ത ഒളിമ്പിക്‌ ടൈറ്റാനിക്‌ ദുരന്തത്തിനു ശേഷം തികച്ചും കാല്‍നൂറ്റാണ്ടുകാലം ഒരപകടവും കൂടാതെ കടലില്‍ സഞ്ചരിച്ചുവെന്നതാണ്‌ പില്‍ക്കാലകഥ; അല്ല, ചരിത്രം.
പില്‍ക്കാലംമുഴുവന്‍ ഒളിമ്പിക്ക്‌ എന്ന കള്ളപ്പേരില്‍ ഓടിയതാണ്‌ യഥാര്‍ഥ ടൈറ്റാനിക്ക്‌ എന്നതിന്റെ ഏറ്റവും ശക്തമായ തെളിവായിട്ടാണ്‌ ഇക്കാര്യത്തെ കാണേണ്ടതെന്ന്‌ ഗുഢാലോചനാസിദ്ധാന്തം വിശ്വസിക്കുന്നവര്‍ അടിവരയിട്ടുപറയുന്നു. ഈ വാദമാണു സത്യമെങ്കില്‍, സംഭവം ശരിയാണ്‌, ടൈറ്റാനിക്കിന്റെ നിര്‍മാതാക്കള്‍ ആദ്യം പറഞ്ഞതു പോലെ തന്നെ ഒരിക്കലും മുങ്ങാത്ത കപ്പല്‍ തന്നെയായിരുന്നു ടൈറ്റാനിക്‌. മുങ്ങിയത്‌ ടൈറ്റാനിക്കല്ല, ടൈറ്റാനിക്കിന്റെ വേഷമിട്ട ഒളിമ്പിക്‌. എന്നാല്‍, ഈ വാദത്തിന്റെ ഉപജ്ഞാതാക്കള്‍ക്ക്‌ ഊഹാപോഹങ്ങളും, യുക്തിപരമെന്നു പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന ഇത്തരം പരസ്‌പരബന്ധിതചിന്തകളുമല്ലാതെ, തങ്ങളുടെ വാദം പൂര്‍ണമായും ശാസ്‌ത്രീയമായും ശരിയാണെന്ന്‌ തെളിയിക്കാന്‍ സിദ്ധാന്തങ്ങള്‍ക്കപ്പുറം ഒന്നുമില്ലെന്നതാണ്‌ വസ്‌തുത.
അതിനുപുറമേ, ആ യുക്തികളെ ഖണ്‌ഡിക്കുന്ന ചില മറുവാദങ്ങള്‍ കൂടി യുക്തിപരമായി ഉയര്‍ന്നുവരുന്നുണ്ടുതാനും.
ക്യാപ്‌റ്റന്‍ സ്‌മിത്ത്‌ നാടകമറിഞ്ഞിരുന്നുവെന്നത്‌ വെറും ഊഹമാണ്‌. അദ്ദേഹമതറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തില്‍നിന്നുണ്ടാകുമായിരുന്ന പെരുമാറ്റവും പ്രവൃത്തിയുമല്ല ഉണ്ടായത്‌. കാലിഫോര്‍ണിയന്‍ എന്ന കപ്പലിലെ ജീവനക്കാരെ വെറുപ്പിക്കാന്‍ അദ്ദേഹം ജീവനക്കാരെ അനുവദിക്കുമായിരുന്നില്ലാതാനും. അടുത്തുളള കപ്പലുകളുമായി നിരന്തരസമ്പര്‍ക്കമുണ്ടായിരിക്കാനായിരുന്നു ടൈറ്റാനിക്ക്‌ ശ്രദ്ധിക്കുമായിരുന്നത്‌.
അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയ ഒളിമ്പിക്ക്‌ അപ്പോള്‍ പുറത്തിറങ്ങി ഓടുന്നുണ്ടായിരുന്നു. കാരണം, സ്‌മിത്ത്‌ ഒളിമ്പിക്കിലേക്കും അടിയന്തിര സഹായസന്ദേശം അയച്ചിരുന്നു. ടൈറ്റാനിക്ക്‌ പൂര്‍ത്തിയാകുമോ എന്നു സംശയിച്ചിരുന്ന കാലത്താണ്‌ ഒളിമ്പിക്ക്‌ ഇറക്കിയതെങ്കില്‍ ഇതു സാദ്ധ്യമാകുന്നതെങ്ങനെ?
ഇതിനൊക്കെപ്പുറമേ, ഇത്രയും വലിയൊരു ക്രൂരത ഇത്രയുമൊക്കെ ആലോചിച്ചുറപ്പിച്ചു ചെയ്യാനാകുമോ എന്ന ചോദ്യവും മുന്‍കൂട്ടി ഉറപ്പിച്ചപോലെയൊരു ബ്രഹ്മാണ്‌ഡമഞ്ഞുമലയുടെ സന്നിഹിതത്വവും ബ്രൂസ്‌ ഇസ്‌മേയുടെ ടൈറ്റാനിക്കിലെ സാന്നിദ്ധ്യവും ചോദ്യച്ചിഹ്നമാണ്‌. അദ്ദേഹം രക്ഷപ്പെട്ടുവെന്നത്‌ വേറേ കഥ. ആ രക്ഷപ്പെടല്‍ തികച്ചും യാദൃച്ഛികമായിരുന്നെന്നും വാദമുണ്ട്‌. അവസാനലൈഫ്‌ ബോട്ടുകളിലൊന്നില്‍ ഒരിടം കിട്ടിയതുകൊണ്ടുമാത്രം അദ്ദേഹം കയറിയതാണെന്നും അതുവരെ അദ്ദേഹം മറ്റുള്ളവരെ ലൈഫ്‌ ബോട്ടില്‍ കയറാന്‍ സഹായിച്ചുകൊണ്ട്‌ ഡെക്കില്‍ത്തന്നെ ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു.  
Tagged Under : .
Related Post :
ഉയരങ്ങളിലെ_ശ്മശാനം
മനുഷ്യർ ഉണ്ടായ രീതി
Ark Of The Covenant(The Lost Ark)
How To Use A Crystal Ball
സെമിത്തേരിയില്‍ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ??
മനുഷ്യർ എങ്ങനെ ഉണ്ടായി
പ്രേതാത്മാവ് ഒരാളുടെ ശരീരത്തില്‍ കയറിയാല്‍ ഉള്ള ലക്ഷണങ്ങള്‍..
പ്രേതങ്ങള്‍ ക്യാമറയില്‍
ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും
വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 വഴികള്‍...
സമ്പത്ത് വർദ്ധിക്കും, ജോലിയിൽ തിളങ്ങും, ഇവ പരീക്ഷിച്ചോളൂ
തലയറുത്തു കൊന്ന രാജ്ഞിയുടെ പ്രേതം ക്യാമറയിൽ!!!
പ്രേതവിമാനം: ഹീലിയോസ് എയര്‍വെയ്സ് ഫ്ലൈറ്റ് 522
ചൂണ്ടാണി മർമ്മത്തിന്റെ ശക്തി
അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ?
മന്ത്രവാദം
സമാധി
സാത്താന്റെ ബൈബിള്‍ !
ബര്‍മുഡ ട്രയാംഗിള്‍ എന്നും ഒരു നിഗൂഢതയാണ്.
പറക്കും തളികയെയും അന്യഗ്രഹ ജീവികളേയും
ഡിബുക്ക് ബോക്സ്
മരണശേഷം നമുക്കും നമ്മുടെ ആത്മാവിനും എന്ത് സംഭവിക്കുന്നു ..?
ഏലിയൻ നെ പറ്റി തന്നെ
The Books of Enoch: The Angels, The Watchers and The Nephilim
ടെെറ്റാനിക്ക് അവസാനിയ്കാത്ത സ്മരണകൾ - 03
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ - 02
ടെെറ്റാനിക്ക് - അവസാനിയ്ക്കാത്ത സ്മരണകൾ-01
ബ്രിട്ടാനിക്‌ - ദുരന്തത്തിന്റെ മൂന്നാം മുഖം
ബർമുഡ ട്രയാംഗിൾ നിഗൂഢത
പ്രേത ബാധ ഉണ്ടെന്നു പറയുന്നു
അറബി മാന്ത്രികമാണ്..
പുല്ലാട്, കുമ്പനാട് മേഖലയിൽ
ഒടിയൻ ഒരു കാരണവശാലും ഇരയുടെ ദേഹത്ത്‌ തൊടില്ല
ഋതുമതിയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം
കടമറ്റത്ത്‌ കത്തനാര്‍
പ്രേതത്തെ 'വിളിച്ചുവരുത്തിയ' കുട്ടികള്‍ ആശുപത്രിയില്‍!
പേടിച്ചു പനി പിടിച്ച കഥ...
ഏട്ടന്റെ ആത്മാവ് എന്നെ കാണാൻ വരുന്നു
നിമിത്തങ്ങൾ വിശ്വാസത്തിൽ എടുക്കേണ്ടതുണ്ടോ
കരിയാട് വളവിൽ പ്രേതം
മനുഷ്യർ എങ്ങനെ ഉണ്ടായി
പൊൻ കുന്നത്തെ പ്രേതങ്ങൾ
ഇന്ത്യന്‍ റെയില്‍വെയുടെ ‘പ്രേതസ്റ്റേഷൻ'
 
Write Your Comment
Name*
E-Mail *
WebSite
Comment *
This question is for testing whether you are a human visitor and to prevent automated spam submissions.
Math question: *  
4 + 7=  
Solve this simple math problem and enter the result. E.g. for 1+3,
enter 4.
 
 
bg
bg
bg
bg
bg
bg
bg
bg
bg
 
.....human revolutionWe are not alone..An Experience to ma brotherA ghost experience to my brother...why ghosts are viewed in shape does ghost exist evidence ghost does ghost exist in real life does ghost exist in reality does ghost exist in this world does ghost exist in church does ghost exist in iDemonic sigils in handy form...astral projection stories astral projection dangers is astral projection real astral projection for beginners astral projection malayalam astral projection techniques astral projection youtube astral symptoms of demonic possession what to do if someone is possessed 5 stages of demonic possession signs of demonic possession eyes 3 signs of possession spirit possession while sleeping how do you know..E v.p down load laughing buddha quotes laughing buddha wallpaper laughing buddha wikipedia in hindi laughing buddha online price laughing buddha images with quotes laughing buddha meaning of poses in english laughing........martial arts uniform name taekwondo uniforms adidas karate uniform size chart japanese martial arts clothing marshall artist clothing brand karate outfit walmart martial arts clothing store karate uniel hombre encorvado letra hombre encorvado cancion el hombre encorvado historia el hombre encorvado leyenda cancion del hombre encorvado letra el hombre encorvado cancion en español el hombre encorva........dibbuk box ebay what is a dybbuk dibbuk box current owner dibbuk box movie dibbuk box for sale dibbuk box hoax dybbuk myth dibbuk box documentaryhow to stop the witch from riding your back witch riding your back wikipedia can you die from the witch riding your back witch riding your back folklore witch on your back syndrome sleep paralysis witmeenachil river chaliyar river manimala river chalakudy river muvattupuzha river kallada river achankovil river manjeswaram riverbody after death stages what happens to the body after death in a coffin what happens to the body immediately after death what happens to your body when you die in hospital what happens to the soul af2017 horror movies list upcoming horror movies trailers horror movies 2018 new horror movies 2016 horror movies 2016 list the strangers 2 death house hellraiser: judgmentdark room experiment psychology coca cola remove labels...robert the doll museum robert the doll apology letters robert the doll moving robert eugene otto robert the doll curse robert the doll wiki robert the doll experiences robert the doll hoaxarrow season 2 episode 10 arrow blast radius 3 ghosts movie arrow three ghosts full episode arrow season 2 episode 9 watch online arrow season 2 episode 9 vodlocker arrow s2 e10 arrow season 2 episode.grey alien.......lucid dream..haunted places india........1.........Dr MuraliKrishna book......homosexuality-remediesFr.Geo KappalumakkalHow To Stop Sleep Paralysis.kadamattathu kathanarInteresting facts about ghosts.Claire audienceblack eye................the autopsy of jane doe....മനുഷ്യർ ദൈവത്തിന് പറ്റിയ ഒരു കൈത്തെറ്റോ ............
 
bg
bg
bg
bg
bg